- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യനില വഷളായതിന് പിന്നാലെ ഓർത്തഡോക്‌സ് റമ്പാൻ പോൾ തോമസ് അച്ചനെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്; നടപടി അടിയന്തര വൈദ്യസഹായം നൽകണമെന്ന് മെഡിക്കൽ സംഘം നിർദ്ദേശിച്ചതിനെ തുടർന്നെന്ന് പൊലീസ്; പള്ളിക്ക് മുന്നിൽ വിശ്വാസികളുടെ എതിർപ്പിന് മുന്നിൽ കഴിഞ്ഞത് ഒരു പകലും രാത്രിയും; ആഹ്ലാദത്തിൽ യാക്കോബായ വിശ്വാസികൾ
കോതമംഗലം: ഓർത്തഡോക്‌സ് വൈദികനായ തോമസ് പോൾ റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവുമായി കോതമംഗലം ചെറിയ പള്ളിയിൽ എത്തിയ റമ്പാൻ കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിക്ക് എത്തുകയായിരുന്നു. ഇന്നലെ മുതൽ കാറിൽ തന്നെ കഴിഞ്ഞ അദ്ദേഹം ടോയ്‌ലറ്റിൽ പോയി മടങ്ങിയെത്തിയപ്പോൾ കാറിനുള്ളിൽ കയറാൻ പൊലീസ് അനുവദിച്ചില്ല. കൊലഞ്ചേരി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയത്. അദ്ദേഹത്തെ അക്തതേക്ക് കടത്തിവിടില്ല എന്ന നിലപാടിൽ പള്ളി പരിസരത്ത് യാക്കോബായ വിശ്വാസികൾ രാവിലെ മുതൽ തന്നെ എത്തിയിരുന്നു. രക്തത്തെിലെ അണുക്കളുടെ അളവ് കൂടുന്നുവെന്നും എത്രയും വേഗം വൈദ്യ സഹായം നൽകണം എന്ന് മെഡിക്കൽ സംഗം പറഞ്ഞത് അനുസരിച്ചാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ പ്രവേശിക്കാനായി രാവിലെ എത്തിയ ഓർത്തഡോക്‌സ് വിഭാഗം റമ്പാൻ രാത്രിയിലും കാറിൽ തന്നെ കഴിയുകയായിരുന്നു ഇടയ്ക്ക് ഇന്ന് കാറിന്റെ ഇന്ധനം തീർന്നപ്പോൾ മാത്രമാണ് അൽപ നേരകം പുറത്ത് നിന്നത്.. യാക്കോബായ വി
കോതമംഗലം: ഓർത്തഡോക്‌സ് വൈദികനായ തോമസ് പോൾ റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവുമായി കോതമംഗലം ചെറിയ പള്ളിയിൽ എത്തിയ റമ്പാൻ കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിക്ക് എത്തുകയായിരുന്നു. ഇന്നലെ മുതൽ കാറിൽ തന്നെ കഴിഞ്ഞ അദ്ദേഹം ടോയ്‌ലറ്റിൽ പോയി മടങ്ങിയെത്തിയപ്പോൾ കാറിനുള്ളിൽ കയറാൻ പൊലീസ് അനുവദിച്ചില്ല. കൊലഞ്ചേരി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയത്. അദ്ദേഹത്തെ അക്തതേക്ക് കടത്തിവിടില്ല എന്ന നിലപാടിൽ പള്ളി പരിസരത്ത് യാക്കോബായ വിശ്വാസികൾ രാവിലെ മുതൽ തന്നെ എത്തിയിരുന്നു. രക്തത്തെിലെ അണുക്കളുടെ അളവ് കൂടുന്നുവെന്നും എത്രയും വേഗം വൈദ്യ സഹായം നൽകണം എന്ന് മെഡിക്കൽ സംഗം പറഞ്ഞത് അനുസരിച്ചാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ പ്രവേശിക്കാനായി രാവിലെ എത്തിയ ഓർത്തഡോക്‌സ് വിഭാഗം റമ്പാൻ രാത്രിയിലും കാറിൽ തന്നെ കഴിയുകയായിരുന്നു ഇടയ്ക്ക് ഇന്ന് കാറിന്റെ ഇന്ധനം തീർന്നപ്പോൾ മാത്രമാണ് അൽപ നേരകം പുറത്ത് നിന്നത്.. യാക്കോബായ വിശ്വസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് അദ്ദേഹത്തിന് ഒരിഞ്ച് മുന്നോട്ടുപോവാൻ ആയില്ല. കഴിഞ്ഞ രാത്രിയിലും യാക്കോബായ വിശ്വാസികളുടെ കനത്ത പ്രതിഷേധം തുടരുകയായിരുന്നു. പ്രാർത്ഥനകളും മുദദ്രാവാക്യങ്ങളുമായി പള്ളിയിൽ എത്തുന്ന വിശ്വസികളുടെ എണ്ണം ഓരോ മണിക്കൂറിലും കൂടി വരികയായിരുന്നു.
