- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് സേതുപതിയുടെ ഒരു സാധാരണ നടനല്ല മഹാനടൻ; അദ്ദേഹത്തൊടൊപ്പം അഭിനയിച്ചപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല നടനോടൊപ്പം അഭിനയിച്ച പോലെ; മക്കൾ സെൽവനെക്കുറിച്ച് രജനീകാന്തിന്റെ വാക്കുകൾ ഇങ്ങനെ; തലൈവരുടെ വാക്കുകളെ കൂപ്പുകൈകളോടെ സ്വീകരിച്ച് വിജയ് സേതുപതിയും
തമിഴകത്തിന്റെ സ്‌റ്റൈൽ മന്നൻ രജനീകാന്തും മക്കൾ സെൽവൻ വിജയ് സേതുപതിയും വെള്ളിത്തിരിയിൽ ഒന്നിക്കുന്ന പേട്ട എന്ന ചിത്രത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെയും ഇഷ്ടതാരങ്ങളായ ഇരുവരും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. രജനിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് വിജയ് സേതുപതി നേരത്തെ പറഞ്ഞിരുന്നു. എന്നാലിപ്പോൾ മക്കൾ സെൽവനെക്കുറിച്ച് തലൈവർ പറഞ്ഞ വാക്കുകളാണ് കൈയടി നേടുന്നത്. പേട്ടയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് സേതുപതിയെക്കുറിച്ച് രജനീകാന്ത് വാചാലനായത്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല നടനോടൊപ്പം അഭിനയിച്ചതു പോലെയാണ് വിജയ് സേതുപതിയോടൊപ്പമുള്ള അഭിനയമെന്ന് രജനീകാന്ത് പറയുന്നു. 'കാർത്തിക് എന്നോട് ഈ ചിത്രത്തിന്റെ കഥ പറയുമ്പോൾ ഞാൻ ആദ്യം ചോദിച്ചത് ജിത്തു എന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്നാണ്. അതിന് കാർത്തിക് തന്ന മറുപടി 'വിജയ് സേതുപതി'. ഞാൻ എന്താണോ പ്രതീക്ഷിച്ചത് അതിന് മുകളിൽ ആ കഥാപാത്രത്തെ വിജയ് അനശ്വരമാക്കി. ഒരു
തമിഴകത്തിന്റെ സ്‌റ്റൈൽ മന്നൻ രജനീകാന്തും മക്കൾ സെൽവൻ വിജയ് സേതുപതിയും വെള്ളിത്തിരിയിൽ ഒന്നിക്കുന്ന പേട്ട എന്ന ചിത്രത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെയും ഇഷ്ടതാരങ്ങളായ ഇരുവരും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. രജനിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് വിജയ് സേതുപതി നേരത്തെ പറഞ്ഞിരുന്നു. എന്നാലിപ്പോൾ മക്കൾ സെൽവനെക്കുറിച്ച് തലൈവർ പറഞ്ഞ വാക്കുകളാണ് കൈയടി നേടുന്നത്. പേട്ടയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് സേതുപതിയെക്കുറിച്ച് രജനീകാന്ത് വാചാലനായത്.
ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല നടനോടൊപ്പം അഭിനയിച്ചതു പോലെയാണ് വിജയ് സേതുപതിയോടൊപ്പമുള്ള അഭിനയമെന്ന് രജനീകാന്ത് പറയുന്നു. 'കാർത്തിക് എന്നോട് ഈ ചിത്രത്തിന്റെ കഥ പറയുമ്പോൾ ഞാൻ ആദ്യം ചോദിച്ചത് ജിത്തു എന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്നാണ്. അതിന് കാർത്തിക് തന്ന മറുപടി 'വിജയ് സേതുപതി'. ഞാൻ എന്താണോ പ്രതീക്ഷിച്ചത് അതിന് മുകളിൽ ആ കഥാപാത്രത്തെ വിജയ് അനശ്വരമാക്കി. ഒരു കാര്യം മാത്രം പറയാം. അദ്ദേഹം ഒരു സാധാരണ നടനല്ല, മഹാനടനാണ് രജനീകാന്ത് പറഞ്ഞു. ഓരോ ഷോട്ടെടുക്കുമ്പോഴും ഇത് എങ്ങനെ നന്നാക്കാമെന്നാണ് അദ്ദേഹം അന്വേഷിക്കുന്നത്. ഒരു നല്ല നടൻ മാത്രമല്ല വലിയൊരു മനുഷ്യനാണ് വിജയ് സേതുപതിയെന്നും അദ്ദേഹം ഒരു സൈക്യട്രിസ്റ്റിനെപ്പോലെയാണ് ചിന്തിക്കുന്നതെന്നും രജനീകാന്ത് പറഞ്ഞു.
കാർത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന, രജനീകാന്ത് മാസ് ലുക്കിലെത്തുന്ന പേട്ടയിൽ വിജയ് സേതുപതിയാണ് വില്ലനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ശങ്കറിന്റെ 2.0 യ്ക്ക് ശേഷമിറങ്ങുന്ന രജനീകാന്ത് ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
വൻ താരനിരയാണ് രജനീകാന്തിനോടൊപ്പം ചിത്രത്തിൽ അണിനിരക്കുന്നത്. സിമ്രാൻ, നവാസുദിൻ സിദ്ദിഖി, വിജയ് സേതുപതി, തൃഷ, ശശികുമാർ, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കലാനിധി മാരനാണ് പേട്ട നിർമ്മിക്കുന്നത്.
.
വിജയ് സേതുപതി ഒരു നടനല്ല. മഹാനടനാണ്. ഓരോ ഷോട്ടിലും പുതിയതായിട്ട് എന്ത് ചെയ്യാം എന്തൊക്കെ മാറ്റങ്ങൾ വരുത്താമെന്നാണ് വിജയ് ചിന്തിക്കുന്നത്. ഒരു നടൻ മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയാണ് വിജയ്' രജനീകാന്ത് പറഞ്ഞു.