- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോൾ തമിഴ്‌നാടിന് ആവശ്യമെന്നും അതിനായാണ് തന്റെ പാർട്ടി നിലകൊള്ളുകയെന്നും നടൻ രജനീകാന്ത്. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴകത്ത് ഒരുകൈ നോക്കാൻ ഇറങ്ങിയ രജനി ഈ പ്രഖ്യാപനത്തിന് ശേഷം ചെന്നൈയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരകാലം മുതൽ പല പ്രക്ഷോഭങ്ങളുടെയും മുൻപന്തിയിൽ തമിഴ്‌നാടുണ്ടായിരുന്നു. ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് സമാനമായൊരു സാഹചര്യമാണെന്ന് രജനി പറഞ്ഞു. ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോൾ തമിഴ്‌നാട് ഇച്ഛിക്കുന്നത്. ഇത് സംഭവിക്കണം. നമുക്ക് അതിനുള്ള ഉത്തരവാദിത്തമുണ്ട്. ഈ തലമുറയിൽതന്നെ മാറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നാണു ഞാൻ കരുതുന്നത്- ആരാധക സംഗമത്തിന്റെ സമാഗമത്തിൽ താൻ നടത്തിയ രാഷ്ട്രീയ പ്രഖ്യാപനം ജനങ്ങളിലേക്ക് എത്തിച്ച മാധ്യമങ്ങൾക്കു നന്ദിപറയാനായി വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ രജനീകാന്ത് പറഞ്ഞു. തന്റെ ജീവിതത്തിൽ അധികം ആളുകൾ പുറത്തറിയാത്ത ഒരേടും അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു. സ്‌കൂൾ പഠനത്തിനുശേഷം താൻ കുറച്ചുമാസ കാലത്തേക്ക്
ചെന്നൈ: ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോൾ തമിഴ്‌നാടിന് ആവശ്യമെന്നും അതിനായാണ് തന്റെ പാർട്ടി നിലകൊള്ളുകയെന്നും നടൻ രജനീകാന്ത്. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴകത്ത് ഒരുകൈ നോക്കാൻ ഇറങ്ങിയ രജനി ഈ പ്രഖ്യാപനത്തിന് ശേഷം ചെന്നൈയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
സ്വാതന്ത്ര്യസമരകാലം മുതൽ പല പ്രക്ഷോഭങ്ങളുടെയും മുൻപന്തിയിൽ തമിഴ്‌നാടുണ്ടായിരുന്നു. ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് സമാനമായൊരു സാഹചര്യമാണെന്ന് രജനി പറഞ്ഞു. ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോൾ തമിഴ്‌നാട് ഇച്ഛിക്കുന്നത്. ഇത് സംഭവിക്കണം.
നമുക്ക് അതിനുള്ള ഉത്തരവാദിത്തമുണ്ട്. ഈ തലമുറയിൽതന്നെ മാറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നാണു ഞാൻ കരുതുന്നത്- ആരാധക സംഗമത്തിന്റെ സമാഗമത്തിൽ താൻ നടത്തിയ രാഷ്ട്രീയ പ്രഖ്യാപനം ജനങ്ങളിലേക്ക് എത്തിച്ച മാധ്യമങ്ങൾക്കു നന്ദിപറയാനായി വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ രജനീകാന്ത് പറഞ്ഞു. തന്റെ ജീവിതത്തിൽ അധികം ആളുകൾ പുറത്തറിയാത്ത ഒരേടും അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു.
സ്‌കൂൾ പഠനത്തിനുശേഷം താൻ കുറച്ചുമാസ കാലത്തേക്ക് ഒരു മാധ്യമ സ്ഥാപനത്തിൽ പ്രൂഫ് റീഡറായി പ്രവർത്തിച്ചിട്ടുണ്ടെന്നും രജനീകാന്ത് വെളിപ്പെടുത്തി..ദേശീയ തലത്തിൽ ത്‌ന്നെ രജനിയുടെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചയായിരിക്കുയാണ്. രജനി മൺഡ്രം എന്ന തന്റെ ഫാൻസ് അസോസിയേഷനെ ശക്തിപ്പെടുത്തിക്കൊണ്ടാണ് രജനിയുടെ രാഷ്ട്രീയ പ്രവേശം. അടുത്ത തിരഞ്ഞെടുപ്പിൽ തമിഴകത്ത് രജനിയാകും താരമെന്ന് ഇപ്പോഴേ ഉറപ്പായിക്കഴിഞ്ഞു.



