- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോർന്നതെല്ലാം സുപ്രധാന വഴിത്തിരവുകളായ രംഗങ്ങൾ; ദിലീപും രാധികയും അഭിനയിച്ച് തകർത്ത സൂപ്പർ ക്ലൈമാക്സും ഇന്റർനെറ്റിൽ; മൊബൈലിൽ പകർത്തി അപ് ലോഡ് ചെയ്ത വില്ലനെ കണ്ടെത്താൻ അന്വേഷണം; രാമലീലയുടെ പ്രധാന ഭാഗമെല്ലാം മൂന്ന് ദിവസം കൊണ്ട് ചോർന്നു; കളക്ഷനെ ബാധിക്കുമോ എന്ന ഭയത്തിൽ അണിയറക്കാർ
തിരുവനന്തപുരം: ദിലീപിന്റെ, രാമലീലയുടെ പ്രധാന ഭാഗങ്ങൾ ഇന്റർനെറ്റിൽ എത്തി. ചിത്രം തിയേറ്ററുകളിലെത്തി ദിവസങ്ങൾക്കകമാണ് ക്ലൈമാക്‌സ് അടക്കമുള്ള ദൃശ്യങ്ങൾ യൂട്യൂബിൽ പ്രചരിക്കുന്നത്. ചോർത്തിയവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. റിലീസ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ പ്രധാന ഘടകമായ ക്ലൈമാക്‌സ് അടക്കമുള്ളവ ചോർന്നത് അണിയറ പ്രവർത്തകരെ ഞെട്ടിച്ചിട്ടുണ്ട്. തിയറ്ററുകളിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തിയ നിലവാരം കുറഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇവ ഏത് തിയറ്ററുകളിൽ നിന്നും പകർത്തിയവയാണെന്ന് വ്യക്തമല്ല. രാഷ്ട്രീയ ത്രില്ലറായ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ക്ലൈമാക്സാണ്. ദിലീപും രാധികയും ഉൾപ്പെടുന്ന ഈ രംഗം പോലും ചോർന്ന് ഇന്റർനെറ്റിലെത്തിയതിൽ പെടും. ചോർന്നതെല്ലാം തന്നെ ചിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവുകളായ രംഗങ്ങളാണ് എന്നതാണ് ഒരു പ്രത്യേകത. ഇതെല്ലാം തന്നെ തിയേറ്ററിൽ നിന്ന് പകർത്തിയ ക്വാളിറ്റിയില്ലാത്ത രംഗങ്ങളാണ്. ഡേ ബ്രേക്കിങ്, അശ്വതി ക്രിയേഷൻസ്, കേരള കഫെ, അക്ഷയ് ചന
തിരുവനന്തപുരം: ദിലീപിന്റെ, രാമലീലയുടെ പ്രധാന ഭാഗങ്ങൾ ഇന്റർനെറ്റിൽ എത്തി. ചിത്രം തിയേറ്ററുകളിലെത്തി ദിവസങ്ങൾക്കകമാണ് ക്ലൈമാക്‌സ് അടക്കമുള്ള ദൃശ്യങ്ങൾ യൂട്യൂബിൽ പ്രചരിക്കുന്നത്. ചോർത്തിയവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
റിലീസ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ പ്രധാന ഘടകമായ ക്ലൈമാക്‌സ് അടക്കമുള്ളവ ചോർന്നത് അണിയറ പ്രവർത്തകരെ ഞെട്ടിച്ചിട്ടുണ്ട്. തിയറ്ററുകളിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തിയ നിലവാരം കുറഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇവ ഏത് തിയറ്ററുകളിൽ നിന്നും പകർത്തിയവയാണെന്ന് വ്യക്തമല്ല.
രാഷ്ട്രീയ ത്രില്ലറായ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ക്ലൈമാക്സാണ്. ദിലീപും രാധികയും ഉൾപ്പെടുന്ന ഈ രംഗം പോലും ചോർന്ന് ഇന്റർനെറ്റിലെത്തിയതിൽ പെടും. ചോർന്നതെല്ലാം തന്നെ ചിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവുകളായ രംഗങ്ങളാണ് എന്നതാണ് ഒരു പ്രത്യേകത. ഇതെല്ലാം തന്നെ തിയേറ്ററിൽ നിന്ന് പകർത്തിയ ക്വാളിറ്റിയില്ലാത്ത രംഗങ്ങളാണ്. ഡേ ബ്രേക്കിങ്, അശ്വതി ക്രിയേഷൻസ്, കേരള കഫെ, അക്ഷയ് ചന്ദ്രൻ എന്നീ അക്കൗണ്ടുകളിലൽ നിന്നാണ് ശനിയാഴ്ച യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതോടെ റിലീസിങ് പ്രതിസന്ധിയിലായ ചിത്രമാണ് രാമലീല. ജൂലായ് പത്തിന് ദിലീപ് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലായിരുന്നു ചിത്രം. ആദ്യം ജൂലായ് 7ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് 21ലേക്ക് മാറ്റിയിരുന്നു. സാങ്കേതിക കാരണങ്ങൾ കാരണമാണ് റിലീസ് വൈകുന്നത് എന്നായിരുന്നു അണിയറക്കാർ നൽകിയ വിശദീകരണം. തുടർന്ന് ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം കഴിഞ്ഞ വ്യാഴായ്ച റിലീസ് ചെയ്തത്.
ചിത്രത്തിന് കേരളത്തിലങ്ങോളമിങ്ങോളം വൻ സ്വീകാര്യത ലഭിക്കുന്നുവെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നതിനിടെയാണ് ഈ രംഗങ്ങൾ ചോർന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലാവുന്നതിന് മുൻപ് ചിത്രീകരണം പൂർത്തിയായതായിരുന്നു അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല.