- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലഹാരവുമായി മടങ്ങി വരുന്ന അച്ഛനെ കാത്തിരുന്ന അഭി പൊട്ടിക്കരഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചു; അച്ഛാ എന്നു വിളിച്ചു അഭി കുലുക്കി വിളിച്ചിട്ടും രാജേഷ് കണ്ണു തുറന്നില്ല; സർവ്വതും നഷ്ടപ്പെട്ട റീന നിശ്ചല ശരീരത്തിലേക്ക് തളർന്നു വീണു; നെഞ്ചത്തടിച്ച് നിലവിളിച്ചു സർവ്വരെയും ശപിച്ചു ലളിത: ഈ കുടുംബത്തിന്റെ ദുരന്തം ആ കാപാലികരുടെ കണ്ണു തുറക്കുമോ?
തിരുവനന്തപുരം: കൊന്നവനും കൊല്ലിച്ചവനും ഏറെ ന്യായങ്ങൾ കാണും. കൊലക്കത്തിക്ക് ഇരയാവൻ ഒരു പക്ഷെ അതും സ്വയം ഇരന്നു വാങ്ങിയതാവും. എങ്കിലും ആ നരാധമന്മാരുടെ കൊലക്കത്തിക്കുള്ളിലൂടെ ചോർന്നൊലിച്ചു പോയത് ഒരു കുടുംബത്തിന്റെ ഉപ്പാണ്. നാളെ ആർക്കും സംഭവിക്കാവുന്ന മഹാദുരന്തം. രാഷ്ട്രീയ തർക്കത്തിന്റെ പേരിൽ ഒരു ചെറുപ്പക്കാരന്റെ ജീവൻ വെട്ടുകത്തികൊണ്ട് കൊത്തിപ്പറിച്ചെടുത്ത ഈ ഭീകര ജീവികൾക്ക് ആര് മോക്ഷം നൽകും? ഇന്നലെ ശ്രീകാര്യത്തെ ആ കൊച്ചു വീടിന്റെ മുൻപിലും ശാന്തികവാടത്തിൽ എരിയുന്ന ചിതയ്ക്ക് മുൻപിലും കണ്ട ഭീതിതമായ ദുരന്ത ദൃശ്യങ്ങൾ ഈ കപാലികരുടെയൊക്കെ കണ്ണു തുറക്കുമോ? ഇനി ഒരു കത്തിയും ആരുടെയും നേർക്ക് പൊങ്ങാതിരിക്കാൻ ഈ രക്തസാക്ഷിത്വം കാരണമാകുമോ? ചെറുപ്പത്തിലെ വിധവയായി തീർന്ന റീന എന്ന പെൺകുട്ടിയുടെ കണ്ണുനീർ... മകന്റെ നിശ്ചല ശരീരത്തിലേക്ക് മറിഞ്ഞു വീണു ഈ ലോകത്തെ തന്നെ ശപിച്ചുകൊണ്ടിരുന്ന ലളിതകുമാരി എന്ന അമ്മയുടെ നിലക്കാത്ത സങ്കടം. അച്ഛൻ വാങ്ങി തരുന്ന മിഠായിക്ക് വേണ്ടി കാത്തിരുന്ന രണ്ടു കുരുന്നുകളുടെ ശ്യൂനമായി തീർന
തിരുവനന്തപുരം: കൊന്നവനും കൊല്ലിച്ചവനും ഏറെ ന്യായങ്ങൾ കാണും. കൊലക്കത്തിക്ക് ഇരയാവൻ ഒരു പക്ഷെ അതും സ്വയം ഇരന്നു വാങ്ങിയതാവും. എങ്കിലും ആ നരാധമന്മാരുടെ കൊലക്കത്തിക്കുള്ളിലൂടെ ചോർന്നൊലിച്ചു പോയത് ഒരു കുടുംബത്തിന്റെ ഉപ്പാണ്. നാളെ ആർക്കും സംഭവിക്കാവുന്ന മഹാദുരന്തം. രാഷ്ട്രീയ തർക്കത്തിന്റെ പേരിൽ ഒരു ചെറുപ്പക്കാരന്റെ ജീവൻ വെട്ടുകത്തികൊണ്ട് കൊത്തിപ്പറിച്ചെടുത്ത ഈ ഭീകര ജീവികൾക്ക് ആര് മോക്ഷം നൽകും?
