- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്പൂർ: രാജസ്ഥാനിൽ ലൗ ജിഹാദിന്റെ പേരിൽ അഫ്റസൂൽ എന്ന തൊഴിലാളിയെ ക്രൂരമായി കൊന്ന സംഭവത്തിൽ ഇരയുടെ നീതിക്കായി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു. ഉദയ്പൂർ സിറ്റിയിൽ റാലി നടത്തിയ പത്ത് മുസ്ലിം യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇവർ റാലി നടത്തിയിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. അതേസമയം, പ്രതി ശംഭുലാലിന് വേണ്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെ സംഘപരിവാർ പ്രവർത്തകർ കോടതിക്ക് മുകളിൽ കാവിക്കൊടി കെട്ടിയിരുന്നു. ജില്ലാ സെഷൻസ് കോടതിക്ക് മുകളിലാണ് പ്രവർത്തകർ കയറി കൊടികെട്ടിയത്. മുസ്ലിം യുവാക്കൾ നടത്തിയ റാലിയിൽ മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. പത്ത് പേർ കസ്റ്റഡിയിലുള്ളതായി പ്രതാപ് നഗർ പൊലീസ് സ്റ്റേഷനിലെ ഓഫീസർ പറഞ്ഞതായി സ്‌ക്രോൾ ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഡിസംബർ ആറിനാണ് ലൗജിഹാദ് ആരോപിച്ച് ശംഭ
ജയ്പൂർ: രാജസ്ഥാനിൽ ലൗ ജിഹാദിന്റെ പേരിൽ അഫ്റസൂൽ എന്ന തൊഴിലാളിയെ ക്രൂരമായി കൊന്ന സംഭവത്തിൽ ഇരയുടെ നീതിക്കായി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു. ഉദയ്പൂർ സിറ്റിയിൽ റാലി നടത്തിയ പത്ത് മുസ്ലിം യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇവർ റാലി നടത്തിയിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. അതേസമയം, പ്രതി ശംഭുലാലിന് വേണ്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെ സംഘപരിവാർ പ്രവർത്തകർ കോടതിക്ക് മുകളിൽ കാവിക്കൊടി കെട്ടിയിരുന്നു. ജില്ലാ സെഷൻസ് കോടതിക്ക് മുകളിലാണ് പ്രവർത്തകർ കയറി കൊടികെട്ടിയത്.
മുസ്ലിം യുവാക്കൾ നടത്തിയ റാലിയിൽ മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. പത്ത് പേർ കസ്റ്റഡിയിലുള്ളതായി പ്രതാപ് നഗർ പൊലീസ് സ്റ്റേഷനിലെ ഓഫീസർ പറഞ്ഞതായി സ്‌ക്രോൾ ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഡിസംബർ ആറിനാണ് ലൗജിഹാദ് ആരോപിച്ച് ശംഭുലാൽ അഫ്റസൂലിനെ പിക്കാസ് കൊണ്ട് കുത്തിവീഴ്‌ത്തിയ ശേഷം തീകൊളുത്തി കൊന്നത്.