ഇന്നലെ രാവിലെയും അതിന് ശേഷം ഉച്ചക്ക് ഒരു മണിയോടെയാണ് തോമസ് പോൾ റമ്പാൻ രണ്ടാംവട്ടവും പള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ വിശ്വാസികളുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് റമ്പാന് പള്ളിയിൽ പ്രവേശിക്കാനായില്ല. പ്രതിരോധം മറികടന്ന് റമ്പാനെ പള്ളിയിൽ പ്രവേശിപ്പിക്കാനുള്ള പൊലീസ് നീക്കവും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഒരു കാരണവശാലും റമ്പാനെ പള്ളിയിൽ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് വിശ്വാസികൾ ഇന്നലെ മുതൽ ഉറച്ച് നിന്നത്. ഇന്ന് രാവിലെ 11 മണി വരെ കാറിൽ തന്നെ കഴിഞ്ഞ ശേഷം അതിന് പിന്നാലെ മറ്റ് കാര്യങ്ങൾ തീരുമാനിക്കും എന്ന നിലപാടാണ് റമ്പാൻ സ്വീകരിച്ചത്.
എന്നാൽ ഇടയ്ക്ക് ഇന്ധനം തീർന്നപ്പോൾ അൽപ്പ നേരം പുറത്ത് നിന്നത് അല്ലാതെ മറ്റൊരു നീക്കവും നടത്താൻ കഴിഞ്ഞില്ല. പള്ളിയിൽ പ്രവേശിക്കാനുള്ള റമ്പാന്റെ ഒരു നീക്കത്തിനും ഇന്നലെ രാത്രി പൊലീസ് അനുമതി നൽകിയിരുന്നില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് വ്യക്തിപരമായി അദ്ദേഹത്തിനുള്ള സുരക്ഷയാണ് ഉറപ്പുനൽകിയത്. റമ്പാൻ സ്വമേധയാ പള്ളിയിലേക്ക് കയറാൻ ശ്രമിച്ചാൽ സുരക്ഷ നൽകാനാവില്ലെന്നാണ് പൊലീസ് നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിരുന്നത്. അതിനിടെ സഭാതർക്കം ഒരു ക്രമസമാധാന പ്രശ്‌നമായി വളരുമെന്ന ആശങ്കയും പൊലീസിനുണ്ട്. എങ്ങനെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സർക്കാറിനും പൊലീസിനും ഒരു വ്യക്തതുമില്ല. ഇന്ന് രാവിലെ ഉന്നത പൊലീസ് അധികൃതർ എത്തി ബാക്കികാര്യങ്ങൾ തീരുമാനിക്കുമെന്നാണ് സൂചന ലഭിച്ചതെങ്കിലും ഇനിയും ഒരു നിർണായക തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ശബരിമല വിഷയത്തെക്കാൾ വലിയ പ്രതിസന്ധിയായി മാറാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല
ഇന്ന് രാവിലെ മുതൽ അതിനാടകീയമായ സംഭവങ്ങളാണ് കോതമംഗലം പള്ളിയിൽ ഉണ്ടായത്. ഹെക്കോടതി വിധി അനുസരിച്ച് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്‌സ് വിഭാഗം പ്രാർത്ഥനക്ക് എത്തിയതോടെയാണ് സംഘർഷം ഉടലെടുത്ത്. പള്ളിയിൽ തമ്പടിച്ച യാക്കോബായ വിഭാഗം വിശ്വാസികൾ ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി റമ്പാനെ തടയുകയായിരുന്നു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കാൻ പൊലീസ് ശ്രമിച്ചു. എന്നാൽ, വലിയ തോതിൽ വിശ്വാസികൾ സംഘടിച്ചതോടെ പൊലീസിന് നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങൾ മാറി. ഇതോടെ റമ്പാന് സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
അതിനിടെ ശക്തമായ പ്രതിഷേധവുമായി സ്ത്രീകൾ അടക്കമുള്ള വിശ്വാസികളും സ്ഥലത്തെത്തി. റമ്പാൻ തോമസ് പോളും ഏതാനും പേരും മാത്രമാണ് പള്ളിയിലേക്ക് എത്തിയത്. താൻ ആരോടും ഏറ്റമുട്ടാനില്ലെന്നും കോടതി വിധി പ്രകാരം പ്രാർത്ഥന നടത്താനാണ് എത്തിയതെന്നും റമ്പാൻ പറഞ്ഞു. നേരത്തെ ഉദ്യോഗസ്ഥ മേധാവികളുമായി യാക്കോബായ വിഭാഗം കാര്യങ്ങൾ ർച്ച ചെയ്തിരുന്നു. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് വിശ്വാസാചാരങ്ങൾ നടത്തുന്നതിന് അനുമതി നൽകിയ കോടതി ഉത്തരവ് നടപ്പാക്കുകയായിരുന്നു എന്ന് പൊലീസ് വിശ്വാസികളോട് വിശദീകരിച്ചു. എന്നാൽ, ഇതൊന്നും കേൾക്കാൻ കൂട്ടാക്കാതെ വിശ്വാസികൾ പ്രതിഷേധിക്കുകയായിരുന്നു.