- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമം രാജ്യതലസ്ഥാനത്തേക്കും വ്യാപിച്ചു; റാം റഹിം അനുയായികൾ തീവണ്ടിക്കും ബസിനും തീവച്ചു: സർക്കാർ ഓഫിസിനും സ്ഥാപനങ്ങൾക്ക് നേരെയും വ്യാപക ആക്രമണം: പഞ്ചാബിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി
ഡൽഹി: മാനഭംഗ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്തും വ്യാപക ആക്രമണം. ഡൽഹിയിൽ ഏഴിടത്തുണ്ടായ ആക്രമണങ്ങളിൽ റാം റഹീം അനുയായികൾ തീവണ്ടിക്കും ബസിനും തീയിട്ടു. ഡൽഹി അനന്തവിഹാറിൽ രേവ എക്സപ്രസിന്റെ രണ്ട് കോച്ചുകൾക്കാണ് റാം റഹീം അനുയായികൾ തീയിട്ടു. ഗസ്സിയാബാദിലെ ലോണിൽ ഡിടിസി ബസ്സിന് പ്രവർത്തകർ തീയിട്ടു. സർക്കാർ ഓഫീസുകൾക്ക് നേരെയും സ്ഥാപനങ്ങൾക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി. മംഗൽപൂരിലടക്കം നിരവധി മേഖലകളിൽ ജനക്കൂട്ടം വ്യാപക ആക്രമണമാണ് അഴിച്ചു വിടുന്നത്. ആക്രമണം ശക്തമാവുന്നതോടെ പൊതുസ്ഥലങ്ങളിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അതേസമയം പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന വ്യാപക ആക്രമണത്തിൽ 17 ദേരാ അനുയായികൾ കൊല്ലപ്പെട്ടു. ടെലിവിഷൻ ചാനലുകളുടെ മൂന്ന് ഒബി വാനുകൾ സംഘം തീയിട്ടു നശിപ്പിച്ചു. പഞ്ചാബ് മലൗട്ടിലെ ശ്രീ ഗംഗാ നഗർ റെയിൽവേ സ്റ്റേഷന് സ്റ്റേഷനും പെട്രോൾ പമ്പിനും പ്രവർത്തകർ തീവെച്ചു. പൊലീസിനും മാധ്യമപ്രവർത്തകർ
ഡൽഹി: മാനഭംഗ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്തും വ്യാപക ആക്രമണം. ഡൽഹിയിൽ ഏഴിടത്തുണ്ടായ ആക്രമണങ്ങളിൽ റാം റഹീം അനുയായികൾ തീവണ്ടിക്കും ബസിനും തീയിട്ടു.
ഡൽഹി അനന്തവിഹാറിൽ രേവ എക്സപ്രസിന്റെ രണ്ട് കോച്ചുകൾക്കാണ് റാം റഹീം അനുയായികൾ തീയിട്ടു. ഗസ്സിയാബാദിലെ ലോണിൽ ഡിടിസി ബസ്സിന് പ്രവർത്തകർ തീയിട്ടു. സർക്കാർ ഓഫീസുകൾക്ക് നേരെയും സ്ഥാപനങ്ങൾക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി. മംഗൽപൂരിലടക്കം നിരവധി മേഖലകളിൽ ജനക്കൂട്ടം വ്യാപക ആക്രമണമാണ് അഴിച്ചു വിടുന്നത്. ആക്രമണം ശക്തമാവുന്നതോടെ പൊതുസ്ഥലങ്ങളിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന വ്യാപക ആക്രമണത്തിൽ 17 ദേരാ അനുയായികൾ കൊല്ലപ്പെട്ടു. ടെലിവിഷൻ ചാനലുകളുടെ മൂന്ന് ഒബി വാനുകൾ സംഘം തീയിട്ടു നശിപ്പിച്ചു. പഞ്ചാബ് മലൗട്ടിലെ ശ്രീ ഗംഗാ നഗർ റെയിൽവേ സ്റ്റേഷന് സ്റ്റേഷനും പെട്രോൾ പമ്പിനും പ്രവർത്തകർ തീവെച്ചു. പൊലീസിനും മാധ്യമപ്രവർത്തകർക്കും നേരെ കല്ലേറും ആക്രമണവും ഉണ്ടായി. ആക്രമികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.