ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് ഡി എം കെ നേതാവ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി.രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് ഇരുവരുടെയും കൂടിക്കാഴ്ചയെന്നത് ഏറെ ശ്രദ്ധേയമാണ്.തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിപ്ലവത്തിന് സമയമായെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.

കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് രജനീകാന്ത് കൂടിക്കാഴ്ച നടത്തുന്നത്. ഏറെക്കാലത്തെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഡിസംബർ 31 നാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

താൻ രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്നും രജനി വ്യക്തമാക്കിയിട്ടുണ്ട