- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലുശേരിയിൽ വിമുക്ത ഭടൻ ആത്മഹത്യ ചെയ്തത് പൊലീസ് മർദനത്തിൽ മനംനൊന്ത്; ബൈക്ക് ബസിൽ ഉരഞ്ഞ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത പൊലീസ് 58കാരന്റെ കരണത്തടിച്ചത് രണ്ടുവട്ടം; പൊലീസിന്റെ മോശം പെരുമാറ്റത്തിന് നാട്ടുകാരും സാക്ഷി; രാജൻ നായരുടെ മരണകാരണം വെളിപ്പെട്ടത് ആത്മഹത്യാക്കുറിപ്പിൽ
കോഴിക്കോട്: ബാലുശേരി എരമംഗലത്ത് വിമുക്തഭടൻ ജീവനൊടുക്കിയത് പൊലീസ് മർദ്ദനത്തിൽ മനംനൊന്തെന്ന് ആരോപണം. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കു നടപടി ആവശ്യപ്പെട്ട് ഡിജിപിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ. 58 വയസുള്ള രാജൻ നായരെ മാർച്ച് 25നാണ് അയൽപക്കത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിൽ എടുത്തു മർദിച്ചതിനു പിറ്റേന്നാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ആത്മഹത്യാ കുറിപ്പ് കിട്ടിയത് ഇപ്പോഴാണ്. ആത്മഹത്യാക്കുറിപ്പ് ബാഗിൽനിന്നാണ് ലഭിച്ചത്. പൊലീസ് മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ആത്മഹത്യാ കുറിപ്പിൽ രാജൻ നായർ എഴുതിയിട്ടുണ്ട്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ സ്വകാര്യ ബസുമായി ഉരഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് ബൈക്ക് യാത്രികനായ വിമുക്തഭടനെ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതും
കോഴിക്കോട്: ബാലുശേരി എരമംഗലത്ത് വിമുക്തഭടൻ ജീവനൊടുക്കിയത് പൊലീസ് മർദ്ദനത്തിൽ മനംനൊന്തെന്ന് ആരോപണം. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കു നടപടി ആവശ്യപ്പെട്ട് ഡിജിപിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.
58 വയസുള്ള രാജൻ നായരെ മാർച്ച് 25നാണ് അയൽപക്കത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിൽ എടുത്തു മർദിച്ചതിനു പിറ്റേന്നാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ആത്മഹത്യാ കുറിപ്പ് കിട്ടിയത് ഇപ്പോഴാണ്. ആത്മഹത്യാക്കുറിപ്പ് ബാഗിൽനിന്നാണ് ലഭിച്ചത്. പൊലീസ് മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ആത്മഹത്യാ കുറിപ്പിൽ രാജൻ നായർ എഴുതിയിട്ടുണ്ട്.
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ സ്വകാര്യ ബസുമായി ഉരഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് ബൈക്ക് യാത്രികനായ വിമുക്തഭടനെ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതും മർദ്ദിച്ചതും. സ്വകാര്യ ബസ് ഉടമയുമായി അടുത്ത ബന്ധമുള്ള ബാലുശേരിയിലെ പൊലീസുകാർ സ്റ്റേഷനിൽവെച്ച് രണ്ട് തവണ കരണത്തടിച്ചെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
വാഹനം തട്ടിയതുമുണ്ടായ തർക്കത്തെ തുടർന്ന് സിഐ അടക്കം പൊലീസ് ഉദ്യോഗസ്ഥർ രാജൻ നായർക്കെതിരെ മോശമായി പെരുമാറിയതിന് നാട്ടുകാരും സാക്ഷികളാണ്. കത്ത് കണ്ടുകിട്ടിയതോടെ ബാലുശേരി സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിയെ സമീപിക്കാനൊരുങ്ങുകയാണ് രാജൻ നായരുടെ മകൻ അഭിലാഷ്.