- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവ്യയുടെ ആദ്യ ഭർത്താവിന്റെ അഭിഭാഷകൻ; നിഷാലിനായി വിവാഹമോചനക്കേസ് വാദിച്ചതു കൊണ്ട് മാത്രം ആദ്യം നോ പറഞ്ഞു; സമ്മർദ്ദം ശക്തമാക്കി വമ്പൻ വക്കീലിനെ കൊണ്ട് സമ്മതം മൂളിച്ചത് ദിലീപിന്റെ ബന്ധുക്കൾ; അപ്പുണ്ണി എത്തിയതും ദൃശ്യങ്ങൾ കിട്ടില്ലെന്നതും വാദങ്ങളായി ഉയർത്തും; രാമൻപിള്ളയ്ക്ക് താരരാജാവിനെ രക്ഷിക്കാനാകുമോ?
കൊച്ചി: കാവ്യാ മാധവന്റെ ആദ്യ ഭർത്താവാണ് നിഷാൽ ചന്ദ്ര. കാവ്യയുമായുള്ള വിവാഹമോചനക്കേസിൽ നിഷാലിനായി ഹാജരായത് അഡ്വക്കേറ്റ് രാമൻ പിള്ളയായിരുന്നു. ഈ കേസിൽ ഭാഗമായതു കൊണ്ട് മാത്രമാണ് ദിലീപിനെ ആദ്യം രാമൻപിള്ള നിരുൽസാഹപ്പെടുത്തിയത്. പക്ഷേ നടൻ സമ്മർദ്ദം തുടർന്നു. അങ്ങനെ രാമൻപിള്ള കേസ് ഏറ്റെടുക്കുകയാണ്. അങ്ങനെ നിഷാൽ ചന്ദ്രയുടെ അഭിഭാഷകൻ ദിലീപിന്റേയും വക്കീലാകുന്നു. കേരളത്തിലെ ഏറ്റവും മുതിർന്ന അഭിഭാഷകനാണ് രാമൻപിള്ള. ക്രിമിനൽ കേസുകളിൽ അഗ്രഗണ്യൻ. രാമൻപിള്ള എത്തുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാണുന്നത്. ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് രാമൻപിള്ളയെ സമീപിച്ചത്. ആദ്യം എതിർത്തുവെങ്കിലും പിന്നീട് രാമൻപിള്ള വഴങ്ങുകയായിരുന്നു. ഇതോടെ ദിലീപിന് പ്രതീക്ഷയുമായി. നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാൽവെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു. ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണിനേയും ചർച്ചയിൽ ഉയർത്തി. എന്നാൽ ഹൈക്കോടതിയിൽ രാമൻപിള്ളയാണ് നല്ലതെന്ന് തിരിച്ചറിവിലെത്തി. ഇതോടെയാണ് രാംകുമാറിനെ മാറ്റി രാമൻപിള്ളയെ കൊണ്
കൊച്ചി: കാവ്യാ മാധവന്റെ ആദ്യ ഭർത്താവാണ് നിഷാൽ ചന്ദ്ര. കാവ്യയുമായുള്ള വിവാഹമോചനക്കേസിൽ നിഷാലിനായി ഹാജരായത് അഡ്വക്കേറ്റ് രാമൻ പിള്ളയായിരുന്നു. ഈ കേസിൽ ഭാഗമായതു കൊണ്ട് മാത്രമാണ് ദിലീപിനെ ആദ്യം രാമൻപിള്ള നിരുൽസാഹപ്പെടുത്തിയത്. പക്ഷേ നടൻ സമ്മർദ്ദം തുടർന്നു. അങ്ങനെ രാമൻപിള്ള കേസ് ഏറ്റെടുക്കുകയാണ്. അങ്ങനെ നിഷാൽ ചന്ദ്രയുടെ അഭിഭാഷകൻ ദിലീപിന്റേയും വക്കീലാകുന്നു. കേരളത്തിലെ ഏറ്റവും മുതിർന്ന അഭിഭാഷകനാണ് രാമൻപിള്ള. ക്രിമിനൽ കേസുകളിൽ അഗ്രഗണ്യൻ. രാമൻപിള്ള എത്തുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാണുന്നത്.
ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് രാമൻപിള്ളയെ സമീപിച്ചത്. ആദ്യം എതിർത്തുവെങ്കിലും പിന്നീട് രാമൻപിള്ള വഴങ്ങുകയായിരുന്നു. ഇതോടെ ദിലീപിന് പ്രതീക്ഷയുമായി. നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാൽവെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു. ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണിനേയും ചർച്ചയിൽ ഉയർത്തി. എന്നാൽ ഹൈക്കോടതിയിൽ രാമൻപിള്ളയാണ് നല്ലതെന്ന് തിരിച്ചറിവിലെത്തി. ഇതോടെയാണ് രാംകുമാറിനെ മാറ്റി രാമൻപിള്ളയെ കൊണ്ടു വരാൻ തീരുമാനിച്ചത്. കേസ് നടത്തിപ്പിൽ ഏറെ പിഴവുകൾ ദിലീപിന് സംഭവിച്ചതായി വിലയിരുത്തലുണ്ട്. സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകാത്തതാണ് ഇതിലൊന്ന്.
ഹൈക്കോടതിയിൽ ജസ്റ്റീസ് സുനിൽ തോമസ് വിശദമായ വിധിയാണ് പുറപ്പെടുവിച്ചത്. കേസിന്റെ മെരിറ്റിലേക്ക് കടക്കുകയും ചെയ്തു. വിധി ന്യായത്തിലെ ഈ പരാമർശങ്ങൾ ദിലീപിന് എതിരാണ്. അതുകൊണ്ട് കൂടിയാണ് ഹൈക്കോടതിയിൽ വീണ്ടും പോകുന്നത്. നേരിട്ട് സുപ്രീംകോടതിയിൽ പോയി ജാമ്യ ഹർജി തള്ളിയാൽ അത് പുറത്തിറങ്ങുകയെന്ന ദിലീപിന്റെ മോഹങ്ങളെ ബാധിക്കും. ഹൈക്കോടതിയിൽ എന്ന് ജാമ്യ ഹർജി കൊടുക്കണമെന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല. കേസ് പഠിക്കുകയാണ് രാമൻപിള്ളയെന്നാണ് സൂചന. അതിന് ശേഷം അദ്ദേഹമാകും തീരുമാനം എടുക്കുക.
കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെത്തിയില്ല, കുറ്റകൃത്യത്തിൽ ദിലീപിന്റെ കൂട്ടാളിയായ സുനിൽരാജ് (അപ്പുണ്ണി) ഒളിവിലാണ് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തത്. എന്നാൽ, ഈ രണ്ടുകാര്യങ്ങൾക്കും നിലവിൽ പ്രസക്തി നഷ്ടപ്പെട്ടു. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മുഖ്യ പ്രതി സുനിൽകുമാർ (പൾസർ സുനി) ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകർ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ കുറ്റസമ്മതമൊഴി നൽകി. അപ്പുണ്ണിയും പൊലീസിനു മൊഴിനൽകാനെത്തി. ഇതോടെ ദിലീപിന്റെ ജാമ്യഹർജിയെ എതിർക്കാൻ പൊലീസ് മുന്നോട്ടു വയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങൾ നിർണായകമാവും.
ആദ്യം മജിസ്‌ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹർജി തള്ളിയതാണ്. രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കേസ് ഡയറിയാണു വാദത്തിൽ നിർണായകമായത്. മജിസ്‌ട്രേട്ട് കോടതിക്കുശേഷം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകാനുള്ള നിയമപരമായ സാഹചര്യം പ്രതിഭാഗം ഉപയോഗപ്പെടുത്താതെയാണു നേരിട്ടു ഹൈക്കോടതിയെ സമീപിച്ചത്. മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹർജികൾ തള്ളിയപ്പോൾ പ്രതികൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതുമായി സുപ്രീം കോടതിയെ സമീപിക്കുന്നതു ബുദ്ധിയല്ലെന്ന നിയമോപദേശമാണു ദിലീപിനു ലഭിച്ചത്.
മൊബൈൽ ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴികൾ വസ്തുതാപരമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു പൊലീസ്. പക്ഷേ, ഫോൺ എങ്ങിനെ കണ്ടെത്തുമെന്ന കാര്യത്തിൽ അവർക്കു വ്യക്തതയുമില്ല.