ജയ്പുർ: രാജസ്ഥാനിൽ റയിൽവെ ജീവനക്കാരന്റെ ശരീരത്തിൽ കണ്ടെത്തിയത് 75 മൊട്ടുസൂചികൾ. അവ എങ്ങനെ നീക്കം ചെയ്യുമെന്ന് തല പുകഞ്ഞാലോചിക്കുകയാണ് ഡോക്ടർമാർ.

56-കാരനായ ബദ്രിലാൽ മീണ എന്ന റയിൽവെ തൊഴിലാളിയാണ് ശരീരത്തിലെങ്ങും മൊട്ടുസൂചികളുമായി കോട്ട റയിൽവെ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.
കഴുത്ത്, കൈത്തണ്ട, കാലുകൾ എന്നിവിടങ്ങളിലെ തൊലിക്കുള്ളിലാണ് മൊട്ടുസൂചികൾ തുളച്ചുകയറി ഇരിക്കുന്നത്.

എന്നാൽ ഇവ ശരീരത്തിനുള്ളിൽ കയറിയതിന് തൊലിപ്പുറത്ത് പാടുകളൊന്നും കാണുന്നുമില്ല. മീണക്കുമറിയില്ല തന്റെ ശരീരത്തിൽ എങ്ങനെ ഇവ കയറിയെന്ന്. ഏതായാലും ഇവയൊക്കെ എങ്ങനെ പുറത്തെടുക്കുമെന്നാണ് ഡോക്ടർമാർ ആലോചിക്കുന്നത്. പ്രമേഹ ചികിത്സയ്‌ക്കെത്തിയപ്പോൾ നടത്തിയ പരിശോധനയ്ക്കിടെയാണ് റാണയുടെ ശരീരത്തിൽ ഇത്രയും മൊട്ടുസൂചികൾ കണ്ടെത്തിയത്

.