അനന്ത്പൂർ: കേരളത്തിലെ വിവാഹ പ്രായമായിട്ടും കല്ല്യാണം ശരിയാവാത്തവർ ഈ വാർത്ത കേട്ടാൽ പൊട്ടിക്കരയും. 17 വയസ്സുകാരിയായ രമാദേവിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ കേട്ട പൊലീസും ഇത് കേട്ട് ഞെട്ടിയിരിക്കുകയാണ്.

ആന്ധ്രയിലെ കടപ്പ സ്വദേശിയായ 17 വയസ്സുകാരിയായ രമാദേവി ആണിനെപ്പോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയാണ്. തമിഴ്‌നാട്ടിലെ ഒരു നെയത്ത് മില്ലിൽ ആണ് രമാ ദേവി ജോലി ചെയ്യുന്നത്. എപ്പോഴും ആണുങ്ങളെ പോലെ വസ്ത്രം ധരിച്ചും ആൺകുട്ടികളുമായി കൂട്ടുകൂടിയാണ് നടപ്പും.

ഇതിനിടിയിൽ വിവാഹ ആഗ്രഹം കലശലായതിനിടെ ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലായി. പുലിവെന്തുലയിലെ ഒരു മില്ലിലെ ജോലിക്കാരി ആയിരുന്നു ഈ പതിനേഴുകാരി. ചുരുങ്ങിയ സമയം കൊണ്ട് സൗഹൃദം പ്രേമത്തിലേക്ക് വഴിമാറി.

പിന്നീട് വിവാഹത്തിന് ശേഷമാണ് താൻ പുരുഷനല്ല സ്ത്രീയാണ് എന്ന് രമാദേവി വെളിപ്പെടുത്തിയത്. ഇതോടെപതിനേഴുകാരിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ മുൻപ് രണ്ട് തവണ രമാദേവി വിവാഹിതയായതായി കണ്ടെത്തി. 16ഉം 17 ഉം വയസുള്ള പെൺകുട്ടികളെയാണ് നേരത്തെ രമ വിവാഹം ചെയ്തത്. രമാദേവിയുടെ മാനസിക നില പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും തുടർനടപടികൾ.