ചെന്നൈ: ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കൊയ്യുന്ന നടന്മാരിൽ ഒരാളാണ് രജനീകാന്ത്. മാത്രമല്ല ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു സിനിമാ കുടുംബം തന്നെയാണ് രജനീകാന്തിന്റേത്. മക്കൾ രണ്ടും സംവിധായകർ. മരുമകൻ പേരെടുത്ത അഭിനേതാവ്. എന്നിട്ടും രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്ത് നടത്തുന്ന സ്‌കൂൾ അധികൃതർ അടച്ച് പൂട്ടി.

അഞ്ച് വർഷമായി വാടക കൊടുക്കാത്തതിനാണ് സ്‌കൂൾ അധികൃതർ അടച്ച് പൂട്ടിയതെന്ന വാർത്തയണ് ഏവരെയും ഞെട്ടിച്ചത്.രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്ത് നടത്തുന്ന ആശ്രമം സ്‌കൂൾ അടച്ചു പുട്ടി എന്ന വാർത്ത ഞെട്ടലോടെയാണ് തമിഴകം കേട്ടത്. അതും വാടക കൊടുക്കാൻ പണമില്ല എന്ന ഒറ്റക്കാരണത്താൽ. രജനീകാന്തിന്റെ ഭാര്യ ലത നടത്തുന്ന ആശ്രമം മെട്രികുലേഷൻ സ്‌കൂളാണ് അധികാരികൾ അടച്ചുപൂട്ടിയത്.എൽ കെ ജി മുതൽ പ്ലസ് ടു വരെ ക്ലാസുകളാണ് ആശ്രമം മെട്രികുലേഷൻ സ്‌കൂളിലുള്ളത്. ഇതോടെ ഇവിടെ പഠിച്ച അനേകം കുട്ടികളുടെ പഠനം ആണ് പ്രതിസന്ധിയിലായത്.

ചെന്നൈ കോർപറേഷൻ അധികൃതരാണ് സ്‌കൂൾ പൂട്ടിച്ചത്. അതിന് പറഞ്ഞ് കാരണമാകട്ടെ ഞെട്ടിക്കുന്നതും. കഴിഞ്ഞ അഞ്ച് വർഷമായിട്ട് സ്‌കൂൾ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും വാടക കൊടുത്തിട്ടില്ലത്രെ. ഏതാണ്ട് പത്ത് കോടി രൂപയോളമായി വാടക കുടിശ്ശിക ഇപ്പോൾ. ബുധനാഴ്ച സ്ഥലമുടമ സ്‌കൂൾ ഗെയ്റ്റ് പൂട്ടി താക്കോലും കൊണ്ട് പോകുകയായിരുന്നു. ഇതേത്തുടർന്ന് മുന്നൂറോളം കുട്ടികളെ വേലച്ചേരിയിലുള്ള സ്‌കൂളിലേക്ക് മാറ്റി. അതേസമയം ഈ വാർത്ത വിശ്വസിക്കരുതെന്ന് ആശ്രമം സ്‌കൂൾ ട്വിറ്ററിലൂടെ പറഞ്ഞു.