- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര വനിതാദിനം : കേരളത്തിൽ നിന്ന് ആറ് വനിതകൾക്ക് ദേശീയ പുരസ്‌ക്കാരം; രാജ്യമഹിളാ സമ്മാനം സിസ്റ്റർ മൈഥിലിക്ക്
തിരുവനന്തപുരം:'അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ച് കേരളത്തിൽ നിന്നുള്ള ആറ് വനിതകൾക്ക് ദേശീയ തലത്തിൽ പുരസ്‌ക്കാരം. കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രാലയമാണ് പുരസ്‌ക്കാരത്തിന് ഇവരെ തെരഞ്ഞെടുത്തത്. രാജ്യ മഹിളാ സമ്മാനത്തിന് സിസ്റ്റർ മൈഥിലി അർഹയായി. ദേശീയ തലത്തിൽ 10 സംസ്ഥാനങ്ങളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 10 വനിതകളിൽ ഒരാളാണ് സിസ
തിരുവനന്തപുരം:'അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ച് കേരളത്തിൽ നിന്നുള്ള ആറ് വനിതകൾക്ക് ദേശീയ തലത്തിൽ പുരസ്‌ക്കാരം. കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രാലയമാണ് പുരസ്‌ക്കാരത്തിന് ഇവരെ തെരഞ്ഞെടുത്തത്. രാജ്യ മഹിളാ സമ്മാനത്തിന് സിസ്റ്റർ മൈഥിലി അർഹയായി. ദേശീയ തലത്തിൽ 10 സംസ്ഥാനങ്ങളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 10 വനിതകളിൽ ഒരാളാണ് സിസ്റ്റർ മൈഥിലി. നെയ്യാറ്റിൻകര ഊരൂട്ടുകാല മാധവി മന്ദിരം ലോകസേവാ ട്രസ്റ്റ് അധ്യക്ഷയും, നെയ്യാറ്റിൻകര ഡോ.ജി.ആർ പബ്ലിക് സ്‌കൂൾ മാനേജിങ് ട്രസ്റ്റിയും, ഖാദി ഉല്പാദന കേന്ദ്രം ഡയറക്ടറുമാണ്.
ജില്ലാതലത്തിലുള്ള മഹിളാ സമ്മാനത്തിന് കേരളത്തിലെ അഞ്ച് വനിതകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുമാരി അശ്വതി.എസ്. ഇടുക്കി ജില്ലയിൽ നിന്നുള്ള റോസക്കുട്ടി ഏബ്രഹാം, പാലക്കാട് ജില്ലയിലെ ശ്രീമതി പാർവ്വതി.പി.ജി. വാര്യർ, മലപ്പുറം ജില്ലയിലെ കോറടൻ റംല, കണ്ണൂർ ജില്ലയിലെ അഡ്വ. ബേബി ലതിക കെ. എന്നിവരെയാണ് കേരളത്തിൽ നിന്ന് വനിതാശിശുക്ഷേമന്ത്രാലയം തെരഞ്ഞെടുത്തത്. 14 സംസ്ഥാനങ്ങളിലെ 97 ജില്ലകളിലെ 97 വനിതകളെയാണ് ജില്ലാ മഹിളാസമ്മേളനത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.
ചെറുതോണി സ്വദേശിനിയായ റോസക്കുട്ടി ഏബ്രഹാം ഇടുക്കി ജില്ല വിമൻസ് കൗൺസിൽ സെക്രട്ടറിയാണ്. പാലക്കാട് മേഴ്‌സി കോളേജ് ഇംഗ്‌ളീഷ് വിഭാഗം മുൻ മേധാവിയായ ഡോ. പി.ജി. പാർവ്വതി വാര്യർ, ഒയിസ്‌ക്ക സൗത്ത് ഇന്ത്യൻ വിമൻസ് ഫോറം പ്രസിഡന്റാണ്, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റാണ് കോറടൻ റംല, വ്യത്യസ്തവും ജനപ്രിയവുമായ വിവിധ പദ്ധതികളാണ് റംലയെ അംഗീകാരത്തിന് അർഹയാക്കിയത്. അഡ്വക്കേറ്റ് കെ. ബേബി ലതിക കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗവും, തലശ്ശേരി ബാറിലെ അഭിഭാഷകയും മുൻ അസിസ്റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറുമാണ്.