- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പനിയിലെ തൊഴിൽ പ്രതിസന്ധി മൂലം മാനസിക സംഘർഷത്തിലായിരുന്ന മലയാളി തൂങ്ങിമരിച്ചനിലയിൽ; ദമാമിൽ ആത്മഹത്യ ചെയ്തത് തിരുവനന്തപുരം സ്വദേശി
ദമ്മാം: കമ്പനിയിലെ തൊഴിൽ പ്രതിസന്ധം മൂലം മാനസിക സംഘർഷത്തിലായിരുന്ന മലയാളി തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലറ സ്വദേശിയും മുൻ സൈനികനുമായ രാജേന്ദ്രൻ നായരാണ് ദാമാമിൽ ആത്മഹത്യ ചെയ്തത്. പരേതന് 54 വയസായിരുന്നു പ്രായം. ദമ്മാം അസ്തൂൺ ആശുപത്രിക്ക് സമീപത്തെ താമസ സ്ഥലത്താണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടത്തെിയത്. മൂന്ന് വർഷമായി സ്ഥാപനത്തിൽ കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ രാജേന്ദ്രൻ കനത്ത മന:സംഘർഷത്തിലായിരുന്നുവെന്നാണ് സൂചന. എ.സി ടെക്‌നീഷ്യനായി ജോലിചെയ്യുകയായിരുന്നു രാജേന്ദ്രൻ. ഭാര്യയും രണ്ട് പെൺകുട്ടികളുമാണുള്ളത്. മൂന്ന് മാസം മുമ്പാണ് ഒരു മകളുടെ വിവാഹത്തിന് നാട്ടിൽ പോയി മടങ്ങിയത്തെിയത്. മാസങ്ങളുടെ കുടിശ്ശികയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളതായി സഹപ്രവർത്തകർ പറയുന്നു. 1500 ഓളം ജീവനക്കാരുള്ള കമ്പനിയിലെ ഈ താമസ സ്ഥലത്ത് മാത്രം 250 പേർ താമസിക്കുന്നുണ്ട്. ഇവരിൽ 50 ഓളം മലയാളികളാണ്. . കമ്പനിയൂടെ കൃത്യവിലോപത്തി നെതിരെ നടപടിക്കെതിരെ തൊഴിലാളികൾ മുമ്പ് ജോലിക്കിറങ്ങാതെ 52 ദി
ദമ്മാം: കമ്പനിയിലെ തൊഴിൽ പ്രതിസന്ധം മൂലം മാനസിക സംഘർഷത്തിലായിരുന്ന മലയാളി തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലറ സ്വദേശിയും മുൻ സൈനികനുമായ രാജേന്ദ്രൻ നായരാണ് ദാമാമിൽ ആത്മഹത്യ ചെയ്തത്. പരേതന് 54 വയസായിരുന്നു പ്രായം.
ദമ്മാം അസ്തൂൺ ആശുപത്രിക്ക് സമീപത്തെ താമസ സ്ഥലത്താണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടത്തെിയത്. മൂന്ന് വർഷമായി സ്ഥാപനത്തിൽ കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ രാജേന്ദ്രൻ കനത്ത മന:സംഘർഷത്തിലായിരുന്നുവെന്നാണ് സൂചന. എ.സി ടെക്‌നീഷ്യനായി ജോലിചെയ്യുകയായിരുന്നു രാജേന്ദ്രൻ. ഭാര്യയും രണ്ട് പെൺകുട്ടികളുമാണുള്ളത്. മൂന്ന് മാസം മുമ്പാണ് ഒരു മകളുടെ വിവാഹത്തിന് നാട്ടിൽ പോയി മടങ്ങിയത്തെിയത്.
മാസങ്ങളുടെ കുടിശ്ശികയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളതായി സഹപ്രവർത്തകർ പറയുന്നു. 1500 ഓളം ജീവനക്കാരുള്ള കമ്പനിയിലെ ഈ താമസ സ്ഥലത്ത് മാത്രം 250 പേർ താമസിക്കുന്നുണ്ട്. ഇവരിൽ 50 ഓളം മലയാളികളാണ്. . കമ്പനിയൂടെ കൃത്യവിലോപത്തി നെതിരെ നടപടിക്കെതിരെ തൊഴിലാളികൾ മുമ്പ് ജോലിക്കിറങ്ങാതെ 52 ദിവസം നീണ്ട സമരം നടത്തിയിരുന്നു. എന്നിട്ടും അധികൃതരുടെ ഇടപെടൽ ഉണ്ടാവുകയോ പ്രശ്‌ന പരിഹാരത്തിന് വഴിയൊരുങ്ങുകയോ ചെയ്തില്ല. ഇപ്പോഴും ഭൂരിപക്ഷം പേരുടെയും ഇഖാമയുടെയും ഇൻഷുറൻസ് കാർഡിന്റെയും കാലാവധി കഴിഞ്ഞ നിലയിലാണ്.
പെയിന്റിങ്, പ്‌ളംബിങ്, വയറിങ്, വർക് ഷോപ്പ്, നിർമ്മാണ തൊഴിൽ തുടങ്ങി വിവിധ രത്തിലുള്ള തൊഴിൽ ചെയ്യുന്നവരാണ് നല്‌ളൊരു ശതമാനവും.