- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകാര്യം ഉപനഗരം കാര്യവാഹിനെ കൊന്നത് ടിപിയെ വകവരുത്തിയതിലും ക്രൂരമായി; രാജേഷിന്റെ ശരീരത്തിലുണ്ടായിരുന്നത് 89 വെട്ടുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മണിക്കുട്ടന്റെ പേരിലുള്ളത് 83 കേസും; മന്ത്രി കടകംപള്ളിക്കെതിരെ ആരോപണവുമായി കോൺഗ്രസ്
തിരുവനന്തപുരം: ശ്രീകാര്യത്ത് ആർഎസ്എസ്. പ്രവർത്തകനെ കൊലപ്പെടുത്തിയത് ടിപി ചന്ദ്രശേഖരനെ വകവരുത്തിയതിലും അതിക്രൂരമായി തന്നെ. കൊലചെയ്യപ്പെട്ട ആർഎസ്എസ്.എസ് ശ്രീകാര്യം ഉപനഗരം കാര്യവാഹ് രാജേഷിന്റെ ശരീരത്തിൽ 89 വെട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 41 എണ്ണം അതിമാരകവും. കഴുത്തിനു പിന്നിലും താടിയെല്ലും ചെവിയുമായി ബന്ധപ്പെടുത്തിയുമുള്ള ആഴമേറിയ മുറിവുകളാണ് മരണത്തിനിടയാക്കിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രി ഒൻപതോടെ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ രാജേഷിനെ അക്രമികൾ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റി വലിച്ചെറിഞ്ഞു. കേസിൽ ഒന്നാം പ്രതി ഇടവക്കോട് കരിമ്പുക്കോണം സുജ വിലാസത്തിൽ മണിക്കുട്ടന്റെ പേരിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ, ശ്രീകാര്യം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി 23 കേസുകളുണ്ട്. ഗുണ്ടാനിയമപ്രകാരവും നടപടിക്കു വിധേയനായിട്ടുണ്ട്. പിടിയിലായവരുടെ രാഷ്ട്രീയബന്ധങ്ങൾ സംബന്ധിച്ച് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. അറസ്റ്റിലായ വ
തിരുവനന്തപുരം: ശ്രീകാര്യത്ത് ആർഎസ്എസ്. പ്രവർത്തകനെ കൊലപ്പെടുത്തിയത് ടിപി ചന്ദ്രശേഖരനെ വകവരുത്തിയതിലും അതിക്രൂരമായി തന്നെ. കൊലചെയ്യപ്പെട്ട ആർഎസ്എസ്.എസ് ശ്രീകാര്യം ഉപനഗരം കാര്യവാഹ് രാജേഷിന്റെ ശരീരത്തിൽ 89 വെട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 41 എണ്ണം അതിമാരകവും. കഴുത്തിനു പിന്നിലും താടിയെല്ലും ചെവിയുമായി ബന്ധപ്പെടുത്തിയുമുള്ള ആഴമേറിയ മുറിവുകളാണ് മരണത്തിനിടയാക്കിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രി ഒൻപതോടെ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ രാജേഷിനെ അക്രമികൾ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റി വലിച്ചെറിഞ്ഞു.
കേസിൽ ഒന്നാം പ്രതി ഇടവക്കോട് കരിമ്പുക്കോണം സുജ വിലാസത്തിൽ മണിക്കുട്ടന്റെ പേരിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ, ശ്രീകാര്യം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി 23 കേസുകളുണ്ട്. ഗുണ്ടാനിയമപ്രകാരവും നടപടിക്കു വിധേയനായിട്ടുണ്ട്. പിടിയിലായവരുടെ രാഷ്ട്രീയബന്ധങ്ങൾ സംബന്ധിച്ച് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. അറസ്റ്റിലായ വിജിത്തിന്റെ കൈയിൽ കണ്ട മുറിവ് ആക്രമണത്തിനിടിൽ ഉണ്ടായതാണെന്ന് കോടതിയിൽ നൽകിയ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. മറ്റ് പ്രതികൾക്കും വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് ആക്രമണമുണ്ടായത്. വൈകുന്നേരം മൂന്നോടെ അജ്ഞാതരായ ചിലർ ഇവിടെ ഇരുചക്രവാഹനങ്ങളിൽ റോന്ത് ചുറ്റിയിരുന്നു. രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ഇൻഡിഗോ കാറിലെത്തിയവർ അപരിചിതരാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞത്. സി.പി.എം-ഡിവൈഎഫ്ഐ അക്രമികൾ അതിക്രൂരമായി ആർഎസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശി ഭായി എന്ന വിളിപ്പേരുള്ള രതീഷ് എന്നയാളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
11 പേർ ചേർന്നാണ് കൃത്യം നടത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇതിൽ ഏഴ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും എഫ്ഐആറിൽ പറയുന്നു.മണികണ്ഠൻ (മണിക്കുട്ടൻ) ഉൾപ്പെടെ നാലുപേരെ ഡിവൈഎസ്‌പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്.
പ്രധാനപ്രതിയും കൊലപാതകത്തിന്റെ ആസൂത്രകനുമായ മണിക്കുട്ടനും സഹായി വിജിത്തും ശ്രീകാര്യം ഇടവക്കോട് പ്രദേശത്തെ സജീവ സി.പി.എം പ്രവർത്തകരാണ്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് സഹകരണ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി സി.പി.എം നടത്തിയ മനുഷ്യച്ചങ്ങലയിൽ ശ്രീകാര്യം ഭാഗത്തെ പ്രധാന കണ്ണികളായിരുന്നു മണിക്കുട്ടനും വിജിത്തും. അതിനിടെ ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ കൊലപാതകത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്ന് മുൻ എംഎൽഎ എം.എ. വാഹിദ് ആവശ്യപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഇടവക്കോട് പ്രദേശത്ത് സിപിഎമ്മിനു വേണ്ടി ചുമരെഴുത്തും പ്രചാരണവും നടത്തിയതു മണിക്കുട്ടന്റെ നേതൃത്വത്തിലാണ്. മണിക്കുട്ടനെയും കൂട്ടരെയും വിവിധ കേസുകളിൽ പൊലീസ് പിടികൂടുമ്പോൾ സ്റ്റേഷനിൽ നിന്ന് ഇറക്കിവിടാൻ മന്ത്രി ശുപാർശ ചെയ്യുമായിരുന്നു. മന്ത്രിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ കൊലപാതകികളുമായുള്ള ബന്ധം വെളിച്ചത്തുവരും. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് മന്ത്രിയുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരണമെന്നും വാഹിദ് ആവശ്യപ്പെട്ടു.