കോതമംഗലം: വളർന്നുവരുന്ന കായികതാരത്തെ കൊല്ലുന്നതിന് തുല്യമാണിത്. തീർത്തും ന്യായികരണമില്ലാത്ത നടപടി.കായികതാരത്തെ സംമ്പന്ധിച്ച് ഇത് വലിയ ദുരന്തമാണ്. ഈ തീരുമാനത്തിന് പിന്നിൽ ചിലരുടെ ഹിഡൻ അജണ്ടയുണ്ടോ എന്നും സംശയിക്കുന്നു.ഇതിന് ഉത്തരം കണ്ടെത്തേണ്ടവർ ഉണർന്ന് പ്രവർത്തിക്കണം. ആ കുട്ടിയിലെ കായിക പ്രതിഭ കാത്ത് സൂക്ഷിക്കാൻ ചുമലപ്പെട്ടവർ തന്നെ തല്ലിക്കെടുത്തുകയാണ്. പി യു ചിത്രക്ക് വേൾഡ് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിച്ചത് സംമ്പന്ധിച്ച് ദേശീയ-സംസ്ഥാന തലത്തിൽ മികച്ച് നേട്ടം സ്വന്തമാക്കിയ കായിക അദ്ധ്യപകൻ രാജുപോളിന്റെ പ്രതികരണം ഇങ്ങിനെ.

ഇന്ന് കായിക മേഖലയുമായി ബന്ധപ്പെട്ട് വലിയ സ്ഥാനലബ്ദി ലഭിച്ചവരൊക്കെ ഒരു കായികാദ്ധ്യാപകന്റെയോ അദ്ധ്യാപികയുടെയോ കീഴിൽ പരിശിലിച്ചവരാണെന്നോർക്കണം. ചിത്രയുടെ ദുർഗതിക്ക് മറുപിടി പറയേണ്ടവർ ആരൊക്കെയാണെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ.ആ കുട്ടിക്ക് വേൾഡ് മീറ്റി പങ്കെടുക്കാൻ കേന്ദ്ര സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാജുപോൾ വ്യക്തമാക്കി.

ഏഷ്യൻ മീറ്റിൽ പങ്കെടുത്ത് സ്വർണ്ണമെഡൽ നേടുന്നകായികതാരങ്ങൾക്ക് വേൾഡ് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നാണ് നേരത്തെ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തമാക്കിയിരുന്നത്. ഇപ്പോൾ ഇത് നിഷേധിക്കുന്നു.പ്രകടനത്തിന്റെ കാര്യത്തിലാണെങ്കിൽ കോളിഫൈ ചെയ്യാത്ത റിലേ ടീം വരെ ടീമിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്.അപ്പോൾ ഗോൾഡ് നേടിയ ചിത്രയെ പുറത്തിരുത്തുന്നതിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് വ്യക്തമാവുന്നത്.

പ്രമുഖർ പഠിപ്പിക്കുന്ന കുട്ടികൾക്ക് മാത്രം അവസരം ലഭിച്ചാൽ മതിയെന്ന ഉത്തരവാദിത്വപ്പെട്ടവരുടെ സമീപനമാണ് ചിത്രയുടെ വേൽഡ് മീറ്റലേക്കുള്ള വഴിയടച്ചതെന്നാണ് തന്റെ അനുമാനമെന്നും ഉന്നതിയിലെത്തുമ്പോൾ പലരും പിൻകാല ചരിത്രം മറന്നുപോകുന്നവെന്നും ഇത് ഇപ്പോൾ കായിക രംഗത്തിന്റെ ശാപമായി മാറിയിരുക്കുകയാണെന്നും രാജുപോൾ പറഞ്ഞു. മികച്ച കായികാദ്ധ്യാപകനുള്ള ദേശിയ-സംസ്ഥാന അവാർഡുകളും സ്‌പോർട് കൗൺസിൽ അവാർഡും രാജുപോളിന് ലഭിച്ചിട്ടുണ്ട്.

കെ എം ബീനാമോൾ ,സിനി ജോസ് എന്നീ ഒളിമ്പ്യൻ താരങ്ങളുടെയും പത്തോളം അന്തർ ദേശീയ താരങ്ങളുടെയും പരിശീകനായിരുന്നു രാജുപോൾ.സ്‌കൂൾ മീറ്റിൽ കോരുത്തോടിന്റെ ആധിപത്യത്തിന് തടയിട്ടതും ഇദ്ദേഹമാണ്.കോതമംഗലം സെന്റ് ജോർജ്ജ് സ്‌കൂളിനെ കായിക രംഗത്തെ മികവുറ്റ പ്രകടനത്തിന് നിരവധി തവണ രാജ്യത്ത്് ഒന്നാമതെച്ചതിന്റെ ശില്പിയും രാജുപോൾ തന്നെ.