- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിക്കാരുടെ പ്രിയ വൈദികൻ എം.എസ്.സ്‌കറിയ റമ്പാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; വിടവാങ്ങിയത് സ്‌നേഹത്തിന്റെയും കരുതലിന്റെയും കാവലാൾ; മലങ്കര ഓർത്തഡോക്സ് സഭ മുൻ ഭദ്രാസന സെക്രട്ടറിയുടേത് കർമ്മ നിരതമായ ജീവിതം
ചെങ്ങന്നൂർ: സ്‌നേഹത്തിന്റെയും, കരുതലിന്റെയും കാവലാളായിരുന്ന എം.എസ്.സ്‌കറിയ റമ്പാൻ വലിയൊരു സുഹൃദ് വലയത്തിന് ഉടമായതിൽ അത്ഭുതമില്ല. കുട്ടികളുടെയും യുവാക്കളുടെയും കൈകളിലാണ് മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഭാവിയെന്ന് അദ്ദേഹം വിശ്വസിച്ചു. ഡൽഹിയിൽ സഭയുടെ ഭദ്രാസന സെക്രട്ടറിയായിരിക്കെ ഈ ഔൽസുക്യമാണ് അദ്ദേഹത്തെ കർമനിരതനാക്കിയത്. വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന എം.എസ്. സ്‌കറിയ റമ്പാൻ ചൊവ്വാഴ്‌ച്ചയാണ് അന്തരിച്ചത്. അറുപത്തിയാറുകാരനായ റമ്പാൻ കഴിഞ്ഞ 13നു കോലഞ്ചേരിയിൽ നിന്നു കോട്ടയത്തേക്കുള്ള യാത്രാമധ്യേയാണ് വാഹനാപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച മൂന്നിന് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലാണ്് സംസ്‌കാരം. വ്യോമസേനയിൽ സേവനമനുഷ്ഠിച്ചശേഷം 1989-ൽ വൈദികനായ എം.എസ്. സ്‌കറിയ എന്ന ജനങ്ങളുടെ റമ്പാച്ചൻ 1992-ലാണ് ഡൽഹിയിലെത്തുന്നത്. റമ്പാച്ചൻ ഡൽഹി ഭദ്രാസന സെക്രട്ടറിയായിരിക്കേ തുഗ്ലക്കാബാദ് സെയ്ന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, ഭിവാഡി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എന്നിവയുടെ ചുമതലയുമുണ്ടായിരുന്നു. 19
ചെങ്ങന്നൂർ: സ്‌നേഹത്തിന്റെയും, കരുതലിന്റെയും കാവലാളായിരുന്ന എം.എസ്.സ്‌കറിയ റമ്പാൻ വലിയൊരു സുഹൃദ് വലയത്തിന് ഉടമായതിൽ അത്ഭുതമില്ല. കുട്ടികളുടെയും യുവാക്കളുടെയും കൈകളിലാണ് മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഭാവിയെന്ന് അദ്ദേഹം വിശ്വസിച്ചു. ഡൽഹിയിൽ സഭയുടെ ഭദ്രാസന സെക്രട്ടറിയായിരിക്കെ ഈ ഔൽസുക്യമാണ് അദ്ദേഹത്തെ കർമനിരതനാക്കിയത്.
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന എം.എസ്. സ്‌കറിയ റമ്പാൻ ചൊവ്വാഴ്‌ച്ചയാണ് അന്തരിച്ചത്. അറുപത്തിയാറുകാരനായ റമ്പാൻ കഴിഞ്ഞ 13നു കോലഞ്ചേരിയിൽ നിന്നു കോട്ടയത്തേക്കുള്ള യാത്രാമധ്യേയാണ് വാഹനാപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച മൂന്നിന് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലാണ്് സംസ്‌കാരം.
വ്യോമസേനയിൽ സേവനമനുഷ്ഠിച്ചശേഷം 1989-ൽ വൈദികനായ എം.എസ്. സ്‌കറിയ എന്ന ജനങ്ങളുടെ റമ്പാച്ചൻ 1992-ലാണ് ഡൽഹിയിലെത്തുന്നത്. റമ്പാച്ചൻ ഡൽഹി ഭദ്രാസന സെക്രട്ടറിയായിരിക്കേ തുഗ്ലക്കാബാദ് സെയ്ന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, ഭിവാഡി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എന്നിവയുടെ ചുമതലയുമുണ്ടായിരുന്നു. 1995-ൽ ലണ്ടനിലേക്കുപോയ അദ്ദേഹം 2005-ൽ മടങ്ങിയെത്തി വീണ്ടും ഭദ്രാസന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ജൂൺ വരെ ഈ സ്ഥാനത്ത് തുടർന്നു.
ഭദ്രാസനാധിപനായിരുന്ന ഇയോബ് മാർ പീലക്സിനോസിന് ആരോഗ്യകാരണങ്ങളാൽ സജീവമാകാൻ കഴിയാതെ വന്നതോടെയാണ് സ്‌കറിയ റമ്പാൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഡൽഹിയിലെ പല വേദികളിലും ഭദ്രാസനത്തിന്റെ പ്രതിനിധിയായി പങ്കെടുത്തത് അദ്ദേഹമായിരുന്നു. പുതിയ ബിഷപ്പായി യൂഹാനോൻ മാർ ദിമത്രയോസ് ചുമതലയേറ്റപ്പോഴും ഭദ്രാസനസെക്രട്ടറിയായി ഇദ്ദേഹം തുടർന്നു.
1951 ഒക്ടോബര് രണ്ടിനു ചെങ്ങന്നൂര് തൈമറവുംകര മോടിയിൽ ഇളപ്പുംപാട്ട് സ്‌കറിയ നൈനാന് പരേതയായ സാറാമ്മ നൈനാന് ദമ്പതികളുടെ മകനായാണ് ജനനം. 1989ല് വൈദികനായി. നോർ്ത്ത ഡല്ഹി സെന്റ് ബേസിൽ, നട്ടാശേരി സെന്റ് തോമസ്, കുമ്മനം സെന്റ് ജോര്ജ്, പുലിയൂര് സെന്റ്‌മേരീസ് ആന്ഡ് സെന്റ് ജോണ്‌സ്, തുഗ്ലക്കാബാദ് സെന്റ്‌തോമസ്, ബിവാഹ്ദി മാര്ഗ്രിഗോറിയോസ്, ലണ്ടന് സെന്റ് ജോര്ജിയസ്, അബുദാബി സെന്റ് ജോര്ജ് എന്നീ ദേവാലയങ്ങളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.