- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
മൂന്നാം ലിംഗക്കാർക്ക് തുല്യാവകാശം ഉറപ്പാക്കുന്ന സ്വകാര്യ ബിൽ രാജ്യസഭ പാസാക്കി; ഒരു സ്വകാര്യ ബിൽ സഭ ഐകകണ്ഠ്യേന പാസാക്കുന്നത് 45 വർഷത്തിനുശേഷം ആദ്യം
ന്യൂഡൽഹി: മൂന്നാംലിംഗക്കാർക്ക് തുല്യാവകാശം ഉറപ്പാക്കുന്ന സ്വകാര്യ ബിൽ രാജ്യസഭ പാസാക്കി. സഭ ഐകകണ്‌ഠ്യേനയാണ് ബിൽ പാസാക്കിയത്. 45വർഷത്തിനു ശേഷമാണ് രാജ്യസഭയിൽ ഒരു അംഗം കൊണ്ടുവരുന്ന ബിൽ പാസാകുന്നത്. ബിൽ ഇനി ലോക്‌സഭയുടെ പരിഗണനയ്ക്കു പോകും. എല്ലാവരും ഒരുമിച്ച് ബിൽ പാസാക്കിയത് അപൂർവ സംഭവമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു.
ന്യൂഡൽഹി: മൂന്നാംലിംഗക്കാർക്ക് തുല്യാവകാശം ഉറപ്പാക്കുന്ന സ്വകാര്യ ബിൽ രാജ്യസഭ പാസാക്കി. സഭ ഐകകണ്‌ഠ്യേനയാണ് ബിൽ പാസാക്കിയത്. 45വർഷത്തിനു ശേഷമാണ് രാജ്യസഭയിൽ ഒരു അംഗം കൊണ്ടുവരുന്ന ബിൽ പാസാകുന്നത്. ബിൽ ഇനി ലോക്‌സഭയുടെ പരിഗണനയ്ക്കു പോകും. എല്ലാവരും ഒരുമിച്ച് ബിൽ പാസാക്കിയത് അപൂർവ സംഭവമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. മൂന്നാം ലിംഗ സമുദായക്കാർക്കായി ദേശീയ കമ്മിഷൻ രൂപവത്കരിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.
അതുപോലെ സംസ്ഥാന തലത്തിലും കമീഷനുകൾ രൂപവത്കരിക്കും. ഡി.എം.കെ അംഗം തിരുച്ചി ശിവയാണ് മൂന്നാംലിംഗ വ്യക്തികളുടെ അവകാശ ബിൽ സഭയിൽ അവതരിപ്പിച്ചത്. മനുഷ്യാവകാശം എല്ലാവർക്കും വേണ്ടി എന്നും പറയും. എന്നാൽ, എന്തുകൊണ്ട് ചിലയാളുകൾ മാത്രം അവഗണിക്കപ്പെടുന്നു ഫബിൽ അവതരിപ്പിച്ച് തിരുച്ചി ശിവ പറഞ്ഞു. 1970ലാണ് അവസാനം സ്വകാര്യ ബിൽ പാസാക്കിയത്. സർക്കാറിന്റെ ഭാഗമല്ലാത്ത അംഗം അവതരിപ്പിക്കുന്നതാണ് സ്വകാര്യ ബിൽ. ശബ്ദവോട്ടോടെയാണ് ബിൽ പാസായത്.
58 വകുപ്പുകളും പത്ത് അദ്ധ്യായങ്ങളുമുള്ള ബിൽ സമൂഹത്തിൽ മാറ്റം കൊണ്ടുവരുമെന്ന് രാജ്യസഭ പൊതുവെ അംഗീകരിച്ചു. ബിൽ പാസാക്കുന്നതിലെ ചില സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ സാമൂഹ്യ നീതി മന്ത്രി തവാർ ചന്ദ് ഗെലോട്ട്, ഈ ബില്ലിലെ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് സർക്കാർ പുതിയതൊന്ന് അവതരിപ്പിക്കുന്നതല്ലേ നല്ലതെന്ന് ചോദിച്ചു. ഉഭയലിംഗക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ മന്ത്രാലയങ്ങളുടെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്നു വിശദീകരണം ലഭിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാങ്കേതിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ ബിൽ അവതരണവുമായി മുന്നോട്ടു പോകുന്നുണ്ടോ എന്ന് ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ ചോദിച്ചപ്പോൾ അതേ എന്നായിരുന്നു ശിവയുടെ മറുപടി. ബിൽ വോട്ടിനിടണമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പിന്തിരിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചുമില്ല. ഇന്നലെ ഉച്ചയ്ക്ക് ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ കക്ഷികൾ കുറവായിരുന്നെങ്കിലും സഭയിൽ ന്യൂനപക്ഷമായ ട്രഷറി ബെഞ്ച് 19 കേന്ദ്രമന്ത്രിമാർ അടക്കം ശക്തമായിരുന്നു. സർക്കാർ ബില്ലിനെ എതിർത്താൽ അത് വൻ പ്രതിഷേധം വിളിച്ചുവരുത്തുമെന്ന് ഉറപ്പുള്ളതിനാൽ ഭരണപക്ഷത്തിന് സമ്മതിക്കുകയല്ലാതെ വഴിയില്ലായിരുന്നു. തുടർന്ന് ശബ്ദവോട്ടോടെ ബിൽ പാസായി. ഇനി ബിൽ ലോക്‌സഭയിൽ വരും.
പാർലമെന്റിൽ സാധാരണ സർക്കാരാണ് ബിൽ കൊണ്ടുവരാറുള്ളത്. എന്നാൽ ചില പ്രധാനപ്പെട്ട വിഷയങ്ങളിൽ ബിൽ അവതരിപ്പിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ട്.ഇങ്ങനെ അംഗങ്ങൾ വ്യക്തിപരമായി അവതരിപ്പിക്കുന്ന ബില്ലുകളെ സ്വകാര്യ ബില്ലുകൾ എന്നു വിളിക്കുന്നു.ആകെ 14 സ്വകാര്യ ബില്ലുകളെ ഇതിനു മുൻപ് പാസായിട്ടുള്ളൂ. 1970ലാണ് ഒടുവിൽ ഒരു സ്വകാര്യ ബിൽ പാസായത്. ക്രിമിനൽ അപ്പീലുകളിന്മേൽ സുപ്രീംകോടതിക്കുള്ള അധികാരം വിപുലപ്പെടുത്തുന്ന ബില്ലായിരുന്നു അത്.