- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമെന്ന മോഹം മനസ്സിൽ കടന്നു കൂടിയപ്പോൾ പയ്യന്റെ മനസ്സിൽ ലഡ്ഡു പൊട്ടി; ഒന്നല്ല ഒറ്റ പന്തലിൽ രണ്ട് പൊണ്ടാട്ടിയെ സ്വന്തമാക്കാൻ പയ്യൻസിന് മോഹം: സഹോദരിമാരുടെ പെൺമക്കളെ വിവാഹം ചെയ്യാനൊരുങ്ങിയ അമ്മാവന്റെ സ്വപ്‌നം സോഷ്യൽ മീഡിയ പൊളിച്ചടുക്കി
നല്ല പ്രായത്തിൽ വിവാഹം കഴിക്കണമെന്നത് എല്ലാവരുടെയും മോഹമാണ്. ഒരു പ്രായം തൊട്ട് പെണ്ണിനെ താലികെട്ടി സ്വന്തമാക്കുന്നത് പലരും സ്വപ്‌നം കണ്ട് തുടങ്ങുകയും ചെയ്യും. എന്നാൽ ആ മോഹം അതിരു വിട്ട പയ്യൻസിനെ സോഷ്യൽ മീഡിയ പൊളിച്ചടുക്കിയ കഥകേട്ടാൽ ആരും ഒന്ന് ചിരിച്ച് പോകും. രണ്ട് സഹോദരിമാരുടെ പെൺമക്കളെ ഒരു പന്തലിൽ വെച്ച് ഒരേ ദിവസം വിവാഹം ചെയ്യാൻ ഒരുങ്ങിയ തമിഴ്‌നാട് പയ്യൻസായ രാമമൂർത്തിയുടെ വിവാഹമാണ് സോഷ്യൽ മീഡിയ പൊളിച്ചടുക്കിയത്. തമിഴ്‌നാട്ടിലെ തിരുച്ചുഴിയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. വിവാഹം സ്്വപ്‌നം കണ്ട് തുടങ്ങിയ രാമമൂർത്തി ആദ്യം ചെന്നത് ഒരു സഹോദരിയായ കലശൈൽവിയുടെ വീട്ടിലേയ്ക്ക് ആയിരുന്നു. സഹോദരിയുെട മകൾ രേണുകാ ദേവിയെ തിരുമണം ചെയ്ത് സ്വന്തമാക്കണം അതായിരുന്നു മോഹം. എന്നാൽ ഒരു സമയത്ത് രണ്ട് പെണ്ണുങ്ങളെ സ്വന്തമാക്കണമെന്നായി പിന്നീട് പയ്യൻസിന്റെ ആഗ്രഹം. മറ്റൊരു പെണ്ണിനെ കൂടി സ്വന്തമാക്കണമെന്ന മോഹവുമായി ചെന്നുകയറിയതാവട്ടെ മറ്റൊരു സഹോദരിയുടെ വീട്ടിലും. ലക്ഷ്യം സഹോദരിയുടെ സുന്ദരിയായ മകളെയും വിവാഹം കഴിക്കണം.
നല്ല പ്രായത്തിൽ വിവാഹം കഴിക്കണമെന്നത് എല്ലാവരുടെയും മോഹമാണ്. ഒരു പ്രായം തൊട്ട് പെണ്ണിനെ താലികെട്ടി സ്വന്തമാക്കുന്നത് പലരും സ്വപ്‌നം കണ്ട് തുടങ്ങുകയും ചെയ്യും. എന്നാൽ ആ മോഹം അതിരു വിട്ട പയ്യൻസിനെ സോഷ്യൽ മീഡിയ പൊളിച്ചടുക്കിയ കഥകേട്ടാൽ ആരും ഒന്ന് ചിരിച്ച് പോകും. രണ്ട് സഹോദരിമാരുടെ പെൺമക്കളെ ഒരു പന്തലിൽ വെച്ച് ഒരേ ദിവസം വിവാഹം ചെയ്യാൻ ഒരുങ്ങിയ തമിഴ്‌നാട് പയ്യൻസായ രാമമൂർത്തിയുടെ വിവാഹമാണ് സോഷ്യൽ മീഡിയ പൊളിച്ചടുക്കിയത്.
തമിഴ്‌നാട്ടിലെ തിരുച്ചുഴിയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. വിവാഹം സ്്വപ്‌നം കണ്ട് തുടങ്ങിയ രാമമൂർത്തി ആദ്യം ചെന്നത് ഒരു സഹോദരിയായ കലശൈൽവിയുടെ വീട്ടിലേയ്ക്ക് ആയിരുന്നു. സഹോദരിയുെട മകൾ രേണുകാ ദേവിയെ തിരുമണം ചെയ്ത് സ്വന്തമാക്കണം അതായിരുന്നു മോഹം. എന്നാൽ ഒരു സമയത്ത് രണ്ട് പെണ്ണുങ്ങളെ സ്വന്തമാക്കണമെന്നായി പിന്നീട് പയ്യൻസിന്റെ ആഗ്രഹം.
മറ്റൊരു പെണ്ണിനെ കൂടി സ്വന്തമാക്കണമെന്ന മോഹവുമായി ചെന്നുകയറിയതാവട്ടെ മറ്റൊരു സഹോദരിയുടെ വീട്ടിലും. ലക്ഷ്യം സഹോദരിയുടെ സുന്ദരിയായ മകളെയും വിവാഹം കഴിക്കണം. രണ്ടാമത്തെ സഹോദരിയുടെ മകൾ അമുദവല്ലിയുടെ മുന്നിലാണ് രണ്ടാമത് എത്തിയത്.യുവാവിന്റെ ആ ആഗ്രഹത്തിന് വീട്ടുകാരും എതിരു നിന്നില്ല. അമുദവല്ലിയുടെ മകൾ ഗായത്രിയെ രാമമൂർത്തിക്ക് നൽകാൻ അവർ തീരുമാനിച്ചു.
കല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി. രണ്ടു വധുക്കളുടെയും വരന്റെയും ചിത്രങ്ങൾ ഉൾപ്പെടെ വെച്ച് വിവാഹക്കുറിയും അടിച്ചു. ഇതിനു പിന്നാലെയാണ് സംഭവങ്ങൾ മാറിമറിയുന്നത്, കലയആണക്കുറിയിൽ വധുവിന്റെ സ്ഥാനത്ത് രണ്ടു പേരുടെ പേരുകൾ കണ്ടതോടെ കിട്ടിയവർ കിട്ടിയവർ കുറിയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. കല്യാണക്കുറി വൈറലായതിനൊപ്പം സാമൂഹ്യക്ഷേമ വകുപ്പിന്റെ ശ്രദ്ധയിൽ സംഭവം പെട്ടു. ഇമതാടെ വിവാഹവേദിയിൽ എത്തിയ യുവാവിനെ കാത്ത് ക്ഷണിക്കാത്ത അതിഥികളും ഉണ്ടായിരുന്നു. പൊലീസുകാരും, സാമൂഹ്യക്ഷേമമവകുപ്പ് അധികൃതരും എത്തി.
രണ്ടു പേരെ ഒരേസമയം കല്യാണം കഴിക്കാനുള്ള യുവാവിന്റെ ശ്രമം ശെകയോടെ പൊളിച്ചടക്കി. ബഹുഭാര്യത്വം കുറ്റകരമാണെന്ന് ബോധ്യപ്പെടുത്തി വിവാഹം മുടക്കാൻ അധികൃതർ കുറച്ച് പ്രയാസപ്പെടുകയും ചെയ്തു. രണ്ടു ഭാര്യമാർ ഉണ്ടായിരിക്കണമെന്ന് ജാതകത്തിൽ ഉള്ളതുകൊണ്ടാണ് കല്യാണം കഴിക്കാൻ മുതിർന്നതെന്നും യുവാവ് പറഞ്ഞു. അവസാനം ആദ്യം കല്യാണം ഉറപ്പിച്ച രേണുക ദേവിയെ വിവാഹ പന്തലിൽ മിന്നു ചാർത്തി രംഗം ശാന്തമായി.