വിവാദമായ പല പ്രസ്താവനകളിലൂടെയും പ്രവർത്തികളിലൂടെയും വാർത്തകളിൽ എന്നും ഇടം പിടിച്ചിട്ടുള്ള താരമാണ് രാഖി സാവന്ത്. സണ്ണി ലിയോണിന് നേരെ പലപ്പോഴും ആരോപണങ്ങൾ ഉയർത്തി എന്നും ശ്രദ്ധ നേടാറുള്ള താരം ഇത്തവണ വാർത്തകളിൽ നിറയുന്നത് മറ്റൊരു സാമൂഹ്യപ്രവർത്തനത്തിന്റെ പേരിലാണ്. അവയവ ദാനത്തിന് തയ്യാറാണെന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോൾ നടിയുടെതായി പ്രചരിക്കുന്നത്.ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് രാഖി ഇക്കാര്യം അറിയിച്ചത്.

മറ്റുള്ളവർക്കുവേണ്ടി തങ്ങളുടെ അവയവഭാഗങ്ങളും അവയവങ്ങളും ദാനം ചെയ്തുകൊണ്ട് ഒട്ടേറെപ്പേർ സ്നേഹദാനം ചെയ്യുന്നുവനെന്നും തന്റെ കയ്യിൽ സ്തനങ്ങൾ മാത്രമാണുള്ളതെന്നും അതിനാൽ സ്തനങ്ങൾ ദാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നുമാണ് രാഖി പറഞ്ഞത്. രാഖിയുടെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.'ആർക്കാണ് ഇതു ലഭിക്കുകയെന്ന് നമുക്ക് കാണാം.' എന്നാണ് വീഡിയോയുടെ അവസാനം രാഖി പറയുന്നത്.

രാഖിയുടെ ചിന്തകളെ പ്രശംസിച്ചുകൊണ്ട് ചിലർ വീഡിയോയോട് പ്രതികരിക്കുന്നുണ്ട്. അതേസമയം രാഖിയുടെ വീഡിയോയെ തമാശയെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് ഭൂരിപക്ഷം പേരും ചെയ്തിരിക്കുന്നത്.

കരിയറിന്റെ തുടക്കത്തിൽ ബ്രസ്റ്റ് എൻഹാൻസ്മെന്റ് സർജറിക്ക് വിധേയമായിട്ടുണ്ടെന്ന് രാഖി അവകാശപ്പെട്ടിരുന്നു. പിന്നീട് 2010ൽ ഇത് നീക്കം ചെയ്തതായും രാഖി അവകാശപ്പെട്ടിരുന്നു.