- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരകാശി: അതിശൈത്യത്തിലും തെല്ലുംവിറയ്ക്കാതെ അതിർത്തി കാക്കുന്ന ജവാന്മാർക്കൊപ്പം പുതുവത്സരം ആഘോഷിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ-ചൈന അതിർത്തിയായ ഉത്തരകാശിയിലെ മത്ലിയിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിനൊപ്പം പുതുവത്സരം ആഘോഷിക്കാൻ മന്ത്രി ഞായറാഴ്ച വൈകുന്നേരം ഇവിടെയെത്തി. ഐടിബിപിയുടെ 12 ബറ്റാലിയൻ ആഭ്യന്തരമന്ത്രിക്ക് ഉപചാരപൂർവമുള്ള വരവേൽപ്പ് നൽകി. മന്ത്രിക്കൊപ്പം ബിജെപി നേതാക്കളും എത്തിയിരുന്നു. പുതുവർഷ രാവ് ജവാന്മാർക്കൊപ്പം ചെലവഴിച്ച ശേഷം അടുത്ത ദിവസം നെലാംഗ് താഴ്‌വരയിലേക്കാണ് രാജ്‌നാഥ് സിങ് പോകുന്നത്. ഇവിടെ അതിർത്തി രക്ഷാസേനയുടെ പോസ്റ്റുകൾ അദ്ദേഹം സന്ദർശിക്കും.
ഉത്തരകാശി: അതിശൈത്യത്തിലും തെല്ലുംവിറയ്ക്കാതെ അതിർത്തി കാക്കുന്ന ജവാന്മാർക്കൊപ്പം പുതുവത്സരം ആഘോഷിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ-ചൈന അതിർത്തിയായ ഉത്തരകാശിയിലെ മത്ലിയിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിനൊപ്പം പുതുവത്സരം ആഘോഷിക്കാൻ മന്ത്രി ഞായറാഴ്ച വൈകുന്നേരം ഇവിടെയെത്തി.
ഐടിബിപിയുടെ 12 ബറ്റാലിയൻ ആഭ്യന്തരമന്ത്രിക്ക് ഉപചാരപൂർവമുള്ള വരവേൽപ്പ് നൽകി. മന്ത്രിക്കൊപ്പം ബിജെപി നേതാക്കളും എത്തിയിരുന്നു. പുതുവർഷ രാവ് ജവാന്മാർക്കൊപ്പം ചെലവഴിച്ച ശേഷം അടുത്ത ദിവസം നെലാംഗ് താഴ്‌വരയിലേക്കാണ് രാജ്‌നാഥ് സിങ് പോകുന്നത്. ഇവിടെ അതിർത്തി രക്ഷാസേനയുടെ പോസ്റ്റുകൾ അദ്ദേഹം സന്ദർശിക്കും.
Next Story