- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ വോട്ടിങ് യന്ത്രം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി; വോട്ടെടുപ്പു ദിവസം റിസർവ് മെഷീനുമായി ബിജെപി സ്ഥാനാർത്ഥിയുടെ വീട്ടിൽ പോയെന്ന ആരോപണത്തിന് പിന്നാലെ രാജസ്ഥാനിൽ വീണ്ടും തിരഞ്ഞെടുപ്പ് വിവാദം
ജയ്പുർ: രാജസ്ഥാനിൽ വോട്ടിങ് യന്ത്രം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കിഷൻഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പർ 27ൽ നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. റോഡിൽ വോട്ടിങ് യന്ത്രം കിടക്കുന്നത് കണ്ട ഗ്രാമവാസികളാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി യന്ത്രം മാറ്റി. ബാരൻ ജില്ലയിൽ ഉൾപ്പെടുന്ന മണ്ഡലമാണ് കിഷൻഗഞ്ച്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അബ്ദുൽ റഫീക്ക്, നവൽ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് അനാസ്ഥ ആരോപിച്ച് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനിൽ വോട്ടെടുപ്പ് പൂർത്തിയായത്. വോട്ടെടുപ്പു ദിവസം റിസർവ് മെഷീനുമായി ബിജെപി സ്ഥാനാർത്ഥി മദൻ റാത്തോഡിന്റെ വീട്ടിൽ പോയെന്ന ആരോപണത്തെ തുടർന്ന് സെക്ടർ ഓഫീസറെ ചുമതലയിൽനിന്ന് നീക്കം ചെയ്തിരുന്നു. പാലിയിലെ റിട്ടേണിങ് ഓഫീസറായ മഹാവീറിനെയാണ് ചുമതലയിൽനിന്ന് ഒഴിവാക്കിയത്. മധ്യപ്രദേശിലും പോളിങ് പൂർത്തിയായതിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിൽ അപാകതയുണ്ടായതായി
ജയ്പുർ: രാജസ്ഥാനിൽ വോട്ടിങ് യന്ത്രം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കിഷൻഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പർ 27ൽ നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. റോഡിൽ വോട്ടിങ് യന്ത്രം കിടക്കുന്നത് കണ്ട ഗ്രാമവാസികളാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി യന്ത്രം മാറ്റി.
ബാരൻ ജില്ലയിൽ ഉൾപ്പെടുന്ന മണ്ഡലമാണ് കിഷൻഗഞ്ച്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അബ്ദുൽ റഫീക്ക്, നവൽ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് അനാസ്ഥ ആരോപിച്ച് സസ്പെൻഡ് ചെയ്തത്.
വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനിൽ വോട്ടെടുപ്പ് പൂർത്തിയായത്. വോട്ടെടുപ്പു ദിവസം റിസർവ് മെഷീനുമായി ബിജെപി സ്ഥാനാർത്ഥി മദൻ റാത്തോഡിന്റെ വീട്ടിൽ പോയെന്ന ആരോപണത്തെ തുടർന്ന് സെക്ടർ ഓഫീസറെ ചുമതലയിൽനിന്ന് നീക്കം ചെയ്തിരുന്നു. പാലിയിലെ റിട്ടേണിങ് ഓഫീസറായ മഹാവീറിനെയാണ് ചുമതലയിൽനിന്ന് ഒഴിവാക്കിയത്.
മധ്യപ്രദേശിലും പോളിങ് പൂർത്തിയായതിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിൽ അപാകതയുണ്ടായതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഭോപ്പാലിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിൽ ഒന്നര മണിക്കൂറോളം വൈദ്യുതിയുണ്ടായിരുന്നില്ല.