ജയ്പൂർ: മധ്യപ്രേദശിനും ഛത്തീസ്‌ഗഡിനും പിന്നാലെ രാജസ്ഥാനിലും രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കാർഷിക കടംഎഴുതിത്ത്ത്ത്തള്ളി. കോൺഗ്രസ് അധികാരത്തിൽ വരികയാണെങ്കിൽ 10 ദിവസത്തിനകം കാർഷിക കടം എഴുതി തള്ളുമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ പ്രഖ്യാപിച്ചിരുന്നു. രണ്ടുലക്ഷം വരെയുള്ള കാർഷിക വായ്പകളാണ് എഴുതി തള്ളിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വായ്പ എഴുതി തള്ളുന്നതിലൂടെ 18,00 കോടിയുടെ ബാധ്യത സർക്കാരിനുണ്ടാകും.

തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു കാർഷികകടം എഴുതി തള്ളുമെന്നത്. അധികാരമേറ്റ് രണ്ടുമണിക്കൂറിനുള്ളിലാണ് മധ്യപ്രദേശിൽ കമൽനാഥ് തീരുമാനത്തിൽ ഒപ്പിട്ടത്. ദേശസാൽകൃത-സഹകരണ ബാങ്കുകളിലുള്ള രണ്ടുലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ മാർച്ച് 31 ന് മുമ്പ് എഴുതി തള്ളാനുള്ള തീരുമാനമാണ് കമൽനാഥ് കൈക്കൊണ്ടത്. രണ്ടുലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

ഛത്തീസ്‌ഗഢിലും വാഗ്ദാനം പാലിച്ച കോൺഗ്രസ് സർക്കാർ 16.65 ലക്ഷം കർഷകരുടെ 6100 കോടി രുപയുടെ വായ്പകൾ എഴുതിത്ത്ത്ത്തള്ളി. ചത്തീസ്ഗഢ് ഗ്രാമീണ ബാങ്കിൽ നിന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള ഹ്രസ്വകാല വായ്പകളാണ് എഴുതി ത്തള്ളുന്നതെന്ന് അധികാരമേറ്റെടുത്തതിന് ശേഷം നടത്തിയ മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ പ്രഖ്യാപിച്ചു. കൂടാതെ പ്രതിസന്ധി നേരിടുന്ന ചോളം കർഷകർക്ക് തുണയായി താങ്ങുവില ക്വിന്റലിന് 1700 രൂപയിൽ നിന്ന് 2500 ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

അധികാരത്തിലേറി പത്ത് ദിവസത്തിനുള്ളിൽ കർഷക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനമാണ് നടപ്പാക്കപ്പെടുന്നത്. കകർഷകരുടെ കടം എഴുതി തള്ളുന്നത് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും അധികാരമേറ്റെടുത്ത ഉടൻ കോൺഗ്രസ് സർക്കാരുകൾ കാർഷിക കടം എഴുതി തള്ളിയതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

കർഷകരുടെ വായ്പയിൽ നിന്ന് ഒരു രൂപ പോലും എഴുതി തള്ളാൻ മോദി തയ്യാറായിട്ടില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും ഇതിനെതിരെ രംഗത്ത് ഒറ്റക്കെട്ടായി രംഗത്തെത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. നോട്ട് നിരോധനം, റാഫേലടക്കമുള്ള കള്ളത്തരങ്ങളെല്ലാം ഉടൻ വെളിപ്പെട്ട് വരും. കർഷകരും ചെറുകിട കച്ചവടക്കാരും കൊള്ളയടിക്കപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.

കോൺ്ഗ്രസിനെ എതിരിടാൻ ബിജെപിയും പ്രഖ്യാപനങ്ങളുമായി രംഗത്തുണ്ട്. 650 കോടിയോളം വരുന്ന വൈദ്യുതി ബിൽ കുടിശ്ശിക എഴുതിത്ത്ത്ത്തള്ളുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗുജറാത്തിലെ ബിജെപി സർക്കാർ. 6.22ലക്ഷത്തോളം വരുന്ന ഗ്രാമീണ കുടുംബങ്ങൾക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ബിൽ കുടിശ്ശികയായതിനാൽ വിഛേദിക്കപ്പെട്ടവയാണ് ഈ കണക്ഷനുകൾ. ഇവ വീടുകളിലും കാർഷിക - വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയും ആണെന്ന് ഗുജറാത്ത് വൈദ്യുതി മന്ത്രി സൗരഭ് പട്ടേൽ വ്യക്തമാക്കി. കാർഷിക കടങ്ങൾ എഴുതികത്തള്ളുക മാത്രമല്ല, പലിശരഹിത വായ്പ കൂടിയാണ് ഒഡിഷയിൽ ബിജെപി വാഗ്ദാനം.

രാജസ്ഥാനിലും,മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുന്നത് ദേശീയ തലത്തിൽ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ വിഷയം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയനീക്കം.

അസമിലേയും ഗുജറാത്തിലേയും മുഖ്യമന്ത്രിമാരെ ഉണർത്തിയത് തങ്ങളാണെന്നും അവരുടെ ഗാഢനിദ്രയിൽ നിന്നും ഞങ്ങൾ എഴുന്നേൽപ്പിച്ചെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. 'അസമിലേയും ഗുജറാത്തിലേയും മുഖ്യമന്ത്രിമാരെ അവരുടെ ഗാഢനിദ്രയിൽ നിന്നും ഞങ്ങൾ എഴുന്നേൽപ്പിച്ചു.. മോദി ഇപ്പോഴും ഉറക്കത്തിൽ തന്നെയാണ് അദ്ദേഹത്തെ അങ്ങനെ സുഖിച്ചുറങ്ങാൻ വിടില്ല. അദ്ദേഹത്തേയും ഞങ്ങൾ ഉണർത്തിയിരിക്കും''- രാഹുൽ ഗാന്ധി പറഞ്ഞു.