- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദഗ്ധ ചികിത്സയ്ക്കായി രജനീകാന്ത് അമേരിക്കയിലേക്ക്; കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിലെ വിദഗ്ധ ഡോക്ടർമാർ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു; അമേരിക്കയിലേക്ക് പറക്കുക പ്രത്യേക വിമാനത്തിൽ
ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. അദ്ദേഹം ശനിയാഴ്ച യുഎസിലേക്ക് തിരിക്കുമെന്ന് ഓഫീസ് അറിയിച്ചു. ഇടയ്ക്ക് നടത്താറുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പോകുന്നതെന്നാണ് അറിയിപ്പ്. പ്രത്യേക വിമാനത്തിലാവും യാത്ര.
കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിലെ വിദഗ്ധ ഡോക്ടർമാർ പോയസ് ഗാർഡനിലെ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു. നാല് വർഷങ്ങൾക്കു മുൻപ് രജനീകാന്തിന് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനകൾക്കായാണ് യാത്ര. ഹൈദരാബാദിൽ ചിത്രീകരണം നടക്കുന്ന അണ്ണാത്തെ സിനിമയിലെ പ്രധാന രംഗങ്ങളുടെ ഷൂട്ടിങ് താരം പൂർത്തിയാക്കിയിരുന്നു.
തന്റെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് കഴിഞ്ഞ വർഷാവസാനം രജനി പ്രഖ്യാപിച്ചത്. കടുത്ത രക്തസമ്മർദ്ദത്തെ തുടർന്ന് ആരോഗ്യനില മോശമായ അദ്ദേഹത്തെ ചിത്രീകരണം നടക്കുകയായിരുന്ന 'അണ്ണാത്തെ'യുടെ ലൊക്കേഷനിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു ആരാധകരെ നിരാശയിലാക്കിയ പ്രഖ്യാപനം.
അതേസമയം ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ് രജനിയുടെ പുതിയ ചിത്രമായ, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ'. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ മീന, ഖുഷ്ബു, നയൻതാര, കീർത്തി സുരേഷ്, ജാക്കി ഷ്രോഫ്, ജഗപതി ബാബു, പ്രകാശ് രാജ്, സൂരി തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