രാജയ ഭീതിയെ തുടർന്ന് മധ്യപ്രദേശിലും രാജസ്്ഥാനിലും നേതാക്കന്മാരടക്കം നിരവധി അനുയായികൾ ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുന്നു. അധികാര മോഹത്തെ തുടർന്ന് നിരവധി നേതാക്കന്മാർ കോൺഗ്രസിലേക്ക് പോയതോടെ ആയിരക്കണക്കിന് അനുയായികളും ഇവർക്കൊപ്പം ബിജെപി വിടുകയായിരുന്നു. മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയായ പത്മ ശുക്ല ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതായാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം ബാക്കിനിൽക്കെയാണ് ബിജെപിയിലെ വനിതാ മന്ത്രി രാജി വെച്ച് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്.

മന്ത്രി സ്ഥാനം രാജിവെച്ച് ബിജപി വിട്ട പത്മ ശുക്ല കോൺഗ്രസിൽ ചേരുമെന്നും അതിന്റെ മുന്നോടിയായി മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് കമൽ നാഥുമായി കൂടിക്കാഴ്ച നടത്തുമെന്നും എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പത്മശുക്ലയ്‌ക്കൊപ്പം നിരവധി അനുയായികളും കോൺഗ്രസിലേക്ക് പോകുമെന്നാണ് അറിവ്. അഅതേസമയം രാജസ്ഥാനിലും സമാനമായ രംഗങ്ങൾ തന്നെയാണ് അരങ്ങേറുന്നത്. ബിജെപിയുടെ തോൽവി ഉറപ്പിച്ച് രാജസ്ഥാനിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ ജസ്വന്ത് സിംഗിന്റെ മകനും നിലവിൽ ബിജെപിയുടെ നിയമസഭാംഗവുമായ മാനവേന്ദ്ര സിങ് കഴിഞ്ഞ ദിവസം ബിജെപി വിട്ടിരുന്നു. പാർട്ടി വിട്ട മാനവേന്ദ്ര സിങ് രാജസ്ഥാൻ സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനം നടത്തിയത്.

രാജസ്ഥാനിൽ മാനവേന്ദ്ര സിങ്ങും മധ്യ പ്രദേശിൽ പത്മ ശുക്ലയും മാത്രമല്ല നിരവധി ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരുമാണ് പാർട്ടി വിടാനൊരുങ്ങുന്നത്. രാജസ്ഥാനിൽ വസുന്ധരാ രാജെയുടെ തൻപ്രമാദിത്വത്തിൽ അസംതൃപ്തരായ പല നേതാക്കളും ഭരണം ഒന്നു കൊണ്ടു മാത്രമാണ് പാർട്ടി വിടാതെ പിടിച്ചു നിന്നിരുന്നത്. ജനങ്ങൾക്ക് ബിജെപിയെ വേണ്ട. അവർ അത്രമാത്രം ബിജെപിയെ വെറുത്തു കഴിഞ്ഞു. അഴിമതിയും സ്വജന പക്ഷപാതവും മാത്രമാണ് ബിജെപി സർക്കാരിന്റെ മുഖമുദ്ര. തുടങ്ങി ഗുരുതര ആരോപണങ്ങളാണ് രാജസ്ഥാൻ സർക്കാരിനെതിരെ മാനവേന്ദ്ര സിങ് നടത്തിയത്.

മധ്യപ്രദേശിലും സ്ഥിതി വിത്യസ്തമല്ല. ശിവരാജ് ശിവരാജ് സിങ് ചൗഹാന്റെ പഴയ ക്ലീൻ ഇമേജ് എല്ലാം നഷ്ടപ്പെട്ടു. ബിജെപിക്കെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് ഈ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിക്കുമെന്നുമാണ് ഇവിടെ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.