- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമനാട്ടുകര സ്വർണക്കടത്ത്; പിടിയിലായവരുടെ എണ്ണം 17 ആയി; ഇന്ന് ഒരാൾകൂടി അറസ്റ്റിൽ; പിടിയിലായത് താമരശേരി അരയറ്റുംചാലിൽ അബ്ദുൾനാസർ എന്ന ബാബു
മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പിടിയിലായവരുടെ എണ്ണം ഇതോടെ 17 ആയി. ഇന്ന് ഒരാൾകൂടി അറസ്റ്റിൽ. പിടിയിലായത് താമരശേരി കുടുക്കിൽ ഉമ്മാരം വഴി അരയറ്റുംചാലിൽ അബ്ദുൾനാസർ എന്ന ബാബു(36). കഴിഞ്ഞ 21ന് രാമനാട്ടുകര വാഹനാപകവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് സംഭവത്തിൽ കൊടുവള്ളിയിൽ നിന്നെത്തിയ മൂന്നാമത്തെ സംഘത്തിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായ അബ്ദുൾ നാസർ. ഇയാളിൽ നിന്നു ബൈക്കും കസ്റ്റഡിയിലെടുത്തു.
കൊടുവള്ളിയിൽ നിന്നെത്തിയ മൂന്നാം സംഘത്തിൽ പത്തു പേർ ഉൾപ്പെട്ടതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ നാസർ താമേേരശരിയിൽ നിന്നു പിടിയിലായത്. ഇയാൾ സംഭവ ദിവസം വിമാനത്താവള പരിസരത്തെത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രാമനാട്ടുകരയിലുായ വാഹനാപകടത്തിൽ ഉൾപ്പെട്ടവർക്ക് അന്നേ ദിവസം കരിപ്പൂരിൽ പിടികൂടിയ 1.11 കോടിയുടെ സ്വർണവുമായി ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നിൽ കൊടുവള്ളി കേന്ദ്രീകരിച്ച് സ്വർണക്കടത്ത് സംഘമാണെന്നാണ് തുടക്കം മുതലെ പൊലീസിന് സൂചന ലഭിച്ചിരുന്നു. ദുബായിൽ നിന്നെത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി മേലേതിൽ മുഹമ്മദ് ഷഫീഖ്(23)എന്ന യാത്രക്കാരനിൽ നിന്നാണ് സംഭവ ദിവസം കരിപ്പൂരിൽവെച്ച് 1.11 കോടിയുടെ സ്വർണം കരിപ്പൂർ എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയിരുന്നത്.
കോഫി മേക്കർ മെഷിനിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്.2.33 കിലോ സ്വർണമാണ് മെഷിനകത്ത് നിന്ന് കണ്ടെത്തിയത്.ഇവക്ക് മാർക്കറ്റിൽ 1.11 കോടി വിലലഭിക്കും.ദുബൈയിൽ നിന്ന് എയർഇന്ത്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. വാഹനാപകടത്തിൽ ഉൾപ്പെട്ടവർക്ക് സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം പുറത്തുവന്ന സാഹചര്യത്തിലാണ് കരിപ്പൂർപൊലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്നാണു 17പ്രതികളെ പിടികൂടിയത്.
വിമാനത്താവളത്തിനടുത്തുനിന്നും രണ്ടു വാഹനങ്ങളിലായി കൊടുവള്ളി സംഘത്തെ പിന്തുടർന്നാണ് ഇവർ രാമനാട്ടുകരയിലെത്തിയത്.എന്നാൽ ഇവർ ലക്ഷ്യമിട്ട 2.33 കിലോ സ്വർണം പുലർച്ചെ വിമാനത്താവളത്തിൽവച്ച് എയർ ഇന്റലിജൻസ് പിടികൂടിയിരുന്നു. കൊടുവള്ളി സംഘത്തെ പിന്തുടർന്ന ചെർപ്പുളശ്ശേരി സംഘം ഇതറിഞ്ഞതോടെ മടങ്ങി. മടക്കയാത്രയിലാണ് രാമനാട്ടുകരയിൽ വാഹനാപകടമുണ്ടായത്. സംഘം സഞ്ചരിച്ച ഒരു വാഹനം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
വാഹനം പിന്തുടരാൻ ശ്രമിക്കുന്നതിനിടെ രണ്ടു സംഘങ്ങളും തമ്മിൽ കൊണ്ടോട്ടി ഭാഗത്ത് ഏറ്റുമുട്ടിയിരുന്നു. ഈ സമയം വെടിയൊച്ച കേട്ടതായി പരിസരവാസികൾ പറയുന്നുണ്ട്. സംഭവത്തിൽ കസ്റ്റംസ് വിവരം ശേഖരിച്ചു. ഫറോക്ക് സ്റ്റേഷനിലെത്തി ഡപ്യൂട്ടി കമ്മിഷണറിൽനിന്നാണ് വിവരങ്ങൾ തേടിയത്.തിങ്കളാഴ്ച പുലർച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു.