- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേറ്റ് ആയെങ്കിലും ലേറ്റസ്റ്റായി രജനികാന്ത് രാഷ്ട്രീയത്തിൽ വന്നത് മോദിയുടെ അനുഗ്രഹാശ്ശിസുകളോടെ; ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർസ്റ്റാറിലേക്കും അവിടെ നിന്നും ജനനായകനിലേക്കും കളം മാറ്റി തലൈവർ; രാഷ്ട്രീയത്തിലേക്കുള്ള ചുവട് വെയ്പ്പ് കൃത്യമായ പ്ലാനോടെ തന്നെ; ജയലളിതയും കരുണാനിധിയും സൃഷ്ടിച്ച സ്പേസ് മനസ്സിലാക്കി സ്‌റ്റൈൽ മന്നൻ പടയോട്ടത്തിന് ഒരുങ്ങുമ്പോൾ ദ്രാവിഡ രാഷ്ട്രീയം ഇളകിമറിയും
തമിഴ് മക്കളുടെ അമ്മയായിരുന്നു ജയലളിത. പുരട്ചി തലൈവിയുടെ വിടവാങ്ങലോടെ തമിഴ് രാഷ്ട്രീയം തലകീഴ് മറിഞ്ഞു. ആ സമയത്താണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം പ്രസക്തമാകുന്നത്. എൻ ടി റാമറാവുവിനെയും എം ജി രാമചന്ദ്രനേയും പോലുള്ള സിനിമയിൽ നിന്നെത്തി രാഷ്ട്രീയം കീഴടക്കിയ നേതാക്കളുടെ നിരയിലേക്കെത്താനാണ് രജനീകാന്തിന്റെ ശ്രമം. എന്നാൽ ആ നീക്കം എത്രത്തോളം വിജയിക്കുമെന്നറിയില്ല. കാരണം ആരാധനാ കഥാപാത്രങ്ങളെ ദൈവത്തെ പോലെ ആരാധിക്കുകയും അവക്കു വേണ്ടി ജീവത്യാഗം വരെ ചെയ്യുന്ന തമിഴ് മക്കളുടെ കാലം കഴിഞ്ഞു തുടങ്ങി. ്അതുകൊണ്ട് തന്നെ സ്‌റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശത്തെ ജനങ്ങൾ എത്രത്തോളം ആവേശത്തോടെ നെഞ്ചിലേറ്റും എന്നും കണ്ടറിയേണ്ടിയിരിക്കുന്നു. രാഷ്ട്രീയവും സിനിമയും രണ്ടാണ്. സിനിമയിലെ നായകരന്റെ ഹീറോയിസം എല്ലാം സംവിധായകൻ പകർന്നു നൽകുന്നതാണ്. എന്നാൽ രാഷ്ട്രീയത്തിൽ അങ്ങനെ അല്ല. ഉചിതമായ തീരുമാനങ്ങൾ തക്കസമയത്ത് എടുക്കുക എന്നതാണ് രാഷ്ട്രീയത്തിൽ ഒരു നേതാവിനെ നേതാവാക്കുന്നത്. തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ രജനിയെപ്പോലെ സന്ദ
തമിഴ് മക്കളുടെ അമ്മയായിരുന്നു ജയലളിത. പുരട്ചി തലൈവിയുടെ വിടവാങ്ങലോടെ തമിഴ് രാഷ്ട്രീയം തലകീഴ് മറിഞ്ഞു. ആ സമയത്താണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം പ്രസക്തമാകുന്നത്. എൻ ടി റാമറാവുവിനെയും എം ജി രാമചന്ദ്രനേയും പോലുള്ള സിനിമയിൽ നിന്നെത്തി രാഷ്ട്രീയം കീഴടക്കിയ നേതാക്കളുടെ നിരയിലേക്കെത്താനാണ് രജനീകാന്തിന്റെ ശ്രമം. എന്നാൽ ആ നീക്കം എത്രത്തോളം വിജയിക്കുമെന്നറിയില്ല. കാരണം ആരാധനാ കഥാപാത്രങ്ങളെ ദൈവത്തെ പോലെ ആരാധിക്കുകയും അവക്കു വേണ്ടി ജീവത്യാഗം വരെ ചെയ്യുന്ന തമിഴ് മക്കളുടെ കാലം കഴിഞ്ഞു തുടങ്ങി.
്അതുകൊണ്ട് തന്നെ സ്‌റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശത്തെ ജനങ്ങൾ എത്രത്തോളം ആവേശത്തോടെ നെഞ്ചിലേറ്റും എന്നും കണ്ടറിയേണ്ടിയിരിക്കുന്നു. രാഷ്ട്രീയവും സിനിമയും രണ്ടാണ്. സിനിമയിലെ നായകരന്റെ ഹീറോയിസം എല്ലാം സംവിധായകൻ പകർന്നു നൽകുന്നതാണ്. എന്നാൽ രാഷ്ട്രീയത്തിൽ അങ്ങനെ അല്ല. ഉചിതമായ തീരുമാനങ്ങൾ തക്കസമയത്ത് എടുക്കുക എന്നതാണ് രാഷ്ട്രീയത്തിൽ ഒരു നേതാവിനെ നേതാവാക്കുന്നത്.
തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ രജനിയെപ്പോലെ സന്ദേഹിയായ ഒരു നടൻ തമിഴകത്ത് വേറെയില്ല എന്ന് തന്നെ പറയാം. പൂർണ്ണമായും രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചിരുന്ന രജനി കാന്തിനെ പോലൊരു നടൻ അതുകൊണ്ട് തന്നെ ഈ വൈകിയ വേളയിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷകളൊന്നും ജനം അദ്ദേഹത്തിന് മേൽ അർപ്പിക്കാനും സാധ്യത ഇല്ല. അതും ബിജെപിയുടെ തേരിലേറി കന്നി അംഗം കുറിക്കാനിറങ്ങുമ്പോൾ അതിൽ രജനിക്ക് പോലും അൽപ്പം സന്ദേഹം ഇല്ലാതില്ല.
ജയലളിതയുടെ പേരിൽ മുതലെടുപ്പ് നടത്തിയിട്ടും അമ്മയുടെ മണ്ഡലമായ ആർ കെ നഗറിൽ പളനിസ്വാമിയുടെയും പനീർശെൽവത്തിന്റെയും വസ്ഥ നമ്മൾ കണ്ടതാണ്. ഇത്തരം ഒരു കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് ബിജെപിയുടെ മുന്നണിയുമായി ചേർന്ന് രജനീകാന്ത് രംഗപ്രവേശനത്തിനൊരുങ്ങുന്നത്. ബിജെപിക്ക് ഒട്ടും വേരില്ലാത്ത തമിഴ് നാട്ടിൽ സുഹൃത്തായ നരേന്ദ്ര മോദിക്കു വേണ്ടി തന്നെയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്.
കഴിഞ്ഞ രണ്ട് ദശകങ്ങളായി ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവുമായി രജനി നിരന്തര സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ അത് നരേന്ദ്ര മോദിയുമായിട്ടാണ്. തുഗ്ളക്ക് മുൻ പത്രാധിപർ ചോ രാമസ്വാമിയായിരുന്നു മോദിക്കും രജനിക്കുമിടയിലുള്ള കണ്ണി. ചോയ്ക്കു ശേഷം ഇപ്പോൾ ആ കണ്ണി ഗുരുമൂർത്തിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ് ഞായറാഴ്ച രജനി പറഞ്ഞതെന്നത് ശ്രദ്ധേയമാണ്.
2019 ൽ തമിഴകത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പും നടക്കാനുള്ള സാദ്ധ്യത ഏറെയാണ്. അങ്ങിനെ വന്നാൽ പാർലമെന്റിലേക്ക് മോദിയെ പിന്തുണയ്ക്കുക എന്ന നയമായിരിക്കും രജനി എടുക്കുക എന്നതിൽ സംശയമില്ല. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴകത്ത് ചുരുങ്ങിയത് 25 സീറ്റെങ്കിലും പിടിക്കുക എന്നതാണ് ബിജെപിയുടെ അജണ്ട. ഈ അജണ്ടയിൽ രജനികാന്തിന് നിർണ്ണായകമായ പങ്കാണ് ബിജെപി വിഭാവനം ചെയ്യുന്നത്.
ജയലളിത തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയും കലൈഞ്ജർ കരുണാനിധി സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തിരിക്കെ തമിഴക രാഷ്രടീയത്തിൽ ഒരു യഥാർത്ഥ നേതാവിന്റെ അസാന്നിദ്ധ്യമുണ്ട്.ദേശം ഒന്നടങ്കം കാതോർക്കുന്ന ഒരു നേതാവ് ഇന്നിപ്പോൾ തമിഴകത്തില്ല.ഈ ശൂന്യത നികത്താൻ രജനിക്കാവുമെന്നാണ് ബിജെപി കരുതുന്നത്.
1950ൽ ജനിച്ച രജനീകാന്ത് മഹാരാഷ്ട്രക്കാരനാണെങ്കിലും വളർന്നത് ബംഗളൂരുവിലാണ്. പൊലീസ് കോൺസ്റ്റബിളിന്റെ മകനായാണ് രജനീകാന്തിന്റെ ജനനം. പിന്നീട് അഞ്ചാം വയസിൽ രജനിക്ക് അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് ജീവിക്കുന്നതിനായി രജനി നിരവധി തൊഴിലുകൾ ചെയ്തിരുന്നു. കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായിട്ട് ജോലി നോക്കുമ്പോൾ ഒഴിവ് സമയങ്ങളിൽ രജനികാന്ത് ബസിൽ കാണിക്കുന്ന അഭ്യാസങ്ങൾ യാത്രക്കാരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.
