- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമലീല നേരിടുന്ന പ്രതിസന്ധി ഒരു യാഥാർഥ്യമാണ്; എത്ര ഇല്ലെന്നു പറഞ്ഞാലും മലയാളികൾക്ക് ആ വിഷയത്തെക്കുറിച്ച് ബോധ്യമുണ്ട്; സിനിമയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടമായിട്ടില്ലെന്നും സംവിധായകൻ: അരുൺ ഗോപിക്ക് പറയാനുള്ളത്
കൊച്ചി: ദിലീപ് അറസ്റ്റിലായപ്പോൾ പ്രതിസന്ധിയിലായത് അരുൺ ഗോപിയെന്ന യുവ സംവിധായകന്റെ പ്രതീക്ഷകളെയാണ്. ആദ്യ സിനിമാ സംരംഭം തന്നെ പ്രതിസന്ധിയിലായി. രാമലീല നേരിടുന്ന പ്രതിസന്ധി ഒരു യാഥാർഥ്യമാണ്, എത്ര ഇല്ലെന്നു പറഞ്ഞാലും മലയാളികൾക്ക് ആ വിഷയത്തെക്കുറിച്ച് ബോധ്യമുണ്ട്. റിലീസിങ് മാറ്റിവെച്ചതുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം അവ തിരിച്ചറിഞ്ഞുകൊണ്ടുള്ള തീരുമാനങ്ങളാണെന്ന് സംവിധായകൻ സമ്മതിക്കുന്നു. ''ആദ്യസിനിമ എന്നത് ഏതൊരു സംവിധായകനെപ്പോലെയും എന്റെയും സ്വപ്നമായിരുന്നു, ആത്മാർഥമായാണ് ഞാനതിനെ സമീപിച്ചത്, ചില കാര്യങ്ങൾ നമ്മുടെ കണക്കുകൂട്ടലുകൾക്കെല്ലാം അപ്പുറമായിരിക്കും. സിനിമ നന്നായാൽ പ്രേക്ഷകരത് സ്വീകരിക്കുമെന്നുതന്നെയാണ് കരുതുന്നത്''.-അരുൺഗോപി പ്രതീക്ഷയിലാണ്. സിനിമയ്ക്കായി കഥ ഒരുങ്ങിയപ്പോഴും ചിത്രീകരണം പുരോഗമിക്കുമ്പോഴും വെല്ലുവിളികളൊന്നുമുണ്ടായിരുന്നില്ല, പുതിയ സംഭവവികാസങ്ങൾ ചില വിഷമങ്ങൾ ഉണ്ടാക്കി എന്നത് സത്യമാണ്. എന്നാൽ അവയ്‌ക്കൊന്നും സിനിമയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയെ നശിപ്പിക്കാനായിട്ടില്ലെന്നും അരുൺ
കൊച്ചി: ദിലീപ് അറസ്റ്റിലായപ്പോൾ പ്രതിസന്ധിയിലായത് അരുൺ ഗോപിയെന്ന യുവ സംവിധായകന്റെ പ്രതീക്ഷകളെയാണ്. ആദ്യ സിനിമാ സംരംഭം തന്നെ പ്രതിസന്ധിയിലായി. രാമലീല നേരിടുന്ന പ്രതിസന്ധി ഒരു യാഥാർഥ്യമാണ്, എത്ര ഇല്ലെന്നു പറഞ്ഞാലും മലയാളികൾക്ക് ആ വിഷയത്തെക്കുറിച്ച് ബോധ്യമുണ്ട്. റിലീസിങ് മാറ്റിവെച്ചതുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം അവ തിരിച്ചറിഞ്ഞുകൊണ്ടുള്ള തീരുമാനങ്ങളാണെന്ന് സംവിധായകൻ സമ്മതിക്കുന്നു.
''ആദ്യസിനിമ എന്നത് ഏതൊരു സംവിധായകനെപ്പോലെയും എന്റെയും സ്വപ്നമായിരുന്നു, ആത്മാർഥമായാണ് ഞാനതിനെ സമീപിച്ചത്, ചില കാര്യങ്ങൾ നമ്മുടെ കണക്കുകൂട്ടലുകൾക്കെല്ലാം അപ്പുറമായിരിക്കും. സിനിമ നന്നായാൽ പ്രേക്ഷകരത് സ്വീകരിക്കുമെന്നുതന്നെയാണ് കരുതുന്നത്''.-അരുൺഗോപി പ്രതീക്ഷയിലാണ്. സിനിമയ്ക്കായി കഥ ഒരുങ്ങിയപ്പോഴും ചിത്രീകരണം പുരോഗമിക്കുമ്പോഴും വെല്ലുവിളികളൊന്നുമുണ്ടായിരുന്നില്ല, പുതിയ സംഭവവികാസങ്ങൾ ചില വിഷമങ്ങൾ ഉണ്ടാക്കി എന്നത് സത്യമാണ്. എന്നാൽ അവയ്‌ക്കൊന്നും സിനിമയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയെ നശിപ്പിക്കാനായിട്ടില്ലെന്നും അരുൺ പറയുന്നു.
ജൂലായ് ഏഴിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ആദ്യം ശ്രമിച്ചത് അണിയറപ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനാലാണ് അന്ന് മാറ്റിവെച്ചത്, എന്നാൽ 21-ന് കരുതിയ റിലീസ് മാറ്റാൻ കാരണം നിലവിലെ പ്രശ്‌നങ്ങൾതന്നെയാണ്. ഈ കാലവും കടന്നുപോകും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. നായകന്റെ താരമൂല്യം സിനിമയുടെ വിജയം നിശ്ചയിക്കുന്നതിൽ ഒരു ഘടകമാണ്. ആദ്യദിനകളക്ഷനെ അത് സഹായിക്കുമെന്നുറപ്പാണ്. എന്നാൽ, അതു മാത്രമാണ് വിജയത്തിന്റെ മാനദണ്ഡമെങ്കിൽ താരമൂല്യമുള്ളവർ അഭിനയിച്ച ചിത്രങ്ങളൊന്നും ഇവിടെ പരാജയപ്പെടാൻ പാടില്ലല്ലോ. വിജയസാധ്യതകൾ നിശ്ചയിക്കുന്നത് കാണുന്ന പ്രേക്ഷകരെ സിനിമ ആകർഷിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും, രാമലീല പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാകും എന്നാണ് എന്റെ വിശ്വാസം.
കഥ ആദ്യം പറഞ്ഞത് ദിലീപിനോടുതന്നെയായിരുന്നു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും അഭിനയിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. മുകേഷ്, സിദ്ദിഖ്, വിജയരാഘവൻ, രൺജി പണിക്കർ, രാധികാ ശരത്കുമാർ, പ്രയാഗാ മാർട്ടിൻ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. പാലക്കാടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആയിരം ജൂനിയർ ആർട്ടിസ്റ്റുകളെയും സിനിമയിലെ പ്രധാന താരങ്ങളെയുമെല്ലാം ചേർത്തുവെച്ച് സിനിമയ്ക്കായി വലിയൊരു ഫുട്ബോൾ മാച്ച് ചിത്രീകരിച്ചിട്ടുണ്ട്. രാത്രിയിലായിരുന്നു ഷൂട്ടിങ്. ഏറെ പ്രയാസപ്പെട്ടാണ് അത്ത രം രംഗങ്ങളെല്ലാം പകർത്തിയതെന്നും അരുൺ പറയുന്നു.