ന്യൂഡൽഹി: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടൻ രജനീകാന്തിനെ അഭിനന്ദിച്ച് നടൻ അമിതാഭ് ബച്ചൻ. രജനീകാന്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് അമിതാഭ് ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ പ്രവേശം നടത്തിയ രജനീയെ അഭിനന്ദിച്ച് കമൽഹാസനും രംഗത്തിയിരുന്നു. രജനീകാന്തിന്റെ സാമൂഹ്യ പ്രതിബദ്ധതയെയും രാഷ്ട്രീയ പ്രവേശത്തെയും അഭിനന്ദിച്ച കമൽ, അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

ചെന്നൈയിൽ ആരാധക സംഗമത്തിന്റെ സമാപനത്തിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്.