- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗം വകവയ്ക്കാതെ വേട്ട പൂർത്തിയാക്കാൻ ഓടി നടന്നു; റിലീസിങ് ദിവസം തന്നെ ആശുപത്രിയിലായി; ബോക്സ് ഓഫീസ് വിജയം അറിയാതെ മരണത്തിലേക്ക് വഴുതി വീണു; അകാലത്തിൽ പൊലിഞ്ഞ സംവിധായൻ രാജേഷ് പിള്ളയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാളം; ജീവൻ എടുത്തത് വിടാതെ പിന്തുടർന്ന കരൾ രോഗം
കൊച്ചി: സംവിധായകൻ രാജേഷ് പിള്ളയുടെ മരണം മലയാള സിനിമാ ലോകത്തെ കണ്ണീരിലാഴ്‌ത്തി. രോഗം ബാധിച്ചപ്പോഴും വിശ്രമിക്കാതെ അവസാന പടം റിലീസ് ചെയ്യാൻ ഓടി നടന്ന രജേഷ് പിള്ള റിലീസിങ് ദിവസം ആശുപത്രിയിലാവുകയും ഒരു ദിവസം ഗുരുതരാവസ്ഥയിൽ തുടർന്ന ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സിനിമയ്ക്ക് വേണ്ടിയായിരുന്നു രാജേഷ് പിള്ളയുടെ ഓട്ടം. അതുകൊണ്ട
കൊച്ചി: സംവിധായകൻ രാജേഷ് പിള്ളയുടെ മരണം മലയാള സിനിമാ ലോകത്തെ കണ്ണീരിലാഴ്‌ത്തി. രോഗം ബാധിച്ചപ്പോഴും വിശ്രമിക്കാതെ അവസാന പടം റിലീസ് ചെയ്യാൻ ഓടി നടന്ന രജേഷ് പിള്ള റിലീസിങ് ദിവസം ആശുപത്രിയിലാവുകയും ഒരു ദിവസം ഗുരുതരാവസ്ഥയിൽ തുടർന്ന ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സിനിമയ്ക്ക് വേണ്ടിയായിരുന്നു രാജേഷ് പിള്ളയുടെ ഓട്ടം. അതുകൊണ്ട് തന്നെയാണ് വേട്ടയെന്ന അവസാന ചിത്രത്തിനിടെയിൽ രോഗം കലശലായിട്ടും ചികിൽസ തേടാതെ ഈ സംവിധായകൻ കർമ്മ രംഗത്ത് തുടർന്ന്. അതുകൊണ്ട് തന്നെയാണ് ഈ പ്രതിഭയുടെ മരണം സിനിമാ ലോകത്തെ കൂടുതൽ വേദനിപ്പിക്കുന്നതും.
രാജേഷ് പിള്ളയെ കരൾ രോഗം വിടാതെ പിന്തുടർന്നിരുന്നു. സ്‌നേഹത്തിന്റെ കഥ പറഞ്ഞ് വ്യത്യസ്തമായ വഴികളിലൂടെ മലയാള സിനിമയിലെ ന്യൂജെൻ തരംഗത്തിന് തുടക്കമിട്ട സംവിധായകനാണ് 41-ാം വയസ്സിൽ വിടവാങ്ങുന്നത്. കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിസും എറണാകുളം പിവി എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷണക്രമത്തിലെ അപാകത മൂലം ലിവർ സിറോസിസ് ബാധിച്ച രാജേഷ് പിള്ളയ്ക്ക് ഡോക്ടർമാർ കരൾ മാറ്റിവെക്കലിന് നിർദ്ദേശിച്ചിരുന്നു. വേട്ടയുടെ ഷൂട്ടിങ്ങിനായി പലപ്പോഴും ആശുപത്രിയിൽ നിന്നാണ് എത്തിയിരുന്നത്. സിറോസിസിനൊപ്പം അണുബാധ കൂടി ഉണ്ടായതാണ് മരണ കാരണം.
രാവിലെ തന്നെ രാജേഷ് പിള്ള മരിച്ചതായി വാർത്ത വന്നിരുന്നു. എന്നാൽ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പതിനൊന്ന് മണിയോടെ ആരോഗ്യ നില വീണ്ടും വഷളായി. ഇതോടെ ജീവൻ പിടിച്ചു നിർത്താനുള്ള എല്ലാ ശ്രമവും വിഫലമാവുകയായിരുന്നു. പതിനൊന്നരയോടെ ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു. ബന്ധുക്കളും ഇക്കാര്യം അറിയിച്ചു. വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കാതിരുന്നതാണ് മരണകാരണമായത്. വിശ്രമമില്ലാതെ സിനിമയ്ക്കായുള്ള ഓട്ടമാണ് രാജേഷ് പിള്ളയുടെ ജീവനെടുത്തത്.
രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട ഇന്നലെ തിയേറ്ററിൽ എത്തിയിരുന്നു. ഇതിന്റെ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു കുറച്ചു മാസം കൊണ്ട് രാജേഷ് പിള്ള. ഇതെല്ലാതെ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. സിനിമയുടെ ചിത്രീകരണമോ മറ്റ് അനുബന്ധ ജോലികളോ മുടങ്ങരുതെന്ന നിർബന്ധമായിരുന്നു ഇതിന് കാരണം. റിലീസിംഗിന് തിയേറ്ററിൽ സിനിമയെത്തിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. അപ്പോഴേയ്ക്കും കരളിൽ അണുബാധ കലശലായി. ഡോക്ടർമാർക്ക് കാര്യമായി ഒന്നും ചെയ്യാനുമായില്ല. വെന്റിലേറ്ററിന് പോലും ഒരു ദിവസത്തിനപ്പുറം ഈ പ്രതിഭയുടെ ജീവൻ കാത്ത് സൂക്ഷിക്കാനായില്ല.
ട്രാഫിക്, മിലി ഉൾപ്പെടെയുള്ള ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ് രാജേഷ് പിള്ള. 2005ൽ പുറത്തിറങ്ങിയ ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രമാണ് രാജേഷിന്റെ ആദ്യ ചിത്രം. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2011ൽ ട്രാഫിക്കിലൂടെ രാജേഷ് വൻ തിരിച്ചുവരവ് നടത്തി. മലയാള സിനിമയ്ക്ക് പുതുജീവൻ നൽകിയ ചിത്രമായാണ് ട്രാഫിക് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം ട്രാഫിക് ഇതേ പേരിൽ ഹിന്ദിയിലും സംവിധാനം ചെയ്തിരുന്നു. രാജേഷിന്റെ അഞ്ചാമത്തെ ചിത്രമാണ് വേട്ട.
സിനിമയുടെ തിരിക്കുകൾ കാരണം കരൾ രോഗത്തിന് കൃത്യമായ ചികിൽസ നടത്തിയിരുനനില്ല. വേട്ടയുടെ തിരിക്കിലേക്ക് മാറിയതോടെ എല്ലാം തകിടം മറിഞ്ഞു. മഞ്ജു വാര്യരും ബോബൻ കുഞ്ചാക്കോയും അഭിനയിച്ച വേട്ടയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടെയാണ് സംവിധായകനെ തേടി മരണമെത്തുന്നത്. മലയാളത്തിൽ ന്യൂജെനറേഷൻ തംരഗത്തിന് തുടക്കമിട്ടത് ട്രാഫിക്കിലൂടെയാണ്. അവയവ മാറ്റൽ ശസ്ത്രക്രിയയുടെ അതിസങ്കീർണ്ണമായ പ്രശ്‌നങ്ങളിലൂടെയാണ് ഈ സിനിമ മുന്നോട്ട് പോയത്.
മിലിയും പ്രത്യേകതകൾ നിറഞ്ഞ സിനിമയായിരുന്നു. അതിന് ശേഷമാണ് വേട്ടയിലേക്ക് കാര്യങ്ങളെത്തിയത്. യുവ സംവിധായകരിൽ മലയാളം ഏറെ പ്രതീക്ഷ നൽകിയ സംവിധായകനായിരുന്നു രാജേഷ് പിള്ള. മലയാള സിനിമയിൽ നവസിനിമാ തരംഗത്തിനു തുടക്കമിട്ടത് രാജേഷ് പിള്ളയുടെ ട്രാഫിക് ആണ്