1973 മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂറ്റിൽ എത്തിയതോടെയാണ് രജനിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ആ സമയത്ത് രജനി നടത്തിയ സ്റ്റേജ് പെർഫോമൻസ് സംവിധായകൻ ബാലചന്ദ്രറിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. 1975ൽ കെ.ബാലചന്ദർ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിൽ രജനിക്ക് അവസരം നൽകിയതോടെ തമിഴ് സിനിമയിൽ പുതിയൊരു സൂപ്പർ താരം കൂടി ജനിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് തന്റെ 67-ാമത്തെ വയസ്സിൽ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്.
അപ്പുറത്ത് കമൽഹാസനും രാഷ്ട്രീയത്തിലിറങ്ങാൻ കോപ്പുകൂട്ടുന്നുണ്ട്. രജനിയുടെ കരിസ്മയില്ലെങ്കിലും കമലിനു ചുറ്റും അണിനിരക്കാനും ആളുണ്ടാവും. ഇതിനടയിലാണ് ടി ടി വി ദിനകരൻ അണ്ണാഡിഎംകെ പിടിക്കാൻ നീക്കം നടത്തുന്നത്. തമിഴക രാഷ്ട്രീയം ഇങ്ങനെ കുഴഞ്ഞുമറിയുമ്പോൾ സ്വാഭാവികമായും ഡിഎംകെയും സ്റ്റാലിനും നേട്ടം കൊയ്യേണ്ടതാണ്. പക്ഷേ, സ്റ്റാലിന്റെ ജനിതകത്തിൽ എവിടെയോ ഒരു രണ്ടാമൂഴക്കാരന്റെ നിഴൽ പതിഞ്ഞുകിടക്കുന്നുണ്ട്. രജനിയുടെ പാർട്ടി വളർത്താൻ സംഘപരിവാർ പിന്നണിയിലുണ്ടാവുമന്നെതിൽ സംശയമില്ല.
ഫാൻസുമായുള്ള സംവാദത്തിനിടയിൽ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് മാത്രമാണ് രജനി സംസാരിച്ചത്. ആത്യന്തികമായി തന്റേത് ഒരു ആത്മീയ പ്രസ്ഥാനമായിരിക്കുമന്നെ രജനിയുടെ പ്രഖ്യാപനം ശ്രദ്ധിക്കാതിരിക്കാനാവില്ല. ആരാധകരുടെ ആവേശം വാനോളം ഉയരുമ്പോഴും രജനി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കാണ് രാഷ്ട്രീയ രംഗം കാതോർക്കുന്നത്. ബിജെപിയുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന ഊഹാപോഹങ്ങൾക്കിടയിലും രാഷ്ട്രീയത്തിൽ ഏതു പക്ഷത്ത് നിലയുറപ്പിക്കും എന്ന കാര്യത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കുന്നില്ല.
ദ്രാവിഡ കക്ഷികൾക്ക് ബദൽ എന്ന വാദവുമായി രംഗത്തുവന്ന ബിജെപി.ക്ക് പണി പതിനെട്ടും പയറ്റിയിട്ടും തമിഴകത്തിൽ സ്വാധീന ശക്തിയായി തീരാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രജനീകാന്ത് അവരുടെ പ്രതീക്ഷയാകുന്നത്. ജയലളിതയുടെയും കരുണാനിധിയുടെയും ഇപ്പോൾ സ്റ്റാലിന്റെയും വ്യക്തിപ്രഭാവത്തോട് മത്സരിക്കാൻ കഴിവുള്ള നേതാവില്ലെന്നതായിരുന്നു ബിജെപി നേരിട്ടുവരുന്ന പ്രധാന പ്രതിസന്ധി. ഇതിനു പരിഹാരം കാണാൻ രജനീകാന്തിനു കഴിയുമെന്ന കണക്കുകൂട്ടലിൽ അദ്ദേഹത്തെ ഒപ്പം കൂട്ടാൻ ബിജെപി. സർവതന്ത്രവും പുറത്തെടുക്കുന്നുണ്ട്.
രജനിയാണോ സ്റ്റാലിനാണോ ടി ടി വി ദിനകരനാണോ തമിഴകത്തിന്റെ ഭാഗധേയം നിർണ്ണയിക്കുകയെന്നറിയാൻ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നാൽ മതിയാവും.