- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജീവ് യൂത്ത് ഫൗണ്ടേഷന്റെ സിവിൽ സർവ്വീസ് അക്കാദമിയിൽ നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം
തിരുവനന്തപുരം: പഠനത്തിൽ മികവ് പുലർത്തുന്ന നിർധനരായ വിദ്യാർത്ഥികളുടെ സിവിൽ സർവ്വീസ് മോഹം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവുമായി രാജീവ് ഗാന്ധി സിവിൽ സർവ്വീസ് അക്കാദമി ആദ്യ ബാച്ചിലെ 25 കുട്ടികൾക്ക് പൂർണമായും സൗജന്യമായി പരിശീലനം നൽകും. രാജീവ് ഗാന്ധിയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷനാണ് തിരുവനന്
തിരുവനന്തപുരം: പഠനത്തിൽ മികവ് പുലർത്തുന്ന നിർധനരായ വിദ്യാർത്ഥികളുടെ സിവിൽ സർവ്വീസ് മോഹം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവുമായി രാജീവ് ഗാന്ധി സിവിൽ സർവ്വീസ് അക്കാദമി ആദ്യ ബാച്ചിലെ 25 കുട്ടികൾക്ക് പൂർണമായും സൗജന്യമായി പരിശീലനം നൽകും. രാജീവ് ഗാന്ധിയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷനാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്പിരിറ്റ് അക്കാദമി ഫോർ സിവിൽ സർവ്വീസസുമായി ചേർന്ന് അക്കാദമിക്ക് തുടക്കം കുറിക്കുന്നത്.
ഈ മാസം ഏഴിന് നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
മഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഫെബ്രുവരി 15 തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം ആയൂർവ്വേദ കോളേജിന് സമീപം ചെട്ടികുളങ്ങരയിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമിൽ ആദ്യ ബാച്ചിനുള്ള കോച്ചിങ് ആരംഭിക്കും. രാജീവ് ഗാന്ധിയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന സ്‌കോളർഷിപ്പിലൂടെയാണ് 25 കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നത്. ഇതിനോടൊപ്പം പരിശീലനത്തിനെത്തുന്ന പരമാവധി കുട്ടികൾക്ക് ഫീസ് ഇളവും നൽകും.
'സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഒരു അക്കാദമി സിവിൽ സർവ്വീസ് പരിശീലനത്തിന് ഇത്രയധികം കുട്ടികൾക്ക് ഒരു ബാച്ചിൽ സ്‌കോളർഷിപ്പ് ലഭ്യമാക്കുന്നത്. ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള പ്രഗത്ഭരാണ് നൂതനമായ പരിശീലന പരിപാടികളോടെയുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്,' രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രസിഡന്റ് റഷീദ് പറമ്പൻ അഭിപ്രായപ്പെട്ടു.
'വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ലോകനിലവാരത്തിന് മുകളിലാണെങ്കിലും സിവിൽ സർവ്വീസ് വിജയത്തിൽ രാജ്യത്ത് പതിനൊന്നാം സ്ഥാനത്താണ്. ബീഹാർ,ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇക്കാര്യത്തിൽ കേരളത്തെ മുൻ നിരയിലേക്ക് ഉയർത്തുക എന്നതാണ് രാജീവ് യൂത്ത് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്,' റഷീദ് പറമ്പൻ കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്ക് Inspiritindia.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. രജിസ്റ്റർ ചെയ്യാനുള്ള നമ്പറുകൾ തിരുവനന്തപുരം: 9745647400, മഞ്ചേരി: 9745005100, 0483 2763497.