- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിലെ 13 സ്വതന്ത്രരിൽ 11 പേരും സീറ്റ് കിട്ടാതെ മത്സരിച്ച വിമതർ; മധ്യപ്രദേശിലെ നാലു സ്വതന്ത്രരരും വിമതർ തന്നെ; കോൺഗ്രസിനൊപ്പം നിൽക്കാൻ ഒരുക്കമെങ്കിലും ഒറ്റക്ക് മത്സരിച്ച് ജയിച്ചതുകൊണ്ട് ചോദിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം; എല്ലാവർക്കും വേണ്ടത് മന്ത്രിസ്ഥാനവും പാർട്ടി പദവികളും; ഭൂരിപക്ഷം കുറവായതിനാൽ എന്തു വില കൊടുത്തും എല്ലാവരെയും തിരിച്ചു കൊണ്ടു വരാൻ ഹൈക്കമാൻഡിന്റെ തിരക്കിട്ട ശ്രമം
ജയ്പുർ: രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് മിന്നുന്ന പ്രകടനം കാഴ്‌ച്ച വെച്ചെങ്കിലും പാർട്ടിയിൽ നിന്നും പിണങ്ങി പോയി ഒറ്റയ്ക്ക് മത്സരിച്ച രണ്ടു സംസ്ഥാനങ്ങളിലേയും വിമതരെ ഒപ്പം നിർത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസിൽ നിന്നും വിട്ടു പോയി ഒറ്റയ്ക്ക് മത്സരിച്ച ഇരു സംസ്ഥാനങ്ങളിലേയും വിമതർ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. രാജസ്ഥാനിൽ മത്സരിച്ച 13 സ്വതന്ത്രരിൽ 11 പേരും സീറ്റ് കിട്ടാതെ മത്സരിച്ച വിമതരാണ്. മധ്യപ്രദേശിൽ ജയിച്ചു കയറിയ നാലു സ്വതന്ത്രരരും വിമതർ തന്നെയാണ്. രാജസ്ഥാനിൽ കോൺഗ്രസ് പാർട്ടിക്ക് അക്ഷരാർത്ഥത്തിൽ ആശ്വാസമാവുകയാണ് ഈ കോൺഗ്രസ് വിമതർ. ഇരുനൂറംഗ നിയമസഭയിൽ 99 സീറ്റുകൾ മാത്രം നേടിയ പാർട്ടിക്ക് ഇവരെ കൂടെ നിർത്തേണ്ടതുണ്ട്. ജനപിന്തുണ തെളിയിച്ചവരെന്ന നിലയിൽ ലോക്‌സഭ തിരഞ്ഞെടുപ്പു വേളയിലും ഇവർ അനിവാര്യർ ആണെന്നതുമാണ് കോൺഗ്രസിന് ഇവർ പത്തരമാറ്റായി മാറിയിരിക്കുന്നത്. എന്നാൽ കോൺഗ്രസിനൊപ്പം നിൽക്കാൻ ഇവർ ഒരുക്കമെങ്കിലും ഒറ്റക്ക് മത്സരിച്ച് ജയിച്ചതുകൊണ്ട് ചോദിക്കുന്ന
ജയ്പുർ: രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് മിന്നുന്ന പ്രകടനം കാഴ്‌ച്ച വെച്ചെങ്കിലും പാർട്ടിയിൽ നിന്നും പിണങ്ങി പോയി ഒറ്റയ്ക്ക് മത്സരിച്ച രണ്ടു സംസ്ഥാനങ്ങളിലേയും വിമതരെ ഒപ്പം നിർത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസിൽ നിന്നും വിട്ടു പോയി ഒറ്റയ്ക്ക് മത്സരിച്ച ഇരു സംസ്ഥാനങ്ങളിലേയും വിമതർ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. രാജസ്ഥാനിൽ മത്സരിച്ച 13 സ്വതന്ത്രരിൽ 11 പേരും സീറ്റ് കിട്ടാതെ മത്സരിച്ച വിമതരാണ്. മധ്യപ്രദേശിൽ ജയിച്ചു കയറിയ നാലു സ്വതന്ത്രരരും വിമതർ തന്നെയാണ്.
രാജസ്ഥാനിൽ കോൺഗ്രസ് പാർട്ടിക്ക് അക്ഷരാർത്ഥത്തിൽ ആശ്വാസമാവുകയാണ് ഈ കോൺഗ്രസ് വിമതർ. ഇരുനൂറംഗ നിയമസഭയിൽ 99 സീറ്റുകൾ മാത്രം നേടിയ പാർട്ടിക്ക് ഇവരെ കൂടെ നിർത്തേണ്ടതുണ്ട്. ജനപിന്തുണ തെളിയിച്ചവരെന്ന നിലയിൽ ലോക്‌സഭ തിരഞ്ഞെടുപ്പു വേളയിലും ഇവർ അനിവാര്യർ ആണെന്നതുമാണ് കോൺഗ്രസിന് ഇവർ പത്തരമാറ്റായി മാറിയിരിക്കുന്നത്. എന്നാൽ കോൺഗ്രസിനൊപ്പം നിൽക്കാൻ ഇവർ ഒരുക്കമെങ്കിലും ഒറ്റക്ക് മത്സരിച്ച് ജയിച്ചതുകൊണ്ട് ചോദിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലമാണ്. മന്ത്രി സ്ഥാനവും പാർട്ടി പദവികളിൽ ഉന്നത സ്ഥാനവും എല്ലാമാണ് ഇവർ എല്ലാം തന്നെ ചോദിക്കുന്നത്. എന്നാൽ ഭൂരിപക്ഷം കുറവായതിനാൽ എന്തു വില കൊടുത്തും എല്ലാവരെയും തിരിച്ചു കൊണ്ടു വരാനുള്ള തിരക്കിട്ട ശ്രമത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്.
