- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലൂൺ വിൽപ്പനക്കാരി പെൺകുട്ടിയെ ചെറിയ വിലയ്ക്കു ബലൂൺ വാങ്ങിത്തരാമെന്നു പറഞ്ഞ് കണ്ണൂരിൽ നിന്നും ട്രെയിനിൽ കോഴിക്കോട്ടെത്തിച്ചു; ലോഡ്ജിൽ മുറിയെടുത്ത ശേഷം ബലാത്സംഗം ചെയ്തു; രാജസ്ഥാൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ; ഒത്താശ ചെയ്ത പ്രതിയുടെ സഹോദരിയും പിടിയിൽ
കണ്ണൂർ:നാടോടി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ രാജസ്ഥാൻ ക്വാട്ടസ്വദേശിയായ യുവാവിനെ കണ്ണൂർ ടൗൺ പൊലിസ് ആറുമാസങ്ങൾക്കു ശേഷം അറസ്റ്റു ചെയ്തു. കണ്ണൂർ ടൗൺ ഹൗസ് സ്റ്റേഷൻ പൊലിസ് ഓഫിസർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് ഏറെ വിവാദമായ കേസിലെ പ്രതിയെ അറസ്റ്റു ചെയ്തത്. കണ്ണൂർനിന്നും പൊലിസ് സംഘം രാജസ്ഥാനിലെത്തിയാണ് പ്രതിയെ പിടികൂടിയത്.
രാജസ്ഥാൻ ക്വാട്ട സ്വദേശിയായ വിക്കി ബ്യാരിയാണ്(25) കഴിഞ്ഞ ദിവസം പിടിയിലായത്. കണ്ണൂർ നഗരത്തിലുൾപ്പെടെ ബലൂൺ വിൽപ്പന നടത്തുകയായിരുന്ന റിക്കിബ്യാരി സഹോദരി കാജോൾ സഹായത്തോടെയാണ് മറ്റൊരു രാജസ്ഥാൻ സംഘത്തിലെ പതിനാറുവയസുകാരിയായ പെൺകുട്ടിയെ കോഴിക്കോടു നിന്നും ചെറിയ വിലയ്ക്കു ബലൂൺവാങ്ങിത്തരാമെന്നു പറഞ്ഞു ട്രെയിനിൽ കൂട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ ലോഡ്ജിൽ നിന്നും ട്രെയിനിൽ നിന്നും ബലാത്സംഗത്തിനിരയാക്കിയത്.
ഇതിനു ശേഷം ഇയാൾ രാജസ്ഥാനിലേക്ക് രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. പെൺകുട്ടി ഇപ്പോൾ ബാലികാസദനത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. കഴിഞ്ഞ ഏപ്രിൽ മാസമാണ് സംഘം കണ്ണൂരിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പൊലിസിന് ഏറെ തലവേദനയായ കേസിലെ പ്രതി മുങ്ങിയത് പൊലിസിന്ഏറെ തലവേദനയുണ്ടാക്കിയിരുന്നു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന്റെ നിർദ്ദേശപ്രകാരമാണ് കേസ് അന്വേഷണം ഊർജ്ജിതമാക്കാൻ തീരുമാനിച്ചത്. എസ്. പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ റാഫി അഹമ്മദ്, മഹിജൻ,രഞ്ജിത്ത്, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ രാജസ്ഥാനിൽ പോയി പ്രതിയെ പിടികൂടിയത്. ബലൂൺ വിൽപനക്കാരിയായ പെൺകുട്ടിയെ കോഴിക്കോട് മാർവാടിയുടെ കടയിൽ നിന്നും ചെറിയ പൈസയ്ക്കു ബലൂൺ വാങ്ങിത്തരാമെന്നു പറഞ്ഞാണ് വിക്കിയും കാജോളും പെൺകുട്ടിയെ ബന്ധുക്കളറിയാതെ ട്രെയിനിൽ കോഴിക്കോടെക്കു തട്ടിക്കൊണ്ടുപോയത്.
വിക്കി പ്രണയം നടിച്ചാണ് പെൺകുട്ടിയെ സഹോദരിയുടെ സഹായത്തോടെ വശീകരിച്ചത്. ഈ കേസിൽ നേരത്തെ ഇയാളുടെ സഹോദരി കാജോളിനെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പ്രതിയെ കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്