ചെന്നൈ: രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ സൂപ്പർ സ്റ്റാർ രജനീകാന്ത് പുതിയ വെബ്സൈറ്റ് തുറന്നു. തന്റെ ആരാധകരെ ഏകോപിപ്പിക്കുന്നതിനായി രജ്നിമന്ത്രം ഡോട്ട് ഓർഗ് എന്ന സൈറ്റാണ് തുറന്നത്.

രജനികാന്ത് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വെബ്സൈറ്റ് തുറന്ന കാര്യം അറിയിച്ചത്. രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തന്റെ തീരുമാനത്തെ പിന്തുണച്ചവർക്കെല്ലാം അദ്ദേഹം വീഡിയോയിലൂടെ നന്ദി അറിയിച്ചു. ആരാധകരോട് പുതിയ വെബ്സൈറ്റിൽ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്ത് അംഗത്വമെടുക്കണമെന്ന് രജനികാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

ആറു ദിവസം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഞായറാഴ്ചയാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാർട്ടിയുണ്ടാക്കി തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.