- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാർ; കോൺഗ്രസിന് ദേശീയ നേതൃത്വം ഇല്ലാത്തതും തോൽവിക്ക് കാരണമായി; വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ പാർട്ടിയിൽ ഇപ്പോൾ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കെപിസിസി പ്രസിഡന്റ് ഒന്നു പറയുന്നു. യുഡിഎഫ് കൺവീനർ വേറൊന്നു പറയുന്നു. കോൺഗ്രസ് നേതൃത്വത്തിന് ജനങ്ങളുമായുള്ള ബന്ധം അറ്റുപോയെന്ന് ഉണ്ണിത്താൻ വിമർശിച്ചു.
നേതൃത്വം തോൽവിയുടെ ആഴം മനസ്സിലാക്കണം. ഇല്ലെങ്കിൽ വലിയ അപകടമെന്നും, കോൺഗ്രസിൽ വൻ അഴിച്ചുപണി വേണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സംഘടനാ തലത്തിൽ ദൗർബല്യമുണ്ട്. കോൺഗ്രസ് ദേശീയ തലത്തിൽ ശക്തമായ നേതൃത്വം ഇല്ലാത്തതും ഒരു കാരണമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം, ന്യൂനപക്ഷം അകന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. യുഡിഎഫിന്റെ ശക്തിയാണ് ന്യൂനപക്ഷം. ഈ വിഭാഗം അകന്നുപോയത് പാർട്ടി വിലയിരുത്തണമെന്ന് പി ജെ കുര്യൻ ആവശ്യപ്പെട്ടു.
മുമ്പുകാലത്ത് കോൺഗ്രസിൽ താഴേതട്ടു വരെ ശക്തമായ കമ്മിറ്റികളും പ്രവർത്തനവുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം കമ്മിറ്റികൾ ഇല്ല. ഉള്ളതിന്റെ പ്രവർത്തനം മന്ദീഭവിച്ചിരിക്കുകയാണ്. പാർട്ടിയിലെ ഗ്രൂപ്പിസമാണ് ഇതിന് കാരണമെന്നും പി ജെ കുര്യൻ പറഞ്ഞു.
ഇപ്പോൾ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നോമിനേഷനുകളാണ് നടത്തുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽപ്പോലും ഗ്രൂപ്പ് വിതംവെപ്പാണ് നടന്നത്. മെറിറ്റിനേക്കാൾ ഗ്രൂപ്പിനാണ് പരിഗണന നൽകിയത്. മെറിറ്റിന് പ്രഥമ പരിഗണന നൽകിയിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥ വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചെർന്നു.
മറുനാടന് മലയാളി ബ്യൂറോ