- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് ജില്ലാ പഞ്ചായത്ത് സീറ്റ്; 27 വാർഡുകളിൽ 16 എണ്ണവും സ്വന്തമാക്കി; ആറ് നഗസഭാ സീറ്റും നേടി; രാജസ്ഥാനിൽ വീണ്ടും കോൺഗ്രസ് തരംഗം; ബിജെപിയുടെ പതനം ആരംഭിച്ചെന്ന് സച്ചിൻ പൈലറ്റ്
ജയ്പുർ: അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന് പുതു പ്രതീക്ഷ. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനവുമായി കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ്. നാല് ജില്ലാപഞ്ചായത്ത് സീറ്റ് തിരിച്ചുപിടിച്ച കോൺഗ്രസ്, 27 പഞ്ചായത്ത് സീറ്റുകളിൽ 16 എണ്ണവും നേടി. ആറ് നഗരസഭാസീറ്റും ജയിക്കാനായി. 10 പഞ്ചായത്ത് സീറ്റും ഏഴ് നഗരസഭാസീറ്റും ബിജെപി. നേടി. ഡിസംബർ 17-നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പുഫലം രാജസ്ഥാനിലെ ബിജെപി.യുടെ പതനമാരംഭിച്ചതിന്റെ തെളിവാണെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. വരാനിരിക്കുന്ന അൽവർ, അജ്മേർ, മണ്ഡൽഗഢ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും സമാനഫലമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ബിജെപി. പാർലമെന്റംഗങ്ങളുടെയും ഒരു നിയമസഭാംഗത്തിന്റെയും മരണത്തെത്തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വരുന്നത്. മുഖ്യമന്ത്രി വസുന്ധരരാജെയുടെ മകൻ ദുഷ്യന്ത് സിങ്ങിന്റെ ശക്തികേന്ദ്രമായ ബാരൻ ജില്ലയിൽ രണ്ട് നഗരസഭാസീറ്റുക
ജയ്പുർ: അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന് പുതു പ്രതീക്ഷ. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനവുമായി കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ്.
നാല് ജില്ലാപഞ്ചായത്ത് സീറ്റ് തിരിച്ചുപിടിച്ച കോൺഗ്രസ്, 27 പഞ്ചായത്ത് സീറ്റുകളിൽ 16 എണ്ണവും നേടി. ആറ് നഗരസഭാസീറ്റും ജയിക്കാനായി. 10 പഞ്ചായത്ത് സീറ്റും ഏഴ് നഗരസഭാസീറ്റും ബിജെപി. നേടി. ഡിസംബർ 17-നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പുഫലം രാജസ്ഥാനിലെ ബിജെപി.യുടെ പതനമാരംഭിച്ചതിന്റെ തെളിവാണെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. വരാനിരിക്കുന്ന അൽവർ, അജ്മേർ, മണ്ഡൽഗഢ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും സമാനഫലമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ബിജെപി. പാർലമെന്റംഗങ്ങളുടെയും ഒരു നിയമസഭാംഗത്തിന്റെയും മരണത്തെത്തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വരുന്നത്.
മുഖ്യമന്ത്രി വസുന്ധരരാജെയുടെ മകൻ ദുഷ്യന്ത് സിങ്ങിന്റെ ശക്തികേന്ദ്രമായ ബാരൻ ജില്ലയിൽ രണ്ട് നഗരസഭാസീറ്റുകൾ നഷ്ടപ്പെട്ടത് ബിജെപി.ക്ക് കനത്ത തിരിച്ചടിയായി.