രാജസ്ഥാനിൽ ജയിച്ച 13 സ്വതന്ത്രരിൽ 11 പേരും കോൺഗ്രസ് റിബലുകളായിരുന്നു. മധ്യപ്രദേശിൽ ജയിച്ച 4 സ്വതന്ത്രരും ഇങ്ങനെ തന്നെ. രണ്ടിടത്തും ഒറ്റയ്ക്കു ഭൂരിപക്ഷത്തെ തൊട്ടു, തൊട്ടില്ലെന്ന മട്ടിൽ നിൽക്കുന്ന കോൺഗ്രസിന് ആശ്വാസമാകുകയാണ് ഈ 15 പേരും. രാജസ്ഥാനിലെ കോൺഗ്രസ് വിമതരിൽ 6 പേർ മുൻ എംഎൽഎമാർ കൂടിയാണ്. ഭൂരിപക്ഷവും മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് അടുപ്പമുള്ളവർ. 6 പേർ ഇന്നലെ രാവിലെ അദ്ദേഹത്തെ വീട്ടിൽ പോയി കാണുകയും ചെയ്തു. മധ്യപ്രദേശിൽ നാലു സ്വതന്ത്രരുടെയും പിന്തുണ ചൊവ്വാഴ്ച തന്നെ പാർട്ടി ഉറപ്പിച്ചു. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങാണ് ഇവരുമായി ബന്ധപ്പെട്ടത്.
മധ്യപ്രദേശിൽ ജയിച്ച നാലു പേരിൽ, വാരാസിവനി മണ്ഡലത്തിൽ ജയിച്ച പ്രദീപ് ജയ്‌സ്വാളിന്റെ കാര്യം എടുത്തുപറയണം. മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെ തള്ളിപ്പറഞ്ഞ് അവസാന നിമിഷമെത്തിയ ഭാര്യാസഹോദരൻ സഞ്ജയ്‌സിങ് മസാനിക്കാണു കോൺഗ്രസ് സീറ്റ് നൽകിയത്. ക്ഷുഭിതനായ ജയ്‌സ്വാൾ സ്വതന്ത്രനായി മൽസരിച്ച് 3862 വോട്ടിനു ജയിച്ചു. നാലാമതായ മസാനിക്കു കിട്ടിയത് 11,785 വോട്ട് മാത്രം. കോൺഗ്രസ് വോട്ടുകളെല്ലാം ജയ്‌സ്വാൾ കൊണ്ടുപോയെന്നു ചുരുക്കം.
മധ്യപ്രദേശിൽ 114 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും മൊത്തം വോട്ടിൽ ബിജെപിയേക്കാൾ 47,827 വോട്ടിനു പിന്നിലായി. വിമതർ മൽസരിച്ച സീറ്റുകളിലെയും ലോക്താന്ത്രിക് ജനതാദളിനു വിട്ടുകൊടുത്ത സീറ്റിലെയും മോശം പ്രകടനമാണ് ഇതിനു പ്രധാന കാരണം. വിമതർ മൽസരിച്ചതും ബിഎസ്‌പിയും സമാജ്‌വാദി പാർട്ടിയും കരുത്തു കാട്ടിയതുമായ 11 മണ്ഡലങ്ങളിൽ കോൺഗ്രസ് മൂന്നാമതായി. ഇതിൽ ചിലയിടങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് അന്തരം അരലക്ഷത്തിനു മേലെയാണ്. നാലിടത്തു നാലാം സ്ഥാനം മാത്രമാണു നേടാനായത്. ലോക്താന്ത്രിക് ജനതാദൾ സ്ഥാനാർത്ഥിക്കു ജത്താറ മണ്ഡലത്തിൽ ലഭിച്ചത് 1195 വോട്ടോടെ അഞ്ചാം സ്ഥാനം മാത്രം. ഈ 16 സീറ്റുകളിൽ മാത്രം കോൺഗ്രസ് എട്ടു ലക്ഷത്തോളം വോട്ടിനു പിന്നിലായി. രാജസ്ഥാനിൽ ബിജെപിയുടെ 2 റിബലുകളും ജയിച്ചു. ഭരണം പോയതിനാൽ മറു പാളയത്തിലെ പോലെ വിഐപി പരിവേഷമില്ലെന്നു മാത്രം.