ഇന്നലെ ശ്രീകാര്യത്തെ ആ കൊച്ചു വീടിന്റെ മുൻപിലും ശാന്തികവാടത്തിൽ എരിയുന്ന ചിതയ്ക്ക് മുൻപിലും കണ്ട ഭീതിതമായ ദുരന്ത ദൃശ്യങ്ങൾ ഈ കപാലികരുടെയൊക്കെ കണ്ണു തുറക്കുമോ? ഇനി ഒരു കത്തിയും ആരുടെയും നേർക്ക് പൊങ്ങാതിരിക്കാൻ ഈ രക്തസാക്ഷിത്വം കാരണമാകുമോ? ചെറുപ്പത്തിലെ വിധവയായി തീർന്ന റീന എന്ന പെൺകുട്ടിയുടെ കണ്ണുനീർ... മകന്റെ നിശ്ചല ശരീരത്തിലേക്ക് മറിഞ്ഞു വീണു ഈ ലോകത്തെ തന്നെ ശപിച്ചുകൊണ്ടിരുന്ന ലളിതകുമാരി എന്ന അമ്മയുടെ നിലക്കാത്ത സങ്കടം. അച്ഛൻ വാങ്ങി തരുന്ന മിഠായിക്ക് വേണ്ടി കാത്തിരുന്ന രണ്ടു കുരുന്നുകളുടെ ശ്യൂനമായി തീർന്ന ജീവിതം... ഒക്കെ അടയാളമായി മാറുകയാണ്.
ശ്രീകാര്യത്തുകൊലചെയ്യപ്പെട്ട ആർഎസ്എസ് ബസ്തി കാര്യവാഹക് ശ്രീകാര്യം കല്ലമ്പള്ളി വിനായകനഗർ കുന്നിൽവീട്ടിൽ രാജേഷിന് പ്രായം 34 മാത്രം. ഒരു കുടുംബത്തിന്റെ ആകെ പ്രതീക്ഷ. സംഘടനാപ്രവർത്തനത്തിനപ്പുറം രാജേഷിനെ കൊല്ലാൻ മാത്രമുള്ള ശത്രുത ആർക്കെങ്കിലും ഉള്ളതായി നാട്ടുകാർക്കാർക്കും അറിയില്ല. പട്ടിണിയില്ലാതെ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ദിവസവും കെട്ടിടനിർമ്മാണ ജോലിക്കായി പോകും. കൃത്യമായി വീട്ടിലെത്തും. കുടുംബവീട് സഹോദരി രാജിക്ക് നൽകിയെങ്കിലും രാജേഷും കുടുംബവും അവിടെയായിരുന്നു താമസം. ഉപജീവനത്തിനായി അനുജൻ രാജീവിന് ഓട്ടോ വാങ്ങി നൽകിയതും രാജേഷായിരുന്നു. രാജേഷിന്റെ മൂത്തമകൻ അഭി പട്ടം സെൻട്രൽ സ്‌കൂളിൽ ഒന്നാം ക്‌ളാസിൽ പഠിക്കുന്നു. രണ്ടാമൻ നഴ്‌സറി സ്‌കൂളിൽ. രാജേഷിന്റെ വീട്ടിലെ കാഴ്ചകൾ ആരുടേയും കണ്ണ് നനയിപ്പിക്കുന്നതായിരുന്നു.
പൂവിട്ട് പുതച്ചുകിടത്തിയിരിക്കുന്ന അച്ഛനെ മാത്രം അവർ നോക്കിയിരുന്നു. അച്ഛൻ കണ്ണു തുറക്കുന്നില്ല, ഇളയവനായ ആഭി കുലുക്കി വിളിച്ചു. വാവിട്ട് കരഞ്ഞു. ബന്ധുക്കൾ ചേർന്ന് കുട്ടികളെ അവിടെ നിന്നു മാറ്റി. ആ പിഞ്ചോമനകളുടെ അമ്മ റീനയും രാജേഷിന്റെ അമ്മ ലളിതകുമാരിയും മൃതശരീരത്തിലേക്കു തളർന്നുവീണു. ആറും നാലും വയസുള്ള കുഞ്ഞുങ്ങൾ. ആദിയും അഭിയും. രാത്രിയിൽ കടയിൽ പോയ അച്ഛൻ പലഹാരവുമായി വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന് ഉറങ്ങിപ്പോയിരുന്നു അവർ. ഇന്നലെ നേരം പുലർന്നപ്പോൾ കണ്ടത് ജീവൻ വാർന്നുപോയതുപോലെ കുഴഞ്ഞുവീണുകിടക്കുന്ന അമ്മയെ. നെഞ്ചത്തിടിച്ച് കരയുന്ന അച്ഛമ്മ. വീട് നിറയെ ആളുകൾ. അച്ഛനെ മാത്രം കാണുന്നില്ല. കാര്യമെന്തെന്നറിയാതെ ആദിയും അഭിയും വാവിട്ട് കരഞ്ഞു. ആശ്വസിപ്പിക്കാൻ ശ്രമിച്ചവരുടെ കണ്ണുകളും നിറഞ്ഞൊഴുകി.
രാജേഷിന് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴിയാണ് നാട് നൽകിയത്. നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും രാജേഷിന് ആദരാഞ്ജലി അർപ്പിക്കാനും വിലാപയാത്രയിൽ പങ്കെടുക്കാനും എത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസിന്റെ പരിശോധന കഴിഞ്ഞ് രാവിലെ 10.30 ഓടെയാണ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിച്ചത്. ഇതിനു മുമ്പ് തന്നെ നൂറു കണക്കിന് ആർഎസ്എസ്., ബിജെപി. പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, മുൻ പ്രസിഡന്റ് വി.മുരളീധരൻ, ഒ.രാജഗോപാൽ എംഎൽഎ., ജനറൽ സെക്രട്ടറിമാരായ സി.ശിവൻകുട്ടി, വി.വി.രാജേഷ്, വക്താവ് ജെ.ആർ.പത്മകുമാർ, ജില്ലാപ്രസിഡന്റ് സുരേഷ് തുടങ്ങിയ പ്രധാന നേതാക്കളെല്ലാം മോർച്ചറിക്ക് മുന്നിലെത്തി.. മുദ്രാവാക്യങ്ങളോടെ ഏറ്റുവാങ്ങി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ശ്രീകാര്യം കല്ലമ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയത്.
പോങ്ങുംമൂട് മുതൽ നൂറ്കണക്കിന് പ്രവർത്തകർ കാൽനടയായി വിലാപയാത്രയിൽ ചേർന്നു. മറ്റ് വാഹനങ്ങളെ ഇവിടെ നിന്നും വഴിതിരിച്ച് വിട്ടു. വിനായകനഗറിലെ വീട്ടിലേക്ക് കടക്കാൻപോലും കഴിയാത്ത തിരക്കാണ് അനുഭവപ്പെട്ടത്. വൻതിരക്കായതോടെ പലർക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് കടക്കാൻ പോലുമായില്ല. നാലരകഴിഞ്ഞതോടെ തൈക്കാട് ശാന്തികവാടത്തിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിലായാണ് പ്രവർത്തകർ വിലാപയാത്രയിൽ പങ്കെടുത്തത്. ശ്രീകാര്യം മുതൽ തൈക്കാട് വരെ സുരക്ഷയ്ക്കായി വൻ പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. ഓരോ ജങ്ഷനിലും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസുകർ സുരക്ഷയൊരുക്കി. എങ്കിലും അങ്ങിങ്ങ് കല്ലേറുകളും അക്രമങ്ങളും ഉണ്ടായി. ഇതിനിടെ ഉള്ളൂരും, കൊച്ചുള്ളൂരുമുള്ള മറ്റ് പാർട്ടികളുടെ ചില കൊടിമരങ്ങൾ നശിപ്പിച്ചിരുന്നു.
വിലാപയാത്രയായി ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹം അരമണിക്കൂർ നേരം പൊതുദർശനത്തിനുവച്ചു. നിരവധിയാളുകൾ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. വൈകീട്ട് ആറോടെ സംസ്‌കാരചടങ്ങുകൾ ആരംഭിച്ചു. രാജേഷിന്റെ മകൻ ആദിത്യനും സഹോദരൻ രാജീവും ചേർന്ന് മരണാനന്തരചടങ്ങുകൾ നിർവഹിച്ചു.