'തമിഴ്‌നാട്ടിൽ രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, തലൈവാ ഇതൊന്നും മൈൻഡ് ചെയ്യാതെ അമേരിക്കൻ പര്യടനത്തിലാണ്. സ്‌ക്രീനിന് പുറത്ത് താനെന്താണോ, അതുപോലെ നാട്ടുകാർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്ന ഏക സൂപ്പർതാരമായ അണ്ണന്റെ എളിമയും, മനുഷ്യസ്‌നേഹവും കേൾവികേട്ടതാണല്ലോ.

പ്രഭാതസവാരിക്കിടെ, അമേരിക്കയിലെ ഒരു തമിഴ്കുടുംബം അദ്ദേഹത്തെ പരിചയപ്പെടാനെത്തി. അവരുടെ വീട്ടിനരികിൽ കൂടിയായിരുന്നു രജനി നടക്കാനിറങ്ങിയത്. രജനിയെ കണ്ടതും അവർ ആകെ ആവേശത്തിലായി. അച്ഛനും അമ്മയും വീട്ടിനുള്ളിൽ ആണെന്നും അവർക്കും താങ്കളെ കണ്ടാൽ ഒരുപാട് സന്തോഷമാകുമെന്ന് രജനിയോട് പറഞ്ഞു. അവരെ വിളിച്ചുകൊണ്ടുവരുന്നതുവരെ ഒന്ന് കാത്തുനിൽക്കാമോ എന്നുചോദിച്ചപ്പോൾ 'ഞാൻ വീട്ടിലേക്ക് വന്ന് സർപ്രൈസ് തന്നാലോ' എന്നായിരുന്നു രജനിയുടെ മറുപടി.

അണ്ണന്റെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.