- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ പരാജയത്തിൽ കീഴടങ്ങിയില്ല; തുടർ പരിശ്രമത്തിലുടെ സോൾവ് ചെയ്തത് ഏറ്റവും കഠിനമായ സാരിസ്‌കി കാൻസലേഷൻ പ്രോബ്ലം; ഗണിതത്തോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടു ചെന്നെത്തിച്ചത് രാമാനുജൻ പുരസ്‌കാര നിറവിൽ; പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയായി ചരിത്രം സൃഷ്ടിച്ച് മലയാളി പ്രഫ. നീനാ ഗുപ്ത
തിരുവനന്തപുരം: 2021ലെ ഗണിത ശാസ്ത്രത്തിലെ മികച്ച യുവ പ്രതിഭകൾക്ക് നൽകുന്ന രാമാനുജ പുരസ്‌കാരത്തിന് അർഹയായി മലയാളി പ്രൊഫസർ നീന ഗുപ്ത.ജ്യാമിതിയിലെയും, കമ്മ്യൂട്ടേറ്റീവ് ബീജഗണിതത്തിലെയും മികച്ച പ്രവർത്തനത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊത്തക്കത്തയിലെ അദ്ധ്യാപികയാണ് പ്രഫ. നീനാ ഗുപ്ത.2005-ൽ ആദ്യമായി ആരംഭിച്ച ഈ പുരസ്‌ക്കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ഗുപ്ത.
കഠിന പ്രയത്നത്തിലൂടെ അർഹിച്ച അംഗീകാരം നേടിയെടുത്ത കഥയാണ് ഈ വർഷത്തെ രാമാനുജൻ പുരസ്‌കാര ജേതാവായ നീന ഗുപ്തയുടേത്. അൾജിബ്രായിക് ജോമട്രി, കമ്മ്യൂട്ടേറ്റിവ് അൾജിബ്ര എന്നിവയിലെ പ്രതിഭ കണക്കിലെടുത്താണ് ഗണിതശാസ്ത്രജ്ഞയും കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ നീനയെ തേടി പുരസ്‌കാരമെത്തിയത്. വികസ്വര രാജ്യങ്ങളിലെ 45 വയസിൽ താഴെയുള്ള ഗണിത ഗവേഷകർക്കാണ് പുരസ്‌കാരം നൽകുന്നത്.
2005ലാണ് രാമാനുജൻ പുരസ്‌കാരം ആദ്യമായി വിതരണം ചെയ്തത്. ലോകത്ത് രാമാനുജൻ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് നീന ഗുപ്ത. ഇന്ത്യയിൽ നിന്നും ഈ പുരസ്‌കാരം കരസ്ഥമാക്കുന്ന നാലാമത്തെയാളുമാണ് നീന.കമ്മ്യൂട്ടേറ്റിവ് ബിജഗദണിതം, ജ്യാമിതി എന്നിവയിൽ ശ്രദ്ധേയമായ പ്രകടനമാണ് നീനയുടേത്. ലോകത്തിലെ ഏറ്റവും പ്രയാസമേറിയ സാരിസ്‌കി കാൻസലേഷൻ പ്രോബ്ലം പരിഹരിച്ച് നീന തന്റെ ഗണിതശാസ്ത്രത്തിലെ കഴിവ് തെളിയിച്ചിരുന്നു.
വികസ്വര രാജ്യങ്ങളിൽ നിന്നുള്ള മികച്ച യുവ ഗണിതശാത്ര പ്രതിഭകൾക്കാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് രാമാനുജ പുരസ്‌കാരം നൽകുന്നത്. ആർജിബ്രിക് ജോമെട്രി, കമ്മ്യൂട്ടേറ്റീവ് ആൾജിബ്ര തുടങ്ങിയ ഗണിത മേഖലയിലെ കണ്ടെത്തലുകൾക്കാണ് പുരസ്‌കാരം.
കുട്ടിക്കാലം മുതൽ ഗുപ്തയ്ക്ക് ഗണിതശാസ്ത്രത്തിൽ വലിയ താൽപ്പര്യമുണ്ടായിരുന്നു. ഡൺലോപ്പിലെ ഖൽസ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം ഗുപ്ത കോലാറ്റയിലെ ബെഥൂൺ കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. ഗുപ്ത മാസ്റ്റേഴ്‌സും പിഎച്ച്.ഡിയും നേടി. ഐഎസ്ഐയിൽ നിന്ന് ബിരുദം നേടി, താമസിയാതെ ഫാക്കൽറ്റിയായി നിയമിക്കപ്പെട്ടു.
2009ൽ ഇന്ത്യൻ സ്റ്റ്ാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി വിദ്യാർത്ഥിയായിരിക്കെ സാരിസ്‌കി കാൻസലേഷൻ പ്രോബ്ലം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. ഇതിനായി നീന കണ്ടെത്തിയ വഴി പ്രൊഫസറെ അറിയിച്ചു. എന്നാൽ സമയം നഷ്ടമാക്കുന്നത് എന്ന് വിശേഷിപ്പിച്ച് പ്രൊഫസർ വാദം നിരസിച്ചു. തോറ്റ് പിന്മാറാൻ നീന തയ്യാറല്ലായിരുന്നു. 2012ൽ സാരിസ്‌കി കാൻസലേഷൻ പ്രോബ്ലം അനായാസമായി നീന പരിഹരിച്ചു. 2014ൽ യുവ ശാസ്ത്രജ്ഞർക്കുള്ള ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി പുരസ്‌കാരം നീനയെ തേടിയെത്തി.
ഡൺലോപ്പിലെ ഖൽസ ഹൈസ്‌കൂൾ പഠനത്തിന് ശേഷം കൊൽക്കത്തയിലെ ബെഥൂൺ കോളേജിൽ നിന്നായിരുന്നു ബിരുദം നേടിയത്. കൊൽക്കത്ത സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി.2011ലാണ് നീന കമ്മ്യൂട്ടേറ്റിവ് ബീജഗണിതത്തിൽ ഗവേഷണം പൂർത്തിയാക്കിയത്. രണ്ട് വർഷം കൊണ്ട് അമർത്യ കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു പഠനം. പിഎച്ച്ഡി പൂർത്തിയാക്കാൻ അഞ്ച് വർഷം വേണമെന്നായിരുന്നു അച്ഛനോട് നീന പറഞ്ഞത്. എന്നാൽ വെറും രണ്ട് വർഷം കൊണ്ട് ഗവേഷണം പൂർത്തിയാകുകയായിരുന്നു. തുടർന്നാണ് അദ്ധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്.
കണക്ക് അത്ര പ്രയാസമേറിയതല്ല എന്നാണ് നീനയുടെ പക്ഷം. മറ്റ് വിഷയങ്ങളെ പോലെ ഗണിതം ഓർത്ത് വെയ്ക്കേണ്ട ഒന്നല്ലെന്ന് നീന ഇന്ത്യ ടുഡേയോട് പറഞ്ഞു. നിങ്ങളുടെ ആശയം വ്യക്തമാണെങ്കിൽ ഗണിതപ്രശ്നങ്ങൾ പരിഹരിക്കാനാകും. പരിശീലനമാണ് വിജയത്തിലേക്കുള്ള താക്കോൽ. മറ്റ് മന്ത്രങ്ങളൊന്നും കണക്കിലില്ല. എല്ലാവരും കണക്കിനെ അവഗണിക്കുന്നത് തുടക്കത്തിലുണ്ടാകുന്ന പേടി കൊണ്ടാണെന്നും നീന പറയുന്നു.ഇത് ആരംഭം മാത്രമാണെന്നാണ് നീന പറയുന്നത്. പരിഹരിക്കാനാകാത്ത നിരവധി ഗണിത പ്രശ്നങ്ങൾ കണക്കിലുണ്ട്. വിദ്യാർത്ഥികളെ പഠിപ്പിക്കുകയും അവരിൽ നിന്ന് പഠിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും നീന കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല ഗുപ്ത പ്രശസ്തയാകുന്നത്. 2014ലെ യങ് സയന്റിസ്റ്റ് ജേതാവുമായിരുന്നു.2019-ൽ ഗുപ്തയ്ക്ക് ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാരം ലഭിച്ചു. ബീജഗണിത ജ്യാമിതിയിലെ അടിസ്ഥാന പ്രശ്നമായ സാരിസ്‌കി റദ്ദാക്കൽ പ്രശ്നത്തിനുള്ള പരിഹാരത്തിന് 2014-ൽ അവർക്ക് ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ യുവ ശാസ്ത്രജ്ഞരുടെ അവാർഡ് ലഭിച്ചു.അബ്ദുൾ സലാം ഇന്റർനാഷണൽ സെന്റർ ഫോർ തിയറ്ററിക്കൽ ഫിസിക്സ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ഇന്റർനാഷണൽ മാത്തമാറ്റിക്കൽ സൊസൈറ്റി എന്നിവ സംയുക്തമായാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുക.
മറുനാടന് മലയാളി ബ്യൂറോ