- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിൽ ആദ്യമായി കൈപ്പത്തിക്കല്ലാതെ രാജ്മോഹൻ ഉണ്ണിത്താന്റെ വോട്ട്; ആദ്യമായി ഏണിക്ക് വോട്ട് ചെയ്ത് എംപി
കാസർകോട്: ജീവിതത്തിൽ ആദ്യമായി കോൺഗ്രസുകാരനല്ലാത്ത സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ആദ്യമായാണ് കൈപ്പത്തിക്ക് അല്ലാതെ മറ്റൊരു ചിഹ്നത്തിന് വോട്ട് ചെയ്തതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ തന്നെ വ്യക്തമാക്കുകയായിരുന്നു. വോട്ടവകാശം കിട്ടിയത് മുതൽ കൈപ്പത്തിക്ക് വോട്ടു കുത്തിയിരുന്ന നേതാവ് ഇക്കുറി എംപിയുടെ വാർഡിൽ മൽസരിക്കുന്ന ലീഗ് സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്.
പതിനെട്ടാമത്തെ വയസ്സിൽ വോട്ടവകാശം കിട്ടിയതു മുതൽ കൈപ്പത്തി ചിഹ്നത്തിനാണ് വോട്ടുചെയ്തിരുന്നത്. ഞാൻ ജീവിക്കുന്ന സ്ഥലം പഞ്ചായത്തിൽനിന്ന് മുൻസിപ്പാലിറ്റിയും കോർപറേഷനും ആയപ്പോഴും തദ്ദേശസ്വയംഭരണ, പാർലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകളിലും കൈപ്പത്തിക്കു മാത്രമാണ് വോട്ടുചെയ്തത്. ജീവിതത്തിൽ ആദ്യമായി ‘ഏണി' അടയാളത്തിൽ വോട്ടു ചെയ്തുവെന്നും ഉണ്ണിത്താൻ പറഞ്ഞു. പടന്നക്കാട് എസ്എൻ യുപി സ്കൂളിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചെയ്തത്.
മറുനാടന് ഡെസ്ക്