- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസഭാ തിരഞ്ഞെടുപ്പ്: ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്തെന്ന് സിപിഎം; മോദിയുടെ ഭരണത്തിലും ഭരണഘടന ഉറപ്പാക്കാൻ കോടതികൾക്ക് കഴിയുമെന്നതിന് തെളിവെന്ന് എം എ ബേബി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തു വരുന്ന മെയ് രണ്ടിനകം സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പു നടത്തണമെന്ന ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്തെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഭരണകക്ഷിയുടെ ആജ്ഞ അനുസരിക്കേണ്ട സ്ഥാപനമല്ല തിരഞ്ഞെടുപ്പ് കമ്മിഷൻ. നരേന്ദ്ര മോദിയുടെ ഭരണത്തിലും ഭരണഘടന ഉറപ്പാക്കാൻ കോടതികൾക്ക് കഴിയും എന്നതിന് തെളിവാണ് വിധിയെന്നും എം.എ.ബേബി പറഞ്ഞു.
ജനാധിപത്യ നടപടിയിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്മാറിയതിനു ലഭിച്ച തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് എൽഡിഎഫ് കൺവീനറും ആക്ടിങ് സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തിൽ കമ്മിഷൻ സ്വീകരിച്ച നിലപാട് ദൗർഭാഗ്യകരമായിരുന്നുവെന്നും വിജയരാഘവൻ തൃശൂരിൽ പറഞ്ഞു.
മെയ് രണ്ടിനകം സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിലവിലുള്ള നിയമസഭാംഗങ്ങൾക്കായിരിക്കും രാജ്യസഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം. സർക്കാരിനു വേണ്ടി നിയമസഭാ സെക്രട്ടറിയും സിപിഎമ്മിനു വേണ്ടി എസ്.ശർമ എംഎൽഎയും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി വിധി.
ന്യൂസ് ഡെസ്ക്