- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ എന്നെങ്കിലും മടങ്ങിവരുന്നു രാജേഷ് പ്രതീക്ഷിച്ചിരുന്നു; ജീവിതം കൈയിൽനിന്നു വഴുതിപ്പോയപ്പോൾ പിടിച്ചുനിൽക്കാനായില്ല; നാലാഞ്ചിറയിൽ ആത്മഹത്യ ചെയ്ത രാജേഷിന്റെ കുറിപ്പുകൾ മോഹഭംഗത്തിന്റെയും കണ്ണീരിന്റെയും നനവുള്ളത്
തിരുവനന്തപുരം: അവിശുദ്ധ പ്രണയം സ്വന്തം കുടുംബത്തെ തകർത്തതിന്റെ ആഘാതത്തിൽ ജീവനൊടുക്കിയ നാലാഞ്ചിറ സ്വദേശി രാജേഷ് കുമാറിന് എന്നും ജീവിക്കാനായിരുന്നു കൊതി. ഭാര്യ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയതിന്റെ ആഘാതത്തിലും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ജീവിതംകൈയിൽനിന്നു വഴുതിപ്പോകുന്നത് നിസ്സഹായതയോടെ അയാൾക്കു നോക്കിനിൽക്കേണ്ടിവന്നു. സ്വാർത്ഥതയിൽ മുഴുകിയ ലോകത്ത് അന്യവത്കരിക്കപ്പെട്ടുപോകുമ്പോൾ സ്വയം ജീവനൊടുക്കുക മാത്രമായിരുന്നു അയാൾക്കു മുമ്പിലുണ്ടായിരുന്ന ഏക മാർഗം. ഏതാണ്ട് ഒന്നര വർഷം മുമ്പാണ്, ഏറെ സ്നേഹിച്ച ഭാര്യ തന്നെ വിട്ട് പോയപ്പോൾ തോന്നിയ ശൂന്യതയിൽ മനസ്സു തകർന്ന രാജേഷ് കണ്ണിലുണ്ണികളായ മക്കളെയും പെറ്റമ്മയേയും കൊന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്്. തിരുവനന്തപുരം നാലാഞ്ചിറയിൽ 2014 മെയ് 26ന് നടന്ന കൂട്ട ആത്മഹത്യ കേരളത്തെ നടുക്കിരുന്നു. നാലാഞ്ചിറ കുരിശടി ലൈനിൽ സോപാനത്തിൽ രാജേഷിന്റെ മക്കളായ വിഘ്നേശ്വരൻ (6), ശിവാനി (4), എന്നിവരെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. രാജേഷ് (35), അമ്മ ശ്രീകുമാരി (55),
തിരുവനന്തപുരം: അവിശുദ്ധ പ്രണയം സ്വന്തം കുടുംബത്തെ തകർത്തതിന്റെ ആഘാതത്തിൽ ജീവനൊടുക്കിയ നാലാഞ്ചിറ സ്വദേശി രാജേഷ് കുമാറിന് എന്നും ജീവിക്കാനായിരുന്നു കൊതി. ഭാര്യ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയതിന്റെ ആഘാതത്തിലും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ജീവിതംകൈയിൽനിന്നു വഴുതിപ്പോകുന്നത് നിസ്സഹായതയോടെ അയാൾക്കു നോക്കിനിൽക്കേണ്ടിവന്നു. സ്വാർത്ഥതയിൽ മുഴുകിയ ലോകത്ത് അന്യവത്കരിക്കപ്പെട്ടുപോകുമ്പോൾ സ്വയം ജീവനൊടുക്കുക മാത്രമായിരുന്നു അയാൾക്കു മുമ്പിലുണ്ടായിരുന്ന ഏക മാർഗം.
ഏതാണ്ട് ഒന്നര വർഷം മുമ്പാണ്, ഏറെ സ്നേഹിച്ച ഭാര്യ തന്നെ വിട്ട് പോയപ്പോൾ തോന്നിയ ശൂന്യതയിൽ മനസ്സു തകർന്ന രാജേഷ് കണ്ണിലുണ്ണികളായ മക്കളെയും പെറ്റമ്മയേയും കൊന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്്. തിരുവനന്തപുരം നാലാഞ്ചിറയിൽ 2014 മെയ് 26ന് നടന്ന കൂട്ട ആത്മഹത്യ കേരളത്തെ നടുക്കിരുന്നു. നാലാഞ്ചിറ കുരിശടി ലൈനിൽ സോപാനത്തിൽ രാജേഷിന്റെ മക്കളായ വിഘ്നേശ്വരൻ (6), ശിവാനി (4), എന്നിവരെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. രാജേഷ് (35), അമ്മ ശ്രീകുമാരി (55), മൂത്ത മകൻ മഹേശ്വരൻ (10 ) എന്നിവർ രക്ഷപ്പെട്ടിരുന്നു. ബുധനാഴ്ച രാജേഷും തൂങ്ങി മരിച്ചതോടെ ഒരു അവിശുദ്ധ പ്രണയം കുടുംബത്തെ പൂർണമായും തകർക്കുന്ന ദുരന്തമായി മാറുകയായിരുന്നു
രാജേഷ് കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റുകൾ മോഹഭംഗത്തിന്റെയും കണ്ണീരിന്റെയും നനവുള്ളതാണ്. ജീവിതത്തിൽ പരാജയപ്പെട്ടതിന്റെ നഷ്ടബോധവും വിഹ്വല ചിന്തകളും ആകുലതകളുമെല്ലാം അയാൾ സ്നേഹിതർക്കായി പങ്കു വച്ചു. തിരക്കുള്ള ഇന്നത്തെ സമൂഹമോ, സുഹൃത്തുക്കളോ കേസന്വേഷിക്കുന്ന പൊലീസോ ഒന്നും രാജേഷിന്റെ മനസ് അറിഞ്ഞില്ല. മരിക്കുന്നതിനു മുമ്പായി രാജേഷ് കുറിച്ച വരികൾ ഇങ്ങനെയാണ് - 'പ്രിയപ്പെട്ട മനസ്സേ , ആലോചനകൾ നിർത്തു, രാത്രി ഏറെയായി. ഇനി എനിക്ക് ഉറങ്ങണം'.
നിങ്ങൾ ഒരു നായക്ക് മൂന്നു ദിവസം ഭക്ഷണം കൊടുത്ത് നോക്കൂ, അത് അടുത്ത മൂന്നു കൊല്ലം നിങ്ങളെ ഓർക്കും, എന്നാൽ നിങ്ങൾ ഒരു മനുഷ്യന് മൂന്നു വർഷം ഭക്ഷണം കൊടുത്താലും അടുത്ത മൂന്നു സെക്കന്റിനുള്ളിൽ അയാൾ നിങ്ങളെ മറന്നിരിക്കും- സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്റെ നിസ്സഹായതയും അമർഷവും മറ്റൊരു പോസ്റ്റിൽ വായിക്കിച്ചെടുക്കാം.
നിസ്സാരകാര്യങ്ങൾക്കായി വഴിപിരിയുന്ന സൗഹൃദങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കുമുള്ള താക്കീതും രാജേഷിന്റെ പോസ്റ്റുകളിൽ കാണാം. ഒരിക്കൽ രാജേഷ് കുറിച്ചു- ജനിക്കുന്നെങ്കിൽ നോട്ട് ബുക്കിന്റെ നടുപേജായി ജനിക്കണം..പറിച്ചു കളഞ്ഞാലും കൂടെ പോരാൻ ഒരാളുണ്ടല്ലോ... ഏകാന്തതയുടെ ഉമിത്തീയിൽ വെന്തുരുകിയ ഈ വാക്കുകൾ എന്തേ നമ്മുടെ സമൂഹം കേൾക്കാതെ പോയി? സ്നേഹം തുളുമ്പുന്ന കണ്ണുകൾ തമ്മിൽ അകന്നേക്കാം ,എന്നാൽ സ്നേഹം സത്യമാണെങ്കിൽ സ്നേഹിക്കുന്ന ഹൃദയങ്ങൾ തമ്മിൽ ഒരിക്കലും അകലില്ല.'.അവസാന നിമിഷം വരെ രാജേഷിനെ പിടിച്ചു നിർത്തിയതും ഈ പ്രതീക്ഷതന്നെയാവണം.
ഒരു കെട്ടിട നിർമ്മാണ കമ്പനിലെ ജീവനക്കാരിയായിരുന്നു രാജേഷിന്റെ ഭാര്യ ദേവി. ഒന്നര വർഷം മുമ്പാണ് ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന വിവരം രാജേഷ് അറിയുന്നത്. മെയ് 21 പുലർച്ചെ ഇവരെ കാണാതാവുകയും കാറിൽ കയറിപ്പോകുന്നത് കണ്ടെന്നും രാജേഷ് പൊലീസിൽ പരാതി നല്കിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ തൃശ്ശൂരിൽ നിന്നും കണ്ടെത്തി. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ഭർത്താവിനെയും മക്കളെയും തള്ളിപ്പറയുകയായിരുന്നു ദേവി.
എന്നെങ്കിലും തന്റെ പ്രിയതമ തന്റെ സ്നേഹക്കൂട്ടിലേക്ക് തിരിച്ചുവരുമെന്ന് തന്നെ രാജേഷ് പ്രതീക്ഷിച്ചു. നഷ്ട പ്രണയത്തിന്റെ നിസ്സഹായാവസ്ഥയിൽ ചതിവിന്റെ ചാവു നിലങ്ങളിൽ രാജേഷ് ഒറ്റക്കായിരുന്നു. ജീവന് തുല്യം സ്നേഹിച്ച പ്രിയപ്പെട്ടവർക്ക് വേണ്ടി രാജേഷ് കുറിച്ചു. - എന്റെ ഈ ജീവിതത്തിൽ ഞാൻ തിരക്കിയത് ഒരേയൊരു ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. എന്താണ് ഞാൻ ചെയ്ത തെറ്റ്? ഉത്തരം കിട്ടാൻ കാലങ്ങൾ വേണ്ടിവന്നു. പലർക്കും ജീവിതത്തിൽ അർഹതയില്ലാത്ത സ്ഥാനം കൊടുത്തു. മരണത്തിലേക്ക് നടന്നടുക്കുന്നവന്റെ ഹൃദയമിടിപ്പുകൾ ആ ഫേസ് ബുക്ക്പോസ്റ്ററുകളിൽ മുഴങ്ങുന്നു.
കാമുകനൊപ്പം പോയ ഭാര്യയുടെ ചെയ്തിയിൽ വേദനിച്ചിരുന്നെങ്കിലും പ്രശ്നങ്ങൾ പറഞ്ഞുതീർത്തു ഒരുമിച്ചു ജീവിക്കാൻ തയ്യാറായിട്ടും കോടതിയിൽ തന്നെ അവൾ തള്ളി പറഞ്ഞതിന്റെ വദന എന്നും രാജേഷിനുണ്ടായിരുന്നു. ഭാര്യയുടെ സ്നേഹം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന് ബോധ്യമായപ്പോൾ രാജേഷ് എഴുതി, നമ്മളെ ഒരിക്കലും പറ്റിക്കാത്തതും നമ്മളെ തേടി വരുന്നതുമായ ഒരേ ഒരു സത്യം മരണമാണ്. ഒരിക്കൽ ഒരുപാട് സ്നേഹിച്ചതുകൊണ്ടായിരിക്കാം ഭാര്യ തന്നെ വിട്ടകന്നതെന്നു ഒരവസരത്തിൽ രാജേഷ് ഓർത്തെടുക്കുന്നുമുണ്ട്. ഒഴിവാക്കണമെന്നു തോന്നിയപ്പോൾ അത് തുറന്നു പറയാതിരുന്നതിനെ ചൊല്ലിയുള്ള പരിഭവം ഇടയ്ക്കിടെ വാക്കുകളിൽ കോറിയിട്ടുണ്ടെങ്കിലും ഏതു തെറ്റും ക്ഷമിച്ച് വീണ്ടും ഒന്നാവാൻ മരണം വരെയും അയാൾ കാത്തിരുന്നു.വെറുതെയാണെന്നു അറിഞ്ഞിട്ടും അർഥം തേടിയുള്ള ആ കാത്തിരിപ്പ് അവസാനിച്ചു.