- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമലീലയെ തിയേറ്ററിൽ ഇറക്കാൻ ടോമിച്ചൻ മുളകുപാടത്തിന് ധൈര്യമില്ല; പുലിമുരുകനിലെ ലാഭം ദിലീപ് ചിത്രത്തിൽ നഷ്ടമാകുമെന്ന തിരിച്ചറിവിൽ സൂപ്പർ നിർമ്മാതാവ്; ദിലീപിന്റെ അറസ്റ്റിൽ മലയാള സിനിമ പ്രതിസന്ധിയിൽ തന്നെ
കൊച്ചി: ദിലീപിന്റെ പുതിയ ചിത്രം രാമലീല'യുടെ റിലീസിങ് അനിശ്ചിതമായി നീട്ടിവച്ചു. സിനിമയ്‌ക്കെതിരെ ജനരോഷമുണ്ടാകില്ലെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടെങ്കിലും തത്കാലം റിലീസ് ചെയ്യേണ്ടെന്ന് നിർമ്മാതാവ് തീരുമാനിക്കുകയായിരുന്നു. ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ തത്കാലം റിലീസ് മാറ്റിവയ്ക്കുകയാണെന്ന് നിർമ്മാതാവ് ടോമിച്ചൻ മുളകുപ്പാടം അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ ചോദ്യം ചെയ്തതു മുതൽ പ്രതിസന്ധിയിലാണ് രാമലീല. ഇതിനിടെയാണ് ഡബ്ബിങ് പൂർത്തിയാക്കിയത്. ജൂലായ് ഏഴിന് നിശ്ചയിച്ച റിലീസ് പിന്നീട് 21 ലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ 14 കോടി രൂപ മുടക്കിയ സിനിമയുടെ ഭാവി അനിശ്ചിതത്വത്തിലായി. പുതുമുഖമായ അരുൺ ഗോപിയാണ് സംവിധായകൻ. നായകൻ അറസ്റ്റിലായെങ്കിലും സിനിമാ പ്രദർശനം തടയരുതെന്ന പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമാണ്. സിനിമ കൂട്ടായ്മയിൽ നിന്നുണ്ടാകുന്നതാണ്. ഒരാളുടെ പേരിൽ ഒരു സിനിമയെ തകർക്കാൻ ശ്രമിക്കുന്നത് ഉചിതമല്ല. ഒരുപാട് പേരുടെ ജീവിതമാണ് സിനിമകളെന്നും പോസ്റ്റുകളിൽ പറയുന്നു. സംവിധായകൻ അരുൺ ഗോപിയും ഇത
കൊച്ചി: ദിലീപിന്റെ പുതിയ ചിത്രം രാമലീല'യുടെ റിലീസിങ് അനിശ്ചിതമായി നീട്ടിവച്ചു. സിനിമയ്‌ക്കെതിരെ ജനരോഷമുണ്ടാകില്ലെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടെങ്കിലും തത്കാലം റിലീസ് ചെയ്യേണ്ടെന്ന് നിർമ്മാതാവ് തീരുമാനിക്കുകയായിരുന്നു. ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ തത്കാലം റിലീസ് മാറ്റിവയ്ക്കുകയാണെന്ന് നിർമ്മാതാവ് ടോമിച്ചൻ മുളകുപ്പാടം അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ ചോദ്യം ചെയ്തതു മുതൽ പ്രതിസന്ധിയിലാണ് രാമലീല. ഇതിനിടെയാണ് ഡബ്ബിങ് പൂർത്തിയാക്കിയത്. ജൂലായ് ഏഴിന് നിശ്ചയിച്ച റിലീസ് പിന്നീട് 21 ലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ 14 കോടി രൂപ മുടക്കിയ സിനിമയുടെ ഭാവി അനിശ്ചിതത്വത്തിലായി. പുതുമുഖമായ അരുൺ ഗോപിയാണ് സംവിധായകൻ.
നായകൻ അറസ്റ്റിലായെങ്കിലും സിനിമാ പ്രദർശനം തടയരുതെന്ന പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമാണ്. സിനിമ കൂട്ടായ്മയിൽ നിന്നുണ്ടാകുന്നതാണ്. ഒരാളുടെ പേരിൽ ഒരു സിനിമയെ തകർക്കാൻ ശ്രമിക്കുന്നത് ഉചിതമല്ല. ഒരുപാട് പേരുടെ ജീവിതമാണ് സിനിമകളെന്നും പോസ്റ്റുകളിൽ പറയുന്നു. സംവിധായകൻ അരുൺ ഗോപിയും ഇതേ പോസ്റ്റ് ഇട്ടിരുന്നു.
ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻസ് കേരളയുടെ ഓഫീസ് പ്രവർത്തിക്കുന്നത് എറണാകുളം ഇയ്യാട്ടുമുക്കിലെ രാംലീല' എന്ന കെട്ടിടത്തിൽ. അനിശ്ചിതത്വത്തിലായ ദിലീപിന്റെ സിനിമയുടെ പേര് രാമലീല എന്നായത് യാദൃച്ഛികം.