- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമന്റിന്റെ പേരിൽ രണ്ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഉന്തും തള്ളും മറ്റുള്ളവർ ഏറ്റെടുത്തപ്പോൾ നടന്നത് കൂട്ടയടി; നാണക്കേടായ സംഭവം പരിഹരിക്കാൻ സാധിക്കാതെ വന്നപ്പോൾ പൊലീസിനെ വിളിച്ച് മാനേജ്മെന്റ്; രാമപുരം അഗസ്റ്റിനസ് കോളേജിലെ രണ്ടും മൂന്നും വർഷ ബികോം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം ഇങ്ങനെ
കോട്ടയം: രാമപുരം മാർ അഗസ്റ്റിനസ് കോളേജിലെ വിദ്യാർത്ഥികൾ തമ്മിലടിച്ചത് കളിയാക്കലിന്റെയും കമന്റടിയുടേയും പേരിൽ. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടൊണ് ബികോം രണ്ടാം വർഷ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിലടിച്ചത്. കോളേജിൽ കഴിഞ്ഞ കുറച്ച് ദിവസമായി ഇരു വിഭാഗവും തമ്മിൽ പ്രശ്നം നിലനിൽക്കുന്നുണ്ടായിരുന്നു. സംഭവത്തിൽ രാമപുരം പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മുൻപും വിദ്യാർത്ഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇതെല്ലാം പറഞ്ഞ് തീർത്തിരുന്നു. കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗവും തമ്മിൽ മുൻപ് ചില പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നീട് ഇന്നലെ മൂന്നാം വർഷ വിദ്യാർത്ഥികളിലൊരാൾ അത് വഴി കടന്ന് പോയപ്പോൾ ജൂനിയർ വിദ്യാർത്ഥികൾ എന്തോ കമന്റ് പറയുകയും പിന്നീട് ഇതിൽ രണ്ട് വിദ്യാർത്ഥികൾ തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. ഇത് കണ്ട് നിന്ന രണ്ട് വിഭാഗവും പ്രശ്നത്തിൽ പെട്ടന്ന് തന്നെ ഇടപെട്ടതോടെയാണ് കൂട്ടയടിയായി സം
കോട്ടയം: രാമപുരം മാർ അഗസ്റ്റിനസ് കോളേജിലെ വിദ്യാർത്ഥികൾ തമ്മിലടിച്ചത് കളിയാക്കലിന്റെയും കമന്റടിയുടേയും പേരിൽ. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടൊണ് ബികോം രണ്ടാം വർഷ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിലടിച്ചത്. കോളേജിൽ കഴിഞ്ഞ കുറച്ച് ദിവസമായി ഇരു വിഭാഗവും തമ്മിൽ പ്രശ്നം നിലനിൽക്കുന്നുണ്ടായിരുന്നു. സംഭവത്തിൽ രാമപുരം പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മുൻപും വിദ്യാർത്ഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇതെല്ലാം പറഞ്ഞ് തീർത്തിരുന്നു.
കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗവും തമ്മിൽ മുൻപ് ചില പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നീട് ഇന്നലെ മൂന്നാം വർഷ വിദ്യാർത്ഥികളിലൊരാൾ അത് വഴി കടന്ന് പോയപ്പോൾ ജൂനിയർ വിദ്യാർത്ഥികൾ എന്തോ കമന്റ് പറയുകയും പിന്നീട് ഇതിൽ രണ്ട് വിദ്യാർത്ഥികൾ തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. ഇത് കണ്ട് നിന്ന രണ്ട് വിഭാഗവും പ്രശ്നത്തിൽ പെട്ടന്ന് തന്നെ ഇടപെട്ടതോടെയാണ് കൂട്ടയടിയായി സംഭവം മാറിയത്. സംഭവം പുറത്തറിഞ്ഞത് വലിയ നാണക്കടാണുണ്ടാക്കിയതെങ്കിലും വിദ്യാർത്ഥികളുടെ പരാതി കേട്ട ശേഷം പൊലീസ് നടപടി മാത്രമാണ് പ്രശ്നങ്ങൾക്ക് പരിഹാരമെന്ന് പ്രിൻസിപ്പാൾ തീരുമാനിക്കുകയായിരുന്നു.
അടിപിടി നടന്ന ശേഷം ഇരു വിഭാഗം വിദ്യാർത്ഥികളും പരാതിയുമായി പ്രിൻസിപ്പാളിനെ സമീപിക്കുകയായിരുന്നു. രണ്ടാം വർഷ വിദ്യാർത്ഥിയായ അർജുനും മൂന്നാം വർഷ വിദ്യാർത്ഥികളിലൊരാളുമാണ് പരാതിയുമായി പ്രിൻസിപ്പാളിനെ സമീപിച്ചത്. ഇരു വിഭാഗവും പേരറിയാവുന്ന വിദ്യാർത്ഥികളുടെ പേരും പിന്നെ കണ്ടാലറിയാവുന്നവരും എന്ന് തന്നെയാണ് പരാതിയിൽ സൂചിപ്പിച്ചത്. തുടർന്ന് രാമപുരം പൊലീസിനാണ് പ്രിൻസിപ്പാൾ പരാതി നൽകിയത്. തന്റെ കോളേജിലെ ബി.കോം വിഭാഗത്തിലെ രണ്ടാം വർഷ മൂന്നാം വർഷ വിദ്യാർത്ഥികൾ തമ്മിൽ തല്ലുകൂടിയെന്നും കോളേജിൽ കലാപാന്തരീക്ഷം ശ്രിഷ്ടിച്ച ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് തനിക്ക് ലഭിച്ച പരാതിയിൽ പറയുന്നതെന്നും രാമപുരം സബ് ഇൻസ്‌പെക്ടർ ലാലു മറുനാടൻ മലയാളിയോട് പറഞ്ഞു.
കോളജിലെ ബികോം വിഭാഗത്തിലെ രണ്ടാം വർഷത്തിനും മൂന്നാം വർഷത്തിനും ഇന്ന് അവധി നൽകിയിരിക്കുകയാണ്. മറ്റ് എല്ലാ ഡിപ്പാർട്മെന്റുകൾക്കും ക്ലാസുകൾ നടക്കുന്നുണ്ട്. പ്രിൻസിപ്പാളിന്റെയും ചില അദ്ധ്യാപകരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നാളെ കോളജിലേക്കു പോയി കൂടുതൽ വിശദാംശങ്ങൾ സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.
പലപ്പോഴായി ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടായതിനെ മറ്റ് നടപടികളെടുക്കാതെ പറഞ്ഞ് തീർത്തതാണ് പ്രശ്‌നം ഇങ്ങനെ നീളാൻ കാരണമെന്നും അത്കൊണ്ട് തന്നെയാണ് കൃത്യമായ നിയമ നടപടികൾ സ്വീകരിക്കാൻ കോളേജ് അധികൃതർ തീരുമാനിച്ചതെന്നും പരാതിയിൽ പറയുന്നതായും പൊലീസ് പറയുന്നു.ഈ മാസം ഒൻപതാം തീയതിയും ഇരു വിഭാഗവും തമ്മിൽ അടിപിടിയുണ്ടായതായി പൊലീസ് പറയുന്നു.