- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലീമാണെന്ന് വിശ്വസിപ്പിച്ച് കാമുകിയെ സ്വന്തമാക്കി; ആശാരിപ്പണിക്കാരനെ കെട്ടിയതോടെ ഗത്യന്തരമില്ലാതെ ഭാവനയായി; മക്കൾ മൂന്നായപ്പോൾ ഭർത്താവിന്റെ തനിനിറം പുറത്തെത്തി; പീഡനം സഹിക്കാതെ വീട് വിട്ടിറങ്ങി; റെയിൽവേ ട്രാക്കിലെ മക്കളുമായുള്ള റജീനയുടെ ആത്മഹത്യയിൽ ദുരൂഹത ഏറെ; രാജേഷിനെ അറസ്റ്റ് ചെയ്ത് പൊലീസ്
മലപ്പുറം: റെയിൽവേ ട്രാക്കിൽ യുവതിയും മൂന്ന് പെൺകുട്ടികളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് രാജേഷ് അറസ്റ്റിൽ. മരിച്ച വയനാട് സ്വദേശിനിയായ റജീന എന്ന ഭാവനയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പുതിയങ്ങാടി കോയറോഡിനു സമീപം പള്ളിക്കണ്ടി റെയിൽവേ ട്രാക്കിൽ ഏപ്രിൽ 23ന് ഞായറാഴ്ച പുലർച്ചെയാണ് ട്രൈൻ തട്ടി യുവതിയും മൂന്ന് പെൺകുട്ടികളും മരിച്ച നിലയിൽ കണ്ടെത്തിയത്. തിരൂരങ്ങാടി മമ്പുറം വികെ പടി സ്വദേശി പടിഞ്ഞാറ്റിൽ പുത്തൻവീട്ടിൽ രാജേഷിന്റെ ഭാര്യ റജീന എന്ന ഭാവന(38), മക്കളായ ഐശ്വര്യ(12), നന്ദിനി(10), വിസ്മയ (8) എന്നിവരെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഭാവനയുടെയും കുട്ടികളുടേയും മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ തുടരന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് റജീനയുടെ ബന്ധുക്കൾ തിരൂരങ്ങാടി പൊലീസിൽ തൊട്ടടുത്ത ദിവസം പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് എസ്.ഐ വിശ്വനാഥൻ കാരയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭർത്താവ് രാജേഷിനെ അറസ്റ്റ് ചെയ്തത്. എന്നാൽ പൊലീ
മലപ്പുറം: റെയിൽവേ ട്രാക്കിൽ യുവതിയും മൂന്ന് പെൺകുട്ടികളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് രാജേഷ് അറസ്റ്റിൽ. മരിച്ച വയനാട് സ്വദേശിനിയായ റജീന എന്ന ഭാവനയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പുതിയങ്ങാടി കോയറോഡിനു സമീപം പള്ളിക്കണ്ടി റെയിൽവേ ട്രാക്കിൽ ഏപ്രിൽ 23ന് ഞായറാഴ്ച പുലർച്ചെയാണ് ട്രൈൻ തട്ടി യുവതിയും
മൂന്ന് പെൺകുട്ടികളും മരിച്ച നിലയിൽ കണ്ടെത്തിയത്. തിരൂരങ്ങാടി മമ്പുറം വികെ പടി സ്വദേശി പടിഞ്ഞാറ്റിൽ പുത്തൻവീട്ടിൽ രാജേഷിന്റെ ഭാര്യ റജീന എന്ന ഭാവന(38), മക്കളായ ഐശ്വര്യ(12), നന്ദിനി(10), വിസ്മയ (8) എന്നിവരെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ ഭാവനയുടെയും കുട്ടികളുടേയും മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ തുടരന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് റജീനയുടെ ബന്ധുക്കൾ തിരൂരങ്ങാടി പൊലീസിൽ തൊട്ടടുത്ത ദിവസം പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് എസ്.ഐ വിശ്വനാഥൻ കാരയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭർത്താവ് രാജേഷിനെ അറസ്റ്റ് ചെയ്തത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും റി പോസ്റ്റുമോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും റജീനയുടെ ബന്ധുക്കളും രംഗത്തെത്തിയിരിക്കുകയാണ്. റജീനയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ കർമ്മസമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
ട്രെയിനിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ മരിച്ച നാല് പേരുടെ മൃതദേഹവും ട്രൈൻ ഇടിച്ച നിലയിൽ അല്ലെന്നും കുട്ടികളടങ്ങുന്ന സംഘത്തിന് ഒരുമിച്ച് ട്രെയിനിന് മുന്നിൽ ചാടി മരിക്കുക അസാധ്യമാണെന്നും നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷൻ സമിതി പറയുന്നു. മൃതദേഹങ്ങൾ റീ പോസ്റ്റ്‌മോർട്ടം നടത്തത്തുന്നതിനായി മാതാവ് കോടതിയിൽ ഹർജി ഫയൽ ചെയ്യുമെന്നും സിബിഐ അല്ലെങ്കിൽ ക്രൈംബ്രാഞ്ച് ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ സമിതി ഹൈക്കോടതിയെ സമീപിക്കുമെന്നും ചെയർമാൻ ഇബ്രാഹീം കൊളക്കാടൻ മറുനാടൻ മലയാളിയോടു പറഞ്ഞു.
ശക്തമായ തുടരാന്വേഷണം വേണമെന്ന നിലപാടിലാണ് അയൽവാസികളും നാട്ടുകാരും. അമ്മയുടെയും മൂന്ന് കുട്ടികളുടേയും മരണം നിരവധി ദുരൂഹതകൾ ബാക്കിയാക്കുന്നതായി ഇവർ പറയുന്നു. തിരൂരങ്ങാടി മമ്പുറത്തിനടുത്ത വി കെ പടിയിൽ താമസക്കാരായ കുടുംബം കോഴിക്കോട് പുതിയങ്ങാടിയിൽ എത്തിയത് രാജേഷുമായുള്ള വഴക്കിനെ തുടർന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. ദുരൂഹത നിറഞ്ഞതാണ് രാജേഷ് - ഭാവന ദമ്പതികളുടെ ജീവിത കഥയെന്ന് നാട്ടുകാർ പറയുന്നു.
വയനാട് കംബ്ലക്കാട് പടിഞ്ഞാറത്തറ സ്വദേശിനിയാണ് മരിച്ച ഭാവന. മുസ്ലിം കുടുംബത്തിൽ ജനിച്ച് വളർന്ന ഭാവനയുടെ പഴയ പേര് റജീനയെന്നായിരുന്നു. രാജേഷുമായുള്ള പ്രണയം വിവാഹത്തിലെത്തുകയും പിന്നീട് ഭാവനയായി ജീവിക്കുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ രാജേഷ് മരപ്പണിക്കായി വയനാട്ടിൽ എത്തുകയും ഇവിടെ നിന്നും റജീനയെ പരിചയപ്പെട്ടു. ഈ അടുപ്പം പ്രണയമായി വളർന്ന് വിവാഹത്തിലെത്തി. 14 വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. റജീനയെ സ്വന്തമാക്കാനായി മുസ്ലിംമാണെന്ന് രാജേഷ് വീട്ടുകാരെ
വിശ്വസിപ്പിച്ചു.
ഇരുവരും ഒരുമിച്ചു ജീവിതം ആരംഭിച്ചു. പ്രണയ ലോകത്ത് നിന്നും ജീവിത യാഥാർത്ഥ്യങ്ങളിലെത്തിയപ്പോൾ രാജേഷിനോടൊപ്പമുള്ള റെജീനയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. രാജേഷിന്റെ മദ്യപാനവും വഴക്കും സ്വത്തിനായുള്ള ആർത്തിയും കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. റെജീനയുടെ കുടുംബവുമായി കൂടുതൽ അകന്നു. ഇതിനോടകം രണ്ട് പെൺകുട്ടികൾക്ക് റജീന ജന്മം നൽകിയിരുന്നു. മൂന്നാമത്തെ കുട്ടിയെ ഗർഭം ചുമക്കുമ്പോഴാണ് റജീനയുടെ വീട്ടുകാരുമായുണ്ടായ സ്വത്ത് തർക്കത്തെ തുടർന്ന് രാജേഷും കുടുംബവും തിരൂരങ്ങാടി മമ്പുറത്തിനടുത്ത വി കെ പടിയിൽ എത്തുന്നത്.
കഴിഞ്ഞ എട്ടു വർഷമായി വാടക ക്വാർട്ടേഴ്‌സിൽ ഇവർ ഇവിടെ താമസിച്ചു വരികയായിരുന്നു. ഭാവനയെന്നാണ് ഇവിടെ റജീനയെ പരിചയപ്പെടുത്തിയത്. മൂന്ന് കുട്ടികളെയും സമീപത്തെ ഇരിമ്പുഞ്ചോല സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ചു. കൂടുതൽ കൂട്ടുകെട്ടോ സൗഹൃദവലയമോ രാജേഷിന് ഉണ്ടായിരുന്നില്ല. ഹനുമാൻ സേനയുടെ സജീവ പ്രവർത്തകനായി ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷേത്ര ഭൂമികൾ പിടിച്ചെടുത്ത് ഭൂമിയില്ലാത്തവർക്ക് നൽകാമെന്നു പറഞ്ഞായിരുന്നു രാജേഷിന്റെ നേതൃത്വത്തിൽ ഹനുമാൻ സേന രംഗത്തെത്തിയത്. 150 രൂപ ഒരാളിൽ നിന്നും ഫീസായി ഇടാക്കിയാണ് ഭൂമി വാഗ്ദാനം നൽകിയിരുന്നത്. വിവിധ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിനാളുകൾ ഹനുമാൻ സേനക്ക് ഫീസ് നൽകിയെന്നല്ലാതെ ഒരാൾക്കും ഒരു തുണ്ട് ഭൂമിയും കിട്ടിയില്ല. ഈ തട്ടിപ്പിന് നാട്ടിലുള്ള നിരവധി പേർ രാജേഷിന്റെ വലയിൽ അകപ്പെട്ടതായി നാട്ടുകാർ തന്നെ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടെയുള്ള ഹനുമാൻ സേനക്കാരെല്ലാം പൊലീസ് കേസ് നേരിട്ടു. ഇതോടെ ഹനുമാൻ സേനയിൽ നിന്ന് പിന്നോട്ടടിച്ചു.
ആശാരിപ്പണിക്കാരനായിരുന്ന രാജേഷ് തന്റെ തൊഴിൽ ചെയ്ത് കുടുംബത്തെ പോറ്റിപ്പോന്നുവെങ്കിലും മദ്യപിച്ചെത്തി ഭാവനയെ ദേഹോപദ്രവം ഏൽപ്പിക്കൽ പതിവായിരുന്നു. പുറത്ത് ആരോടും കൂടുതൽ മിണ്ടാത്ത പ്രകൃതമാണ് രാജേഷിന്. ഭാവന വീടുവിട്ടിറങ്ങിയത് രാജേഷിന്റെ ഉപദ്രവം സഹിക്കവയ്യാതെ തന്നെയാകാമെന്നാണ് അയൽവാസികൾ സംശയിക്കുന്നത്. ഭാവന വീടുവിട്ടിറങ്ങിയ ശേഷം രാജേഷ് പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കിടന്ന ദിവസം ഉച്ചയോടെയാണ് മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ രജേഷ് എത്തി മിസ്സിങ് വിവരം അറിയിച്ചത്. ഭാര്യയും കുട്ടികളും വീടുവിട്ടിറങ്ങിയ ശേഷം കണ്ണൂരിലെ ഒരു ടെലഫോൺ ബൂത്തിൽ നിന്ന് കോൾ വന്നിരുന്നതായും ഇതന്വേഷിച്ച് കണ്ണൂരിൽ പോയിരുന്നതായും സമീപവാസികളോട് രാജേഷ് പറഞ്ഞിട്ടുണ്ട്.
എന്നാൽ മരണത്തിനു കാരണം ഭർത്താവ് രാജേഷ് തന്നെയെന്ന് ചൂണ്ടിക്കാട്ടി റജീനയുടെ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ, എസ്‌പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.