- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ ഡിജിപിയെ ഒഴികെ ആരേയും വിശ്വാസമില്ലാത്ത മുഖ്യമന്ത്രി നിയമിക്കാതിരിക്കുന്നത് അനേകം പ്രധാന തസ്തികകൾ; പണിയറിയാവുന്നവരെയൊക്കെ മൂലയ്ക്കിരുത്തി; ഒന്നും അറിയാത്ത പാവയെ പോലെ ലോക്‌നാഥ് ബെഹ്‌റ; പിണറായിയെ കുഴപ്പത്തിലാക്കുന്നത് കരുണാകരന്റെ വിശ്വസ്തനായി ചാരക്കേസിലൂടെ വിവാദത്തിലായ ശ്രീവസ്താവയുടെ താൽപ്പര്യങ്ങൾ
തിരുവനന്തപുരം: കേരളാ പൊലീസിന് കൊണ്ട് പൊറുതി മുട്ടുകയാണ് സിപിഎം. പാർട്ടി ഭരണത്തെ പ്രതിസന്ധിയിലാക്കുന്നത് പൊലീസാണെന്ന് സിപിഎമ്മിനും അറിയാം. അത് മുഖ്യമന്ത്രി പിണറായി വിജയനോട് പറയാനാണ് ഏവർക്കും മടി. വി എസ് അച്യൂതാനന്ദന്റെ ഭരണകാലത്ത് കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. അന്ന് ആഭ്യന്തരത്തിന്റെ കടിഞ്ഞാൺ മന്ത്രിക്കായിരുന്നു. എന്നാൽ ഇന്ന് കാര്യമെല്ലാം തീരുമാനിക്കുന്നത് രമൺ ശ്രീവാസ്തവയാണ്. മുൻ ഡിജിപിയുടെ ഇഷ്ടപ്രകാരമാണ് കാര്യങ്ങളെല്ലാം നടക്കുന്നത്. പാർട്ടിയുടെ തീരുമാനം പോലും അട്ടിമറിക്കപ്പെടുന്നു. ഇതാണ് എല്ലാ പ്രശ്‌നത്തിനും കാരണം. കോടിയേരിയുടെ വിശ്വസ്താനാണ് ഡിജിപിയായ ഹേമചന്ദ്രൻ. പൊലീസിൽ നിന്ന് മാറ്റി ഫയർഫോഴ്‌സിലാണ് സ്ഥാനം. ക്രമസമാധാന ചുമതല വഹിച്ച ഹേമചന്ദ്രന് പൊലീസിനെ കുറിച്ച് നന്നായി അറിയാം. വിജിലൻസിൽ നിന്ന് പുറത്തുപോയ ഡിജിപി ജേക്കബ് തോമസ് സസ്‌പെൻഷനിൽ. എല്ലാം അറിയാവുന്ന സിങ്കം ഋഷിരാജ് സിങ് എക്‌സൈസിൽ. അങ്ങനെ കാര്യങ്ങളെ നേരാ വണ്ണം കൊണ്ടു പോകുന്നവർക്കൊന്നും ചുമതല ഇല്ല. ശങ്കർ റെഡ്ഡിക്കും നല്ല പ
തിരുവനന്തപുരം: കേരളാ പൊലീസിന് കൊണ്ട് പൊറുതി മുട്ടുകയാണ് സിപിഎം. പാർട്ടി ഭരണത്തെ പ്രതിസന്ധിയിലാക്കുന്നത് പൊലീസാണെന്ന് സിപിഎമ്മിനും അറിയാം. അത് മുഖ്യമന്ത്രി പിണറായി വിജയനോട് പറയാനാണ് ഏവർക്കും മടി. വി എസ് അച്യൂതാനന്ദന്റെ ഭരണകാലത്ത് കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. അന്ന് ആഭ്യന്തരത്തിന്റെ കടിഞ്ഞാൺ മന്ത്രിക്കായിരുന്നു. എന്നാൽ ഇന്ന് കാര്യമെല്ലാം തീരുമാനിക്കുന്നത് രമൺ ശ്രീവാസ്തവയാണ്. മുൻ ഡിജിപിയുടെ ഇഷ്ടപ്രകാരമാണ് കാര്യങ്ങളെല്ലാം നടക്കുന്നത്. പാർട്ടിയുടെ തീരുമാനം പോലും അട്ടിമറിക്കപ്പെടുന്നു. ഇതാണ് എല്ലാ പ്രശ്‌നത്തിനും കാരണം.
കോടിയേരിയുടെ വിശ്വസ്താനാണ് ഡിജിപിയായ ഹേമചന്ദ്രൻ. പൊലീസിൽ നിന്ന് മാറ്റി ഫയർഫോഴ്‌സിലാണ് സ്ഥാനം. ക്രമസമാധാന ചുമതല വഹിച്ച ഹേമചന്ദ്രന് പൊലീസിനെ കുറിച്ച് നന്നായി അറിയാം. വിജിലൻസിൽ നിന്ന് പുറത്തുപോയ ഡിജിപി ജേക്കബ് തോമസ് സസ്‌പെൻഷനിൽ. എല്ലാം അറിയാവുന്ന സിങ്കം ഋഷിരാജ് സിങ് എക്‌സൈസിൽ. അങ്ങനെ കാര്യങ്ങളെ നേരാ വണ്ണം കൊണ്ടു പോകുന്നവർക്കൊന്നും ചുമതല ഇല്ല. ശങ്കർ റെഡ്ഡിക്കും നല്ല പദവിയൊന്നുമില്ല. തുടക്കത്തിൽ കത്തികയറിയ ഡിജിപിയായിരുന്നു ലോക്‌നാഥ് ബെഹ്‌റ. എന്നാൽ രമൺ ശ്രീവാസ്തവ എത്തിയതോടെ ബെഹ്‌റയും വെറും പാവയായി. പൊലീസ് ഭരണത്തിൽ കാര്യമായൊന്നും ബെഹ്‌റ ചെയ്യുന്നില്ലെന്ന പരാതിയും പൊലീസിലെ ഒരു വിഭാഗത്തിനുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഇടപെടലോടെ പരിഹരിക്കണമെന്ന നിലപാടിലാണ് അവർ. പക്ഷേ ആർക്കും പിണറായിയോട് പറയാൻ ധൈര്യമില്ല.
കെ കരുണാകരന്റെ അതിവിശ്വസ്തനായിരുന്നു രമൺ ശ്രീവാസ്തവ. ചാരക്കേസിൽ കുടുങ്ങി സസ്‌പെൻഷനിലായി. പിന്നീട് കുറ്റവിമുക്തി. ബിഎസ്എഫിന്റെ തലവനായിരുന്ന ശ്രീവാസ്തവയെ പൊലീസിനെ നേരയാക്കാനാണ് മുഖ്യ ഉപദേശകനായി നിയമിച്ചത്. ടിപി സെൻകുമാർ കോടതി വിധിയുടെ ബലത്തിൽ ഡിജിപിയായെത്തിയ സാഹചര്യത്തിൽ കൂടിയായിരുന്നു ഇത്. എന്നാൽ സെൻകുമാർ പോയതോടെ പൊലീസ് ഭരണം ശ്രീവസ്തവ കൈയടക്കി. എല്ലാ പ്രധാന തസ്തികകളിലും വിശ്വസ്തരെ നിയമിച്ചു. അസ്താനയെ വിജിലൻസ് ഡിജിപിയാക്കിയതും രമൺ ശ്രീവാസ്തവ. ഇതോടെ കരുണാകര ഭരണകാലത്തെ പൊലീസ് തിരിച്ചെത്തി. ലോകപ്പ് മരണവും സിപിഎം സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനെത്തി. ഇതിന് മാറ്റം വരുത്തണമെന്നാണ് സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ നിലപാട്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തുടക്കത്തിൽ മേൽകോയ്മ കിട്ടി. ഇത് പിന്നീട് പോയി. സജി ചെറിയാൻ തോറ്റാൽ അതിന് കാരണം പൊലീസാണെന്നാണ് സിപിഎമ്മിൽ ഒരു വിഭാഗം വിലയിരുത്തുന്നത്. ചീഫ് സെക്രട്ടറിയുടെ റാങ്കിലാണ് ശ്രീവാസ്തവയുടെ പ്രവർത്തനം. അതുകൊണ്ട് തന്നെ ശ്രീവാസ്തവയെ അംഗീകരിക്കേണ്ട സാഹചര്യം പൊലീസ് ഡിജിപിക്ക് പോലുമുണ്ട്. വരാപ്പുഴ ലോക്കപ്പ് മർദ്ദനക്കേസിൽ ഉൾപ്പെടെ സർക്കാരിന്റെ ആഗ്രഹങ്ങൾ പൂർണ്ണമായും നടന്നില്ല. കുറ്റക്കാരെ രക്ഷിക്കും വിധമായിരുന്നു പ്രവർത്തനം. പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിക്കരുതെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് എന്തുവിവരം ലഭിച്ചാലും അന്വേഷിക്കാതെ വിടരുതെന്നും മുഖ്യമന്ത്രി പിണറായിവിജയൻ കർശനനിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല. കെവിന്റെ മരണത്തിലും നിറയുന്നത് ഇത് തന്നെയാണ്.
കേരള പൊലീസിന്റെ തുടർച്ചയായ വീഴ്ചകളിൽ ഒടുവിലത്തെ സംഭവമാണ് കെവിന്റെ കൊലപാതകം.വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലും ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നടപടികളിലും പൊലീസ് പാഠം പഠിച്ചില്ല. എടപ്പാളിൽ തിയേറ്ററിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിൽ തെളിവ് സഹിതം പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. വിവാദമായതോടെ പ്രതിക്കെതിരെ കേസ് എടുത്തു. പരാതി പൂഴ്‌ത്തിയ എസ്‌ഐയെയും എഎസ്‌ഐയെയും സസ്‌പെൻഡ് ചെയതു. ഏറ്റവും ഒടുവിൽ കോട്ടയത്തെ ക്രൂരമായ ദുരഭിമാനകൊല. കെവിന്റെ ഭാര്യയും ബന്ധുക്കളും ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് കരഞ്ഞ് കൊണ്ട് പരാതിപ്പെട്ടിട്ടും ഒന്നും ചെയ്യാത്ത പൊലീസ്. അനങ്ങാതിരുന്ന ഒരു പകൽ ഉണർന്ന് പ്രവർത്തിച്ചെങ്കിൽ കെവിൻ മരിക്കില്ലായിരുന്നു.
പൊലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും തകിടംമറിക്കുന്ന രീതിയിൽ ശ്രീവാസ്തവ ഇടപെടൽ നടത്തുകയാണ്. രാഷ്ട്രീയ അതിപ്രസരം സേനയുടെ വിശ്വാസ്യത തകർക്കുമെന്നും ഇതിനെ ചെറുക്കണമെന്നും ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ റിപ്പോർട്ടുനൽകിയിരുന്നു. ഇതിലും പരിഹാരമുണ്ടായില്ല. താഴേത്തട്ടിലെ നിയമനങ്ങൾ വരെ രാഷ്ട്രീയ ഇംഗിതമറിഞ്ഞ് ഉപദേഷ്ടാവാണ് നടത്തുന്നതത്രെ. കോട്ടയത്തെ കെവിൻ കൊലയിൽ പ്രതിസ്ഥാനത്തായ ഗാന്ധിനഗർ എസ്‌ഐ ഷിബുവിനെ അവിടെ നിയമിച്ചത് തലസ്ഥാനത്തെ ഡെപ്യൂട്ടികമ്മിഷണറുടെ ശുപാർശയിലാണ്. ഡി.ജി.പി, എ.ഡി.ജി.പി റാങ്കിൽ ഇരുപതിലേറെ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഒരുമാസമായി ഉത്തരമേഖലാ അഡി.ഡി.ജി.പിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ദക്ഷിണമേഖലാ എ.ഡി.ജി.പി അനിൽകാന്തിനാണ് ചുമതല. ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി തസ്തിക നിറുത്തലാക്കി 5റേഞ്ച് ഐ.ജിമാരെയും മേൽനോട്ടത്തിന് പൊലീസ് ആസ്ഥാനത്ത് ഒരു എ.ഡി.ജി.പിയെയും നിയമിച്ച് പൊലീസിനെ പൊളിച്ചുപണിയണമെന്നാണ് രമൺശ്രീവാസ്തവയുടെ ശുപാർശ.
കേസിൽപെട്ടാൽ ആറാംമാസത്തെ പുനഃപരിശോധനയിലൂടെ വീണ്ടും പൊലീസാകാം. 1129പൊലീസുകാർ ക്രിമിനൽകേസുകളിൽ പ്രതികളാണ്. സ്ത്രീപീഡനം, മയക്കുമരുന്ന് കേസ് പ്രതികളെപ്പോലും സ്റ്റേഷൻ ചുമതലയിൽനിന്ന് ഒഴിവാക്കാറില്ല. എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയാൽ നടപടിയെടുക്കാൻ 15വർഷമെങ്കിലും കഴിയും. അപ്പോഴേക്കും സ്ഥാനക്കയറ്റത്തിലൂടെ ഡിവൈ.എസ്‌പിയാകും. ഈ കീഴ് വഴക്കം മാറണമെന്നാണ് ഉയരുന്ന ആവശ്യം.