- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരും അവിടത്തെ സംസ്കാരങ്ങളും ഇന്ത്യയുടേതാണ്; പാക്കിസ്ഥാൻ സ്വമേധയാ പിന്മാറിയില്ലെങ്കിൽ മാറ്റാൻ ഇന്ത്യ തയ്യാറാകും; പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പുപറഞ്ഞ് രാജ്‌നാഥ് സിങ്
ന്യൂഡൽഹി: കശ്മീർ പ്രശ്‌നത്തിന് എൻഡിഎ സർക്കാർ ശാശ്വത പരിഹാരം കാണുമെന്നും കാശ്മീരും ജനങ്ങളും സംസ്‌കാരവും ഇന്ത്യയുടേതാണെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കാശ്മീരിലെ പ്രശ്‌നങ്ങൾ ദിനംപ്രതി രൂക്ഷമാകുന്നതിനിടെ എല്ലാ പ്രശ്‌നങ്ങൾക്കും അന്തിമ പരിഹാരം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ എല്ലാ മാർഗങ്ങളിലൂടെയും പരിശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കശ്മീരും അവിടെയുള്ള ജനങ്ങളും സംസ്‌കാരവും ഇന്ത്യയുടേതാണ്. മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിരുന്നു. കേവലം ഹസ്തദാനം നടത്തി പിരിയുന്നതിനായിരുന്നില്ല അത്. ഹൃദയങ്ങളുടെ ഐക്യമായിരുന്നു നാം ലക്ഷ്യമിട്ടിരുന്നത്. എന്നിട്ടും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും യാതൊരു മാറ്റവും ഉണ്ടായില്ല. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം അവർ തുടർന്നുകൊണ്ടേയിരിക്കുന്നു. പാക്കിസ്ഥാൻ സ്വമേധയാ മാറുമെന്നാണ് നാം ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അവർ മാറാൻ തയാറാകുന്നില്ലെങ്കിൽ മാറ്റാൻ നമ്മൾ നിർബന്ധിതരാകും രാജ്
ന്യൂഡൽഹി: കശ്മീർ പ്രശ്‌നത്തിന് എൻഡിഎ സർക്കാർ ശാശ്വത പരിഹാരം കാണുമെന്നും കാശ്മീരും ജനങ്ങളും സംസ്‌കാരവും ഇന്ത്യയുടേതാണെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കാശ്മീരിലെ പ്രശ്‌നങ്ങൾ ദിനംപ്രതി രൂക്ഷമാകുന്നതിനിടെ എല്ലാ പ്രശ്‌നങ്ങൾക്കും അന്തിമ പരിഹാരം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ എല്ലാ മാർഗങ്ങളിലൂടെയും പരിശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
കശ്മീരും അവിടെയുള്ള ജനങ്ങളും സംസ്‌കാരവും ഇന്ത്യയുടേതാണ്. മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിരുന്നു. കേവലം ഹസ്തദാനം നടത്തി പിരിയുന്നതിനായിരുന്നില്ല അത്. ഹൃദയങ്ങളുടെ ഐക്യമായിരുന്നു നാം ലക്ഷ്യമിട്ടിരുന്നത്.
എന്നിട്ടും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും യാതൊരു മാറ്റവും ഉണ്ടായില്ല. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം അവർ തുടർന്നുകൊണ്ടേയിരിക്കുന്നു. പാക്കിസ്ഥാൻ സ്വമേധയാ മാറുമെന്നാണ് നാം ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അവർ മാറാൻ തയാറാകുന്നില്ലെങ്കിൽ മാറ്റാൻ നമ്മൾ നിർബന്ധിതരാകും രാജ്‌നാഥ് പറഞ്ഞു.
പാക്കിസ്ഥാനുമായി സൗഹൃദം സൃഷ്ടിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യ മുൻകൈ എടുക്കുന്നത് പാക്കിസ്ഥാൻ മനസിലാക്കുന്നില്ല. കശ്മീരിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് ഇപ്പോഴും അവർക്കു താൽപര്യം രാജ്‌നാഥ് സിങ് പറഞ്ഞു. സിക്കിമിൽ ഒരു പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സുരക്ഷാ പരിശോധനയും ഇന്ത്യാചൈന അതിർത്തിയിലെ വികസന പദ്ധതികളും വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശന വേളയിലാണ് രാജ്‌നാഥ് സിങ് മനസ്സു തുറന്നത്. നാഥു ലാ അതിർത്തിയിലുള്ള ഇന്തോടിബറ്റർ ബോർഡർ പൊലീസിന്റെയും സശാസ്ത്ര സീമാ ബാലിന്റെ (എസ്എസ്ബി) ചില പോസ്റ്റുകളിലും രാജ്‌നാഥ് സിങ് സന്ദർശനം നടത്തി.