- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം'; രൺവീർ സിങ് നായകനായ ചിത്രം '83'നെ അഭിനന്ദിച്ച് രജനികാന്ത്; ചിത്രത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേർന്ന് സ്റ്റൈൽ മന്നൻ
ചെന്നൈ: ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന്റെയും ക്യാപ്റ്റൻ കപിൽ ദേവിന്റെയും കഥയാണ് '83' എന്ന ചിത്രത്തിലൂടെ പറഞ്ഞത്. രൺവീർ സിങ് നായകനായെത്തിയ ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്നു '83'. ഇപ്പോഴിതാ രൺവീർ സിങ് ചിത്രം കണ്ട് അഭിപ്രായം രേഖപ്പെടുത്തുകയാണ് രജനികാന്ത്.
#83TheMovie wow ???????????????? what a movie… magnificent!!! Many congratulations to the producers @kabirkhankk @therealkapildev @RanveerOfficial @JiivaOfficial and all the cast and crew …
- Rajinikanth (@rajinikanth) December 28, 2021
വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം എന്നാണ് രജനികാന്ത് എഴുതിയിരിക്കുന്നത്. രൺവീർ സിംഗിന്റെ '83' ചിത്രത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നും രജനികാന്ത് എഴുതിയിരിക്കുന്നു. കബീർ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്തത്. രൺവീർ സിങ് നായകനായ ചിത്രം അമ്പത് കോടി ക്ലബിലേക്ക് എത്തുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.
കബിർ ഖാൻ, വിഷ്ണുവർദ്ധൻ ഇന്ദുരി, ദീപിക പദുക്കോൺ, സാജിഗദ് നദിയാദ്‌വാല എന്നിവരാണ് '83' നിർമ്മിച്ചത്. റിലയൻസ് എന്റർടെയ്ന്മെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടെയ്ന്മെന്റ്, കബിർ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിർമ്മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. നിതിൻ ബെയ്ദ് ആണ് '83'ന്റെ ചിത്രസംയോജനം നിർവഹിച്ചത്.
അസീം മിശ്ര ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. രൺവീർ സിങ് ചിത്രത്തിൽ കപിൽ ദേവായി അഭിനയിക്കുമ്പോൾ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തിയത്. കൃഷ്ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടൻ ജീവയാണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിട്ടാണ് '83' എത്തിയത്.




