- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫിലേക്ക് മടങ്ങണമെന്ന് രാജൻ ബാബു; പറ്റില്ലെന്ന് തീർത്തു പറഞ്ഞ് ഗൗരിയമ്മ; ജെ.എസ്.എസിൽ ഭിന്നത രൂക്ഷമാകുന്നത് ഇങ്ങനെ
യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് സംബന്ധിച്ച് ജെ.എസ്.എസിൽ രൂക്ഷമായ അഭിപ്രായ ഭിന്നത. യുഡിഎഫിലേക്ക് തിരിച്ചുപോകാനുള്ള ജെ.എസ്.എസ് നേതാക്കളുടെ തീരുമാനത്തിന് കെ.ആർ. ഗൗരിയമ്മ തടയിട്ടതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. ഇടതുമുന്നണിയുടെ അവഗണനയിൽ പ്രതിഷേധം രേഖപ്പെടുത്തിയ പാർട്ടി സെന്റർ തീരുമാനം ഗൗരിയമ്മ തള്ളിയതോടെ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച ആലോചനയിൽ ജെ.എസ്.എസിൽ ഭിന്നത രൂക്ഷമായി.
യുഡിഎഫിലേക്ക് മടങ്ങാനുള്ള ആഗ്രഹമാണ് ജെ.എസ്.എസ് പ്രസിഡന്റ് രാജൻ ബാബു പക്ഷത്തിനുള്ളത്. എ.എൻ രാജൻ ബാബുവിന്റെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്ന പാർട്ടി സെന്റർ ആണ് ഇടതുപക്ഷത്തോടൊപ്പം സഹകരിച്ചു മുന്നോട്ട് പോകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയത്. ഇക്കാര്യം ഗൗരിയമ്മയെ അറിയിക്കാനായി നേതാക്കൾ വീട്ടിലെത്തി, കാര്യമായ ചർച്ചയ്ക്ക് ഗൗരിയമ്മ നിന്നില്ല. പാർട്ടി സെന്ററിന്റെ പൊതുവികാരം ഗൗരിയമ്മയെ അറിയിച്ചതായി രാജൻ ബാബു പറഞ്ഞു.
എന്നാൽ പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ടി കെ സുരേഷ് ഉൾപ്പെടെ ഒരു വിഭാഗം ഇടത് അനുകൂലികളാണ്. ആലപ്പുഴ ജില്ലാ സെക്രട്ടറി സി.എം അനിൽകുമാറും എൽഡിഎഫുമായി സഹകരിച്ചു പോകാൻ നിലപാട് സ്വീകരിച്ചതോടെ കഴിഞ്ഞയാഴ്ച സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജൻബാബു പക്ഷം മാറ്റിയിരുന്നു. ഗൗരിയമ്മ ഉൾപ്പെടെ വന്നാൽ നിയമസഭയിലേക്ക് സീറ്റ് നൽകുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പ് രാജൻബാബു പക്ഷത്തിനു യുഡിഎഫിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നു ഗൗരിയമ്മ.