- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തി നൽകി; രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് ജയ്സാൽമറിലെ മൊബൈൽ ഷോപ്പുടമ
ജയ്പൂർ: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ നിദാബ് ഖാൻ എന്നയാളാണ് അറസ്റ്റിലായത്. ജയ്സാൽമറിൽ മൊബൈൽ സിം കാർഡ് വിൽക്കുന്ന കടയുടെ മറവിലാണ് ഇയാൾ ചാരവൃത്തി നടത്തിയത്.
വർഷങ്ങളായി ഇവിടെ ജോലിചെയ്യുകയാണ് ഇയാൾ. കൂടാതെ വർഷങ്ങളായി പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്ക് നിദാബ് വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ ഡനറൽ ഉമേഷ് മിശ്ര വ്യക്തമാക്കി.
2015-ൽ നിദാബ് പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഐ.എസ്ഐയുടെ കീഴിൽ 15 ദിവസം പരിശീലനം നേടിയ ഇയാൾക്ക് 10,000 രൂപയും നൽകി. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ പാക്കിസ്ഥാന് കൈമാറിയതെന്നും സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയായിരുന്നു വിവര കൈമാറ്റമെന്നും മിശ്ര ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നിദാബ് പാക്കിസ്ഥാന് ചോർത്തി നൽകിയത്. നിദാബിനെ ചോദ്യം ചെയ്ത് വിരകയാണ്. സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായിരുന്നു പാക്കിസ്ഥാനുമായുള്ള ആശയവിനിമയമെന്നും ഉമേഷ